സീരി എ ലീഗിൽ നാപ്പോളി താരത്തിന് വംശീയ അധിക്ഷേപം; പ്രതിഷേധം പുകയുന്നു..!!

ഇറ്റാലിയൻ ലീഗിൽ നാപ്പോളി താരത്തെ വംശീയമായി അധിക്ഷേപിച്ചതിൽ പ്രതിഷേധം പുകയുന്നു. ഇന്റർമിലാൻ ആരാധകരാണ് നാപ്പോളി താരം കലിഡു കൊലിബാലിയെ വംശീയമായി അധിക്ഷേപിച്ചത്. ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ മത്സരം ബഹിഷ്കരിക്കുമെന്ന് നാപ്പോളി പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. ഇറ്റാലിയൻ ലീഗിലെ വർണ്ണവെറിയുടെ കഥകൾ പുതിയ വാർത്തയല്ല. വംശീയാധിക്ഷപം ഏറ്റവും രൂക്ഷമായ ഫുട്ബോൾ ലീ​ഗുകളിലൊന്നായാണ് ഇറ്റാലിയൻ സീരി എ അറിയപ്പെടുന്നത്.

കെവിൻ പ്രിൻസ് ബോട്ടെങ്, മരിയോ ബലോട്ടെല്ലി, സുള്ളെ മുന്റാരി തുടങ്ങിയ സൂപ്പർ താരങ്ങൾ പലതവണ സീരി എയിൽ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. അത്തരത്തിൽ ഏറ്റവുമൊടുവിൽ അധിക്ഷപിക്കപ്പെട്ട കളിക്കാരനാണ് നാപ്പോളിയുടെ കാലിദോ കൗലിബാലി ഇന്റർ മിലാനെതിരായ നാപ്പോളിയുടെ എവേ മത്സരത്തിലാണ് സെന​ഗൽ പ്രതിരോധതാരം അധിക്ഷേപിക്കപ്പെട്ടത്. മത്സരത്തിനിടെ പലതവണ കൗലിബാലിയെ അധിക്ഷേപിക്കുന്ന വാക്കുകൾ കാണികളുടെ ഇടയിൽ നിന്നുയർന്നു. ഇത് നാപ്പോളി ടീമിനിയാകെ പ്രകോപിപ്പിക്കുകയും ചെയ്തു. പിന്നാലെ മത്സരം നിർത്തണമെന്നാവശ്യപ്പെട്ട് പരിശീലകൻ കാർലോ ആഞ്ചലോട്ടി മാച്ച് റഫറിയോട് അഭ്യർഥിക്കുകയും ചെയ്തു.

എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ ഇന്റർ ആരാധകർ തയ്യാറായിരുന്നില്ല . വംശീയമായി അധിക്ഷേപിച്ചത് കൗലിബാലിയെ ഞെട്ടിച്ചെന്ന് മത്സരശേഷം ആഞ്ചലോട്ടി പറഞ്ഞു. മത്സരം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ‍ തയ്യാറായില്ലെന്നും, ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ കളിക്കാരേയും വിളിച്ച് മത്സരം ബഹിഷ്ക്കരിച്ച് ​ഗ്രൗണ്ട് വിടുമെന്നും ആഞ്ചലോട്ടി കടുത്ത ഭാഷയിൽ വിമർശിച്ചു എന്നാൽ ഈ അധിക്ഷേപങ്ങൾ ഒന്നും തന്നെ തളർത്തുകയില്ലെന്ന് കൊലിബാലി ട്വീറ്റ് ചെയ്തു. ഞാൻ ഒരു ഫ്രഞ്ച്കാരനാണ്, സെനൽ വംശജനും, ഇതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും കൊലിബാലി ട്വിറ്ററിൽ കുറിച്ചു. നാപ്പോളി താരത്തിനെതിരായ അധിക്ഷേപത്തിനെതിരെ പ്രമുഖ ഫുട്ബോൾ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഇന്‍ർമിലാനെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*