സി.പി.ഐയ്‌ക്കെതിരായ അന്‍വറിന്‍റെ പ്രസ്താവനയ്ക്ക് പാര്‍ട്ടിയുടെ മറുപടി..!!

പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ. സി.പി.ഐയ്‌ക്കെതിരായ അന്‍വറിന്‍റെ പരാമര്‍ശം തള്ളിക്കളയുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി. അന്‍വറിന്‍റെ പ്രസ്താവനകള്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കി. മന്ത്രിമാര്‍ക്ക് നിയമം ലംഘിച്ച് പി.വി അന്‍വറിനെ സഹായിക്കാനാകില്ല. നിയമത്തിന് വിധേയനായി മാത്രമേ സി.പി.ഐ മന്ത്രിമാര്‍ പ്രവര്‍ത്തിക്കൂ. ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് കരുതേണ്ടെന്നും സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.

പരാതി ആദ്യം പറയേണ്ടത് സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.ഐ.എമ്മിനോടാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നായിരുന്നു നിലമ്പൂര്‍ എം.എല്‍.എയും പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി.വി അന്‍വറിന്‍റെ  ആരോപണം.

സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചെന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ‘മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ല. മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണ്. തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്’ എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*