ഒന്നര കിലോയോളം ഇരുമ്പാണികള്‍, സേഫ്ടി പിന്നുകള്‍, മോതിരങ്ങള്‍, സ്ലൈഡുകള്‍… വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍ പുറത്തെടുത്ത സാധനങ്ങള്‍ കണ്ട് എല്ലാരും ഞെട്ടി..

ഇരുമ്പാണികള്‍, സേഫ്ടി പിന്നുകള്‍, ചെമ്പ് മോതിരങ്ങള്‍, നട്‌സും ബോള്‍ട്ടും, യു-പിന്നുകള്‍, ഹെയര്‍ പിന്‍, ബ്രേസ്‌ലെറ്റുകള്‍, ചെയിനുകള്‍, മംഗല്യസൂത്ര, വളകള്‍, വയറുകള്‍, സിബ്… ഈ ശേഖം ഏതെങ്കിലും ജ്വല്ലറിയിലേയോ ഫാന്‍സിഷോപ്പിലെയോ അല്ല. വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ മഹാരാഷ്ട്ര സ്വദേശിനിയുടെ ഉദരത്തില്‍ നിന്ന് സിവില്‍ ഹോസ്പിറ്റലിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തതാണ് ഇവ.

ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തില്‍ ചികിത്സയിലായിരുന്ന സംഗീതയെ ആണ് ഇക്കഴിഞ്ഞ 31ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സ്വദേശിനിയാണ് നാല്പതിനു മേല്‍ പ്രായമുള്ള സംഗീത. തെരുവിലുടെ അലഞ്ഞുതിരഞ്ഞ് നടത്തിരുന്ന ഇവരെ കോടതി നിര്‍ദേശപ്രകാരമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുവന്നത്.

ഇവരുടെ വയറില്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഞെട്ടിപ്പോയി. ഇരുമ്പുപോലെ കട്ടിയായ നിലയിലായിരുന്നു വയറ്. എന്തോ വലിയൊരു കൂമ്പാരം വയറ്റിനുള്ളിലുണ്ടെന്ന് എക്‌സ്‌റേയില്‍ കണ്ടെത്തി. സേഫ്ടി പിന്നുകള്‍ ശ്വാസകോശത്തെ മുട്ടിനില്‍ക്കുന്ന നിലയിലായിരുന്നു. ഒരു പിന്‍ വയറില്‍ തുളഞ്ഞുകയറിയിട്ടുമുണ്ട്. ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തുകയല്ലാതെ മാര്‍ഗമില്ലായിരുന്നുവെന്ന് സിവില്‍ ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ.നിതിന്‍ പാര്‍മര്‍ പറയുന്നു.

രണ്ടര മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയ. സംഗീതയുടെ വയറ് തുറന്ന ഡോക്ടര്‍മാരുടെ സംഘം കണ്ടത് ലോഹങ്ങളുടെ ഒരു കൂമ്പാരമായിരുന്നു. അവ ഓരോന്നായി പുറത്തെടുത്തു. ഒന്നര കിലോയോളം വരുന്ന ലോഹങ്ങളായിരുന്നു വയറിനുള്ളില്‍. ‘അക്യുഭാഗിയ’ എന്ന മാനസിക വൈകല്യത്തിന് ഇരയായിരുന്നു സംഗീതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂര്‍ച്ചയേറിയ, ദഹിക്കാന്‍ കഴിയാത്ത ലോഹകഷ്ണങ്ങള്‍ വിഴുങ്ങുന്ന ശീലമാണിത്. മാനസിക വൈകല്യമുള്ള വ്യക്തികളിലാണ് ഈ അവസ്ഥ കാണുന്നത്. മാസങ്ങളായി ഈ സ്ത്രീ ഇത്തരം സാധനങ്ങള്‍ വിഴുങ്ങിയിരിക്കാമെന്ന് കരുതുന്നവെന്നും ഡോക്ടര്‍മാരായ നിതിന്‍ പാര്‍മറും ഗജേന്ദ്രയും ലൊേേഷും ശശാങ്കും പറയുന്നു.

സിവില്‍ ഹോസ്പില്‍ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുന്ന സംഗീതക്ക് എല്ലാ പരിചരണവും നല്‍കുമെന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ സാമൂഹ്യ പ്രവര്‍ത്തക അര്‍പന്‍ നായക് അറിയിച്ചു. ഷിര്‍ദ്ദിയിലുള്ള സംഗീതയുടെ സഹോദരനെ കണ്ടെത്തിയെങ്കിലും അവരെ പുനരധിവസിപ്പിക്കാന്‍ കുടുഗബം തയ്യാറായില്ലെന്നും അര്‍പന്‍ നായക് പറയുന്നു. പല തവണ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ സാഹചര്യത്തിലാണിതെന്നും സഹോദരന്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*