തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം വിതറി മോഹൻലാൽ ; ഡ്രാമ പൊളിച്ചടുക്കുന്നു..!!

ഒരിടവേളയ്ക്ക് ശേഷം മുഴുനീള കോമഡി കഥാപാത്രവുമായി മോഹൻലാൽ വരവറിയിച്ച ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഡ്രാമ.

പ്രേക്ഷകരും സിനിമ ലോകവും ഒരുപോലെ കാത്തിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പുറത്തുവരുന്നത്.  ഡ്രാമ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ്. കോമഡി തനിക്ക് ഒരു വിഷയമല്ലന്ന് ഒരിക്കൽക്കൂടി മോഹൻലാൽ തെളിയിച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തില്‍ പറയുന്നത്.

ലളിതമായ കഥയെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് രഞ്ജിത്. പൂര്‍ണ്ണമായും വിദേശത്ത് വെച്ച് ചിത്രീകരിച്ച സിനിമ കൂടിയാണ് ഡ്രാമ. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി മോഹന്‍ലാലും സംഗവും ലണ്ടനിലേക്ക് പോയത് ആരാധകർ വൻ വാർത്തയാക്കിയിരുന്നു. ആറു കോടി 25 ലക്ഷം രൂപമുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഒന്‍പതു കോടി ബജറ്റില്‍ ചിത്രീകരിച്ച ചിത്രം റിലീസിനു മുമ്പേ മുടക്കു മുതലിന്റെ 70 ശതമാനവും തിരിച്ചു പിടിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*