വിവാഹം കഴിച്ചിട്ട് ഭാര്യയെ വലിച്ചെറിഞ്ഞ് വിദേശത്തേക്ക് പോയാല്‍ എട്ടിന്‍റെ പണി..?

ഇന്ത്യയില്‍ വിവാഹം കഴിച്ച ശേഷം ഭാര്യമാരെയും കുട്ടികളെയും നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ക്ക് എട്ടിന്റെ പണി വരുന്നു. ആവശ്യം കഴിഞ്ഞ് നിസ്സാര കാരണം പറഞ്ഞ് ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് മുങ്ങുന്നവരെ വിദേശ എംബസികളുടെ സഹായത്തോടെ ഇന്ത്യയില്‍ എത്തിച്ച് അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുകയും ആവശ്യമെങ്കില്‍ ശിക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യം വേണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതിയില്‍ ഒരു കൂട്ടം വനിതകള്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് സുപ്രീം കോടതി കത്തയച്ചിട്ടുണ്ട്.

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുകയും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്യുന്ന എന്‍ആര്‍ഐകളെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യം വന്നാല്‍ നിയമപോരാട്ടത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയും ജസ്റ്റീസുമാരായ എസ് കെ കൗളും കെഎം ജോസഫും ഉള്‍പ്പെട്ടെ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയത്. ഈ പ്രശ്നത്തില്‍ എന്തെങ്കിലൂം നയത്തിന് സാധ്യതയുണ്ടോയെന്ന് ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. എന്‍ആര്‍ഐ കളാല്‍ സ്ത്രീധന വിഷയത്തില്‍ പീഡിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയൂം ചെയ്യപ്പെട്ട ഒരു കൂട്ടം സ്ത്രീകളായിരുന്നു ഇക്കാര്യത്തില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വിദേശരാജ്യത്തുള്ള ഇവരെ എംബസിയുടെ സഹായത്തോടെ വിദേശരാജ്യത്ത് നിന്നും നാട്ടിലെ നിയമപോരാട്ടത്തിനായി വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് പോകുന്ന സംഭവത്തില്‍ അവര്‍ക്കെതിരേ കേസെടുക്കണമെന്നും അടിയന്തിരമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക സൂചിപ്പിച്ചു. ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് കോടതിയില്‍ ഹാജരാകാനോ അവര്‍ക്കെതിരേ വാറന്റ് പുറപ്പെടുവിക്കാനോ ഇന്ത്യയിലേക്ക് മടങ്ങും വിധത്തില്‍ പാസ്പോര്‍ട്ട് പിടിച്ചു വെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ എംബസികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*