വീണ്ടും ഗാനമാലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍; എന്നാല്‍ മലയാളത്തില്‍ അല്ല; ഇത്തവണ പാടിയത്…

മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ സിനിമയ്ക്ക് വേണ്ടി വീണ്ടും ഗാനമാലപിക്കുന്നു. എന്നാല്‍ മലയാളത്തില്‍ അല്ലെന്ന് മാത്രം. ഈ പ്രാവശ്യം തമിഴിലിലാണ് ദുല്‍ഖര്‍ ഗാനം അലപിക്കുന്നത്. നവാഗത സംവിധായകന്‍ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഗാനമാലപിക്കുന്നത്.

ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രത്തിലെ നായകനും. നേരത്തെ ചാര്‍ളി, സി.ഐ.എ, പറവ, എ.ബി.സി.ഡി, കല്ല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ ദുല്‍ഖര്‍ പാടിയിരുന്നു. ഇത് ആദ്യമായാണ് ഒരു മലയാള താരം തമിഴ് സിനിമയില്‍ ഗാനമാലപിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*