ആരോഗ്യവും ബുദ്ധിയുമുള്ള ഒരു കുഞ്ഞാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌, എങ്കിൽ ഈ ഭക്ഷണങ്ങൾ ഗർഭിണികൾ ശീലമാക്കൂക..!!

ആരോഗ്യം ഉള്ള ഒരു കുഞ്ഞു എന്നുള്ളത് വിവാഹിത ആയ ഏതൊരു സ്ത്രീയുടെയും സ്വപ്നം ആണ്. അതുകൊണ്ട് തന്നെ ജനിക്കാൻ പോകുന്ന കുഞ്ഞിന് നല്ല ബുദ്ധിശക്തിയും ആരോഗ്യവും കൊടുക്കണേ എന്നായിരിക്കും എല്ലാ അമ്മമാരും പ്രാർത്ഥിക്കുക. ഇങ്ങിനെ പ്രാർത്ഥിക്കുന്ന അമ്മമാർ അറിയേണ്ട ഒരു പ്രധാന കാര്യം കുഞ്ഞിന്റെ ബുദ്ധിശക്തി പൂര്‍ണ്ണമായും അമ്മയുടെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്.

ഒരു സ്ത്രീ ഗർഭിണി ആകുന്നത് മുതൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഫോളിക് ആസിഡ്, വിറ്റാമിന്‍ ഡി, അയണ്‍ സപ്ലിമെന്‍റുകള്‍ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നാൽ ചിലപ്പോൾ കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്‌ക്ക് തടസ്സമായി തീരും. ഗർഭകാലത്ത് കുഞ്ഞിന്റെ ബുദ്ധി വളർച്ചയ്‌ക്കായി അമ്മമാർ കഴിക്കേണ്ട പ്രധാന ഭക്ഷണസാധനങ്ങൾ ഇവയാണ്..

1. മുട്ടയും ചീസും;

മുട്ട, ചീസ്, ബീഫ് ലിവര്‍ തുടങ്ങിയവയിൽ ധാരാളമായി വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഒരു കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിന് വിറ്റാമിൻ ഡി പ്രധാന ഘടകം ആണ്. സൂര്യപ്രകാശം ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും എങ്കിലും ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ ഗുണകരമാണ്.

കോലൈന്‍ എന്ന അമിനോ ആസിഡിനാല്‍ സമ്പന്നമാണ് മുട്ട. കുഞ്ഞിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനും അയണും ഇതിലടങ്ങിയിരിക്കുന്നു. ഗർഭസ്ഥ ശിശുവിന് തൂക്കം കൂടുതലാണെങ്കിൽ കൊഴുപ്പ് അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ ചെറിയ അളവിൽ മാത്രം കഴിക്കുക.

2. കടല്‍ മത്സ്യങ്ങളും കക്കയിറച്ചിയും;

അയഡിന്‍ അടങ്ങിയ കടല്‍ മത്സ്യങ്ങളും കക്കയിറച്ചിയും കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്‌ക്ക് വളരെ നല്ലതാണ്. ഗര്‍ഭകാലത്ത് ആദ്യ പന്ത്രണ്ട് ആഴ്ചയില്‍ അയഡിന്‍റെ കുറവ് അനുഭവപ്പെട്ടാൽ അത് കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ തടസ്സപ്പെടുത്തും. ഗര്‍ഭകാലത്ത് അയൊഡൈസ്ഡ് ഉപ്പ് ഉപയോഗിക്കാം.

അതുപോലെ ചെമ്പല്ലി, ചൂര, അയല തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ വികാസത്തില്‍ പ്രധാനപ്പെട്ടതാണ്. ഗർഭിണികൾ ആയ സ്ത്രീകൾ ആഴ്ചയില്‍ രണ്ടുതവണ ഈ മത്സ്യങ്ങൾ കഴിക്കുന്നത് നല്ലതാണ്.

3. ചീരയും പയറും;

ചീരയും പയറും, മറ്റു ഇലക്കറികളിലും ധാരാളമായി ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് ഫോളിക് ആസിഡ് ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് പഠന വൈകല്യമുണ്ടാകില്ല. അതുകൊണ്ട് ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ചീര കഴിച്ചിരിക്കണം.

4. യോഗര്‍ട്ടും ബ്ലുബെറിയു;

പ്രോട്ടീന്‍ സമ്പുഷ്ടമാണ് യോഗര്‍ട്ട്. ഗര്‍ഭകാലത്ത് ആവശ്യമായ കാല്‍സ്യവും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്ലുബെറി, തക്കാളി, ബീന്‍സ് തുടങ്ങിയവയിൽ ആന്‍റി ഓക്സിഡന്‍റുകൾ ധാരാളം ആയി അടങ്ങിയിരിക്കുന്നു. ഇവ കുഞ്ഞിന്‍റെ തലച്ചോറിലെ പാളികളെ സംരക്ഷിക്കുകയും അവയുടെ വികാസത്തില്‍ സഹായിക്കുകയും ചെയ്യും.

(ഈ ഭക്ഷണം ശീലമാക്കും മുൻപ്‌ നിങ്ങളുടെ കുടുംബ ഡോക്ടറിന്റെ ഉപദേശം കൂടി തേടുക)

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*