ഭക്ഷണം ഇറക്കാന്‍ പ്രയാസമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, കാരണം ഇതാണ്..!!

ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യത.

അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. ഭക്ഷണം ഇറക്കാനുളള പ്രയാസം  തൊണ്ടയിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം. എന്തൊക്കെയാണ് തൊണ്ടയില്‍ ക്യാന്‍സറിന്‍റെ മറ്റ് ലക്ഷണങ്ങള്‍ എന്ന് നോക്കാം

ഭക്ഷണം ഇറക്കാനുളള പ്രയാസം 

തൊണ്ടയിലെ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത് ഇത് തന്നെയാണ്. ഭക്ഷണം ഇറക്കാനുളള പ്രയാസം. അത് ശ്രദ്ധിക്കുക തന്നെ വേണം. തൊണ്ടയിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ് ഇത്.

ശബ്ദം മാറുക 

പെട്ടെന്നുള്ള ശബ്ദമാറ്റം ശ്രദ്ധിക്കേണ്ടതാണ്. ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിസ്സാരമായി കാണരുത്.

ചുമ 

സാധാരണ ചുമയില്‍ നിന്ന് വ്യത്യസ്തമായി നീണ്ടുനില്‍ക്കുന്ന ചുമ രോഗ ലക്ഷണമാണ്. ഒരാഴ്ച നിര്‍ത്താതെയുളള ചുമ വന്നാല്‍ ഒരു ഡോക്ടറെ കാണുക.

ചെവി വേദന 

ചെവി വേദന നിസാരമായി കാണരുത്. തൊണ്ടയിലെ കാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക.  

തൊണ്ട കുത്തല്‍ 

തൊണ്ട കുത്തല്‍ പലര്‍ക്കും വരാറുണ്ട്. തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*