മുഖ്യമന്ത്രിയെ അവഹേളിച്ചെന്ന് ആരോപണം; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍..!!

മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചെന്ന് ആരോപിച്ചു എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്‍റെ പേരില്‍ കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനെ സസ്പെന്‍ഷന്‍ ചെയ്തിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*