റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍..!!

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ളോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്.

പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉണ്ടായിരുന്നു. തുടര്‍ന്ന്, നാലുഘട്ടങ്ങളിലായുള്ള പരിശോധനയ്‌ക്കൊടുവില്‍ 14 സംസ്ഥാനങ്ങളാണ് പരേഡിന്റെ ഭാഗമാവുക. ചുരുക്ക പട്ടികയില്‍ ഇടം നേടിയ സംസ്ഥാനങ്ങള്‍ 26-ന് ഹാജകാകണമെന്നാവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിന് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം.

2014-ല്‍ പുരവഞ്ചിയിലൂടെ മികച്ച ദൃശ്യാവിഷ്‌കാരത്തിനുള്ള സ്വര്‍ണമെഡല്‍ കേരളം നേടിയിരുന്നു. 2015-ലും 2016-ലും തിരഞ്ഞെടുക്കപ്പെട്ടില്ല. 2017-ല്‍ അഞ്ചാംസ്ഥാനത്തുമെത്തിയിരുന്നു. അവതരണാനുമതി നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*