സൈബർ ആക്രമണമല്ല പ്രശ്നം ഉടൻ പരിഹരിക്കും; ഫേസ്ബുക്ക്..!!

ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാദ്ധ്യമങ്ങൾ പ്രവർത്തന രഹിതമായ വിഷയത്തിൽ ഔദ്യോഗിക പ്രതികരണവുമായി ഫേസ്ബുക്ക്. പ്രശ്നത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ഫേസ്ബുക് ട്വിറ്ററിലൂടെ അറിയിച്ചു. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാദ്ധ്യമങ്ങൾ പ്രവർത്തന രഹിതമായത്.

ഫേസ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും വെബ് വെർഷൻ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. എന്നാൽ മൊബൈൽ വെർഷൻ പ്രവർത്തിച്ചിരുന്നുവെങ്കിലും പോസ്റ്റുകൾ ഇടാനോ കമന്റ് ചെയ്യാനോ മെസേജ് ചെയ്യാനോ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വാട്ട്സ്ആപ്പ് ഉടൻ തന്നെ തിരിച്ച് വന്നെങ്കിലും മറ്റുള്ളവ ഏറെ നേരെ പ്രവർത്തന രഹിതമായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭാഗീകമായി മാത്രമാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തന ക്ഷമമായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*