പോലിസ് പെറ്റിയടിച്ചപ്പോള്‍ സെൽഫിയെടുത്തു; യുവാവ് സിനിമയിലേക്ക്…!!

ഒരു സെൽഫിയിലൂടെ ജീവിതം മാറിമറിഞ്ഞ കഥയാണ് എറണാകുളം സ്വദേശി അൽക്കുവിന്റേത്.  ഒരു സെൽഫിയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ അൽക്കു ” സകലകലാശാല” യിൽ Btech സ്റ്റുഡന്റ് ആകുന്നു.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാമ്പസ്സ് ചിത്രത്തിലേക്ക് അവസരം ലഭിച്ചത് പോലീസ് പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ചേർത്ത് അൽക്കു പകർത്തിയ സെൽഫിയാണ്.

സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു ഈ സെൽഫി. ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുന്ന അൽക്കു ഏറെ പ്രതീക്ഷയോടെയാണ് സകലകലാശാലയിലെ കഥാപാത്രത്തേ നോക്കി കാണുന്നത്.

മലയാളത്തിലെ പ്രമുഖ താര നിരയോടൊപ്പം 45ഓളം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഉടൻ തീയേറ്ററിൽ എത്തും. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*