Monthly Archives: April 2019

അവിഹിത ബന്ധം ആരോപിച്ച് യുവതിയ്ക്ക് നേരെ കൊലപാതകശ്രമം..!!

അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവും ഭര്‍ത്തൃമാതാവും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഗുരുഗ്രാമിലെ ന്യൂ കോളനി ഏഴാം സെക്ടറില്‍ താമസക്കാരായ പ്രേം ഗാന്ധി അമ്മ ശകുന്തള എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവരും ചേര്‍ന്ന് യുവതിയെ വീടിന്‍റെ രണ്ടാംനിലയിലെ ജനാലയിലൂടെ താഴേക്ക് തള്ളിയിടുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രേം ഗാന്ധിയുടെ ഭാര്യ സീമ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സീമുടെ രണ്ടാം വിവാഹമാണിത്. പ്രേം ഗാന്ധിയുടെ മുതിര്‍ന്ന സഹോദരനായിരുന്നു സീമയുടെ ആദ്യ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം മരിച്ചു. തുടര്‍ന്നാണ് സീമ പ്രേം ഗാന്ധിയെ വിവാഹം ...

Read More »

മോദിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് മമതാ ബാനര്‍ജിയുടെ പരാതി..!!

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ ബി.ജെ.പിയിലേക്ക് വരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം കുതിരക്കച്ചവടമാണെന്നും അദ്ദേഹത്തിന്‍റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും മമതാ ബാനര്‍ജി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. പെരുമാറ്റചട്ട ലംഘനം നടത്തിയ മോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയ്‌ക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിരിക്കുന്നത്. സെരംപൂറില്‍ നടന്ന റാലിയിലാണ് എം.എല്‍.എമാരെ കൂറുമാറ്റുമെന്ന് മോദി പ്രസംഗിച്ചത്. ‘ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ...

Read More »

കേജ്രിവാളിന്‍റെ ഭാര്യയ്ക്ക് രണ്ട് വോട്ടർ ഐഡി; പരാതിയുമായി ബിജെപി..!!

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാളിന്‍റെ ഭാര്യ സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് കാണിച്ച് ബിജെപിയുടെ പരാതി. ദില്ലി ബിജെപി വക്താവ് ഹാരിഷ് ഖുറാനയാണ് പരാതിയുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചത്. ഗാസിയാബാദ്, ചാന്ദ്‌നി ചൗക്ക് എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകളുള്ളത്. ഈ രണ്ട് മണ്ഡലങ്ങളിലേയും വോട്ടർ‌ പട്ടികയിൽ സുനിതയുടെ പേരുണ്ടെന്നും ബിജെപി പരാതിയിൽ ആരോപിച്ചു. അരവിന്ദ് കെജ്രിവാൾ നിരന്തര കുറ്റവാളിയാണ്. പടിഞ്ഞാറെ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥി ​ഗൗതം ​ഗംഭീറിനെതിരെ ...

Read More »

വാര്‍ത്ത അവതാരകന്‍ ഗോപന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി..!!

അന്തരിച്ച വാര്‍ത്ത അവതാരകന്‍ ഗോപന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി. കേരളാ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുമതി നിഷേധിച്ചെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ പൊതു ദര്‍ശനത്തിന് അനുമതി നിഷേധിച്ചതായാണ് പരാതി. ഇന്നലെ രാത്രിയാണ് ഗോപന്‍ അന്തരിച്ചത്. രാത്രി തന്നെ പൊതുദര്‍ശനത്തിന് അനുമതി തേടി സുഹൃത്തുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നെന്നാണ് ദല്‍ഹിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്. രാവിലെ എട്ടുമണിയോടെ അനുമതി ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ രാവിലെ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെ സമീപിച്ചപ്പോള്‍ പൊതുദര്‍ശനത്തിന് സര്‍ക്കാറിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. ...

Read More »

ഐഎസ് ബന്ധം; കൊല്ലം സ്വദേശിക്കായി എന്‍ഐഎ തിരച്ചില്‍ തുടരുന്നു..!!

ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന കൊല്ലം സ്വദേശിക്കായി എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി. പാലക്കാട് നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് അന്വേഷണം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി സനോഫറിന് വേണ്ടിയാണ് എന്‍ഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സ്ഥലത്തില്ലെന്നും വിദേശത്താണെന്നുമാണ് ലഭിക്കുന്ന വിവരം.ഐഎസ് ബന്ധമുള്ള മലയാളികളുമായി സനോഫറിന് അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎക്ക് കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചിരുന്നു. റിയാസിനെ ചോദ്യം ചെയ്തതിലൂടെയാണ് സനോഫറിനെക്കുറച്ചുള്ള വിവരം ലഭിച്ചത്. ഇയാളുടെ വീട്ടിലും കണ്ണൂരിലുള്ള ഭാര്യ വീട്ടിലും എന്‍ഐഎ പരിശോധന നടത്തിയെന്നാണ് ...

