കേരളത്തിൽ ചുഴലിക്കാറ്റിന് സാധ്യത..!!

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത് . തീരദേശ മേഖലയിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. 28, 29, 30 തീയതികളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീലങ്കയ്ക്ക് സമീപം ഉണ്ടായ ന്യൂന മർദ്ദം ശക്തമായ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് കേരള തീരത്തേക്ക് എത്താൻ സാധ്യതയുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ചുഴലിക്കാറ്റ് വീശാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ ശക്തമായ കടൽക്ഷോഭം ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും തീരദേശവാസികൾക്ക് പൂർണമായ സുരക്ഷ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*