ആര്‍ട്സ് കോച്ചിങ് സെന്‍ററില്‍ തീപിടിച്ച് 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു..!!

ആര്‍ട്സ് കോച്ചിങ് സെന്‍ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ചു. സൂറത്തിലെ സര്‍ത്താനയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണ സംഭവമുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ തീപിടിച്ച കെട്ടിടത്തില്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു.

കോച്ചിങ് സെന്‍ററിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഡിസൈന്‍ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെല്ലാം 19 വയസ്സിന് താഴെയുള്ളവരാണെന്ന് അധികൃതര്‍ പറഞ്ഞു. അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു.

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അഗ്നിരക്ഷാ സേനയുടെ പക്കല്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. തീപിടുത്തം നടന്ന മൂന്നാം നിലയിലേക്ക് ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ ആകെ ഒരു കോണി മാത്രമാണുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉത്തരവിട്ടു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*