Read More »

ഫോനി ചുഴലിക്കാറ്റ് ; കേരളത്തിലെ യെല്ലോ അലർട്ട് പിൻവലിച്ചു..!!

ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പൂർണമായി പിൻവലിച്ചു. ഫോനി ചുഴലിക്കാറ്റിന്‍റെ ദിശ മാറിയ സാഹചര്യത്തിലാണ് അലർട്ട് പിൻവലിച്ചത്. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നിലനിന്നിരുന്ന യെല്ലോ അലർട്ടാണ് പിന്‍വലിച്ചത്. അതേസമയം, ഫോനി ചുഴലിക്കാറ്റ് മെയ്‌ 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറിൽ 170-180 കിലോമീറ്റർ വേഗത്തിൽ വീശാനാണ് സാധ്യത.

Read More »

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോട്ടീസിനെതിരേ പ്രിയങ്കാ ഗാന്ധി..!!

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച നോട്ടീസിനെതിരേ പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഇന്ത്യയിലാണു ജനിച്ചതും വളര്‍ന്നതുമെന്ന് രാജ്യത്തിനു മുഴുവന്‍ അറിയാമെന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണു രാഹുലിന് മന്ത്രാലയം നോട്ടീസയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. രാഹുലുമായി ബന്ധമുള്ള ഒരു ബ്രിട്ടീഷ് കമ്പനിയില്‍ അദ്ദേഹത്തെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരത്തില്‍ ബ്രിട്ടീഷ് പൗരനാണെന്നാണുള്ളതെന്ന് സ്വാമി ആരോപിച്ചിരുന്നു. ‘രാജ്യത്തിനു മുഴുവനറിയാം രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്ന്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും ഇവിടെയാണെന്നും എല്ലാവര്‍ക്കുമറിയാം.’- അമേഠിയില്‍ ...

Read More »

കോടതിയലക്ഷ്യ കേസ്; രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ_രൂക്ഷ വിമര്‍ശനം..!!

കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റക്കാരനെന്ന് ആരോപിച്ച് കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ) എന്ന് സുപ്രിം കോടതി ശരിവെച്ചെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനിടയാക്കിയത്. റഫാല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ എപ്പോഴാണ് തങ്ങള്‍ കള്ളനെന്ന് വിളിച്ചതെന്ന് ചോദിച്ച കോടതി, കഴിഞ്ഞ ദിവസം ഖേദ പ്രകടനം നടത്തിയതിനേയും വിമര്‍ശിച്ചു. പരസ്യമായി കോടതിയ്ക്ഷ്യം പ്രവര്‍ത്തിച്ചിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണോയെന്നും കോടതി വിമർശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിജെപി നേതാവ് മീനാക്ഷി ...

Read More »

ടിക്കാറാം മീണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍..!!

കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലെ കള്ളവോട്ട് സ്ഥിരീകരിച്ച ടിക്കാറാം മീണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ട് എന്നത് യുഡിഎഫിന്‍റെ തന്ത്രമാണ്. എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന കണ്ടെത്തല്‍ തെറ്റാണ്. ടീക്കാറാം മീണ യുഡിഎഫ് തന്ത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ്. മീണയുടെ നടപടിയെ നിയമപരമായി നേരിടും. മാധ്യമ വിചാരണക്കനുസരിച്ച് തീരുമാനമെടുക്കേണ്ട ആളല്ല മുഖ്യ.തെരഞ്ഞെടുപ്പ് ഓഫീസര്‍. ചാനലുകള്‍ യുഡിഎഫിന്‍റെ പ്രേരണയില്‍ നടത്തുന്ന പ്രചാരണത്തില്‍ കുടുങ്ങരുത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് മീണ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കള്ളവോട്ട് ചെയ്തു എന്നാരോപിക്കപ്പെടുന്ന വ്യക്തികളുടെ ഭാഗം കേള്‍ക്കാന്‍ ...

Read More »

കോൺഗ്രസിന് മുന്നറിയിപ്പുമായി മായാവതി..!!

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് ബിഎസ്‍പി നേതാവ് മായാവതി. ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാർത്ഥിയെ കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച മായാവതി എന്നാല്‍  മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.  മധ്യപ്രദേസില്‍ ബിഎസ്‍പിക്ക് രണ്ട് സീറ്റും എസ്‍പിക്ക് ഒരു സീറ്റുമാണ് ഉള്ളത്.

Read More »