ആലുവ സ്വര്‍ണ്ണ കവര്‍ച്ച; കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍.

ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു വന്ന സ്വര്‍ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ഏറ്റുമുട്ടലിലൂടെ പൊലീസ് കീഴടക്കുകയായിരുന്നു. സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. ഇവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാള്‍.

കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി സതീഷിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കവര്‍ച്ചയിലൂടെ എടുത്ത സ്വര്‍ണം ഒളിപ്പിച്ച ശേഷമാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇത് കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

മെയ് പത്തിന് രാവിലെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച ശേഷം കൊള്ളയടിച്ചത്. ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു ഇത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*