ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ തരംഗമാകുന്നു.!!

പ്രണവ് മോഹല്‍ലാല്‍ നായകനായെത്തുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ തരംഗമാകുന്നു. പുറത്തിറങ്ങി രണ്ടു ദിവസം പിന്നിടുമ്ബോള്‍ 11 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതുണ്ട് ട്രെയിലര്‍. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ അകമ്ബടിയോടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. മുമ്ബ് സൂചന നല്‍കിയതുപോലെ പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍.

പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും ആക്ഷന്‍ ഡയറക്ടര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ട്രെയിലറില്‍ പ്രണവിന്റെ ആക്ഷന്‍ തന്നെയാണ് ഹൈലറ്റ് ഘടകം.ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ആദിക്കു വേണ്ടി പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസമായിരുന്നു പ്രണവ് പരിശീലിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിനു വേണ്ടി താരം മറ്റൊരു ശാരീരിക അഭ്യാസം കാഴ്ച വയ്ക്കുന്നത്. കടലിലൂടെ നടത്തുന്ന സര്‍ഫിങ് ആണ് പുതിയ പ്രണവ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*