നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം തെറ്റാണ്; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് ഉണ്ണി മുകുന്ദന്‍..!!

മുപ്പത്തിയൊന്ന് വയസ്സുള്ള ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചു നാളുകളായി സിനിമാ വൃത്തങ്ങളില്‍ സജീവമാണ്. എന്നാല്‍ അത് വെറും ‘റൂമര്‍’ മാത്രമാണ് എന്നാണ് യുവതാരത്തിന്റെ പ്രതികരണം.‘സങ്കടത്തോടെ പറയട്ടെ, എന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം വെറും ‘റൂമര്‍’ മാത്രമാണ്. ഞാന്‍ സെറ്റില്‍ ചെയ്യണം എന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എനിക്ക് ഒട്ടും തിടുക്കമില്ല,’ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. നിവിന്‍ പോളി നായകനാകുന്ന ‘മിഖായേല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവുമായി ബന്ധപ്പെട്ടു സംസാരിക്കുന്നതിനിടയിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഈ ചോദ്യത്തിന് താരം മറുപടി പറഞ്ഞത്.

മാര്‍ക്കോ ജൂനിയര്‍ എന്ന പ്രതിനായക വേഷമാണ് ഉണ്ണി മുകുന്ദന് ‘മിഖായേലി’ല്‍. ആഴമുള്ള ഒരു കഥാപാത്രം എന്ന നിലയില്‍ അത് തന്നെ ‘ഇമ്പ്രെസ്സ്’ ചെയ്തത് കൊണ്ട് തന്നെ അത് സ്വീകരിക്കുന്നതിലും, നന്നായി ചെയ്യാന്‍ കഴിയും എന്നതിലും തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘എന്നാല്‍ നിവിന്‍ കരിയറില്‍ ഇത് വരെ ചെയ്തിട്ടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു വേഷത്തിലാണ് ഈ ചിത്രത്തില്‍’. നിവിന്‍ എന്ന നടന്‍ വന്ന വഴികളുമായും തനിക്കു റിലേറ്റ് ചെയ്യാന്‍ സാധിക്കും എന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ‘കാരണം എന്നെപ്പോലെ തന്നെ, സിനിമാ രംഗവുമായി പൂര്‍വ്വ ബന്ധമൊന്നും ഇല്ലാതെ ഇവിടെ വന്നു.

പരിശ്രമം കൊണ്ട് മാത്രം മുന്നേറിയ ഒരാളാണ് നിവിനും,’ കഥാപാത്രങ്ങളുടെ പേരില്‍ ‘മസില്‍ അളിയന്‍’, ‘മല്ലു സിംഗ്’ എന്നൊക്കെ അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ‘ഫിസിക്കല്‍ ഫിറ്റ്‌നെസ്’ എന്നത് അഭിനേതാക്കള്‍ക്ക് വളരെ പ്രധാനമാണ് എന്നും ‘മസില്‍ അളിയന്‍’ എന്നൊക്കെ വിളിക്കപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് ആ വേഷത്തിനു ഞാന്‍ ഇട്ട പരിശ്രമങ്ങളുടെ ഫലമാണ്. അഭിനേതാക്കളുടെ ‘ഫിസിക്കല്‍ ഫിറ്റ്‌നെസ്’ എന്നത് മലയാളത്തിലും ഒരു വലിയ ഘടകമായി തീരും ഉടന്‍ തന്നെ എന്നാണ് എനിക്ക് തോന്നുന്നത്’, സല്‍മാന്‍ ഖാന്‍, ഹൃതിക് റോഷന്‍, സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ എന്നിവരെ ആരാധിക്കുന്ന ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*