തൊടുപുഴ സംഭവം; ഇളയകുട്ടിയെയും അരുണ്‍ ആനന്ദ് ലൈംഗികമായി ദുരുപയോഗം ചെയ്തു..!!

ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് ഇളയകുട്ടിയെയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി പോലീസ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു. സംഭവം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയതില്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പ്രതി സമ്മതിച്ചു. ഇയാള്‍ക്കെതിരെ വധശ്രമം, ബാലനീതി വകുപ്പ് പ്രകാരമുള്ള വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇളയകുട്ടിയെ പരിശോധിച്ചതില്‍ ജനനേന്ദ്രിയത്തില്‍ നീര്‍വീക്കമുള്ളതായി കണ്ടെത്തി.

കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന്റെ തെളിവുകള്‍ വൈദ്യ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്.  അതേസമയം, കുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ മേയിലാണ് കുട്ടിയുടെ അച്ഛന്‍ മരിച്ചത്.

ഹൃദയാഘാതമെന്ന നിഗമനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവും അരുണുമായി തര്‍ക്കമുണ്ടായിരുന്നതായും മണക്കാടുള്ള ഇവരുടെ വീട്ടില്‍ പ്രതിയെ കയറ്റില്ലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ന്റെ മരണശേഷമാണ് അരുണ്‍ വീണ്ടും ഈ വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. പിന്നീട് യുവതിയുമായി പ്രതി അടുപ്പം പുലര്‍ത്തി കൂടെക്കൂടുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*