കൊച്ചി വെടിവയ്പ് കേസ്; നടി ലീന മരിയയെ ചോദ്യം ചെയ്യും..!!

നഗരത്തില്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബൈക്കിലെത്തിയ സംഘം വെടിവച്ച സംഭവത്തില്‍ സ്ഥാപന ഉടമ ലീന മരിയാ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇപ്പോള്‍ ഹൈദരാബാദിലുള്ള ലീനയോട് ഉടന്‍ കൊച്ചിയിലെത്താന്‍ നിര്‍ദേശിച്ചട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.

ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരെയും കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണു ലീനയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നത്. ഇരുപത്തിയഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഈ ഭീഷണി അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാര നടപടിയാകാം വെടിവയ്‌പ്പെന്ന നിഗമനത്തിലൂന്നിയാണു പ്രാഥമികാന്വേഷണം.

ഏറെ വൈകാതെ ലീനയെ നേരിട്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. അതേസമയം ബ്ദമുണ്ടായതല്ലാതെ വെടിവെപ്പ് നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ‘ദി നെയ്ല്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിന്റെ കോണിപ്പടിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*