ശബരിമലയിലേക്ക് മറ്റൊരു യുവതി?

ശബരിമല ദര്‍ശനത്തിനായി മറ്റൊരു യുവതി കൂടിയെത്തി. സഹോദരനും രണ്ട്ക്കള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ വന്നത്. തെലുങ്കാന സ്വദേശിയായ ശൈല(40) ആണ് എത്തിയത്.  രാത്രി ട്രെയിനില്‍ കോട്ടയത്ത് എത്തിയ ഇവര്‍ പമ്പയിലേക്ക് ബസില്‍ കയറിയപ്പോഴാണ് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പ്രതിഷേധകര്‍ അവരെ പൊന്‍കുന്നത് തടഞ്ഞു.

അതേസമയം സന്നിധാനത്തേക്ക് പോകാനല്ല എത്തിയതെന്നും കുടുംബാംഗങ്ങളോടൊപ്പം മറ്റ് ക്ഷേത്രങ്ങള്‍ തൊഴാനാണ് എത്തിയതെന്നും യുവതി വ്യക്തമാക്കി. ഇതോടെ പ്രതിഷേധകര്‍ മടങ്ങി. കാഞ്ഞിരപ്പള്ളിയില്‍ വെച്ച്‌ പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എരുമേലിയിലേക്ക് ടാക്സി കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും ഇവരെ കൊണ്ടുപോകാന്‍ ടാക്സിക്കാര്‍ തയ്യാറായില്ല. ഇതോടെ പോലീസ് തന്നെ ഇവരെ എരുമേലിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ദര്‍ശനം നടത്തിയ ശേഷം അവരോടൊപ്പം യുവതി ഉച്ചയോടെ മടങ്ങുമെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*