ആശംസയറിയിച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി..!!

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷവുമായി വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ അഭിനന്ദനം അറിയിച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി. ‘ബഹുമാനപ്പെട്ട നരേന്ദ്രമോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ‘ എന്ന ലാലിന്‍റെ ട്വീറ്റിന് വളരെ അധികം നന്ദി മോഹന്‍ലാല്‍ ജി എന്ന് ട്വിറ്ററിലൂടെ തന്നെ മറുപടി അറിയിക്കുകയായിരുന്നു മോദി.

രജനികാന്ത്,എ.ആര്‍.റഹ്മാന്‍,അക്ഷയ് കുമാര്‍,കരണ്‍ ജോഹര്‍,ശങ്കര്‍ മഹാദേവന്‍,അനില്‍കപൂര്‍, ശരത് കുമാര്‍, പരേഷ് റാവല്‍, റിതേഷ് ദേശ്മുഖ്, അനുപം ഖേര്‍ എന്നിങ്ങനെ ചലച്ചിത്ര ലോകത്ത് നിന്നും മോദിക്ക് വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയിരുന്നു. ഭരണത്തുടര്‍ച്ചയില്‍ ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ബന്ധം മാറ്റമില്ലാതെ തുടരണമെന്നും മേ ആവശ്യപ്പെട്ടു. വിജയത്തില്‍ അഭിനന്ദനമറിയിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും മോദി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*