Tag Archives: nam

എല്ലാം വിചാരിച്ചത് പോലെ നടന്നു; ആരും അവളുടെ രക്ഷയ്‌ക്കെത്തില്ലെന്ന് അറിയാമായിരുന്നു; പീഡിപ്പിച്ച യുവാവിന്റെ മൊഴി പുറത്ത്..!!

ആരും അവളുടെ രക്ഷയ്‌ക്കെത്തില്ലെന്ന് എനിക്ക് നന്നായറിയാമായിരുന്നു. കാരണം അത്രയ്ക്കും ഒറ്റപ്പെട്ട സ്ഥലത്താണ് ഞാന്‍ അവളെ എത്തിച്ചത്. ഡോറുകളെല്ലാം ലോക്ക് ചെയ്തിരുന്നതിനാല്‍ പെണ്‍കുട്ടി പരിഭ്രാന്തയായിരുന്നു. അവളുടെ ഫോണ്‍ നേരത്തേ കൈക്കലാക്കിയിരുന്നതിനാല്‍ ആരെയെങ്കിലും ബന്ധപ്പെടാനുള്ള വഴികളും  അടച്ചിരുന്നു’. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ഒല കാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ 28 കാരന്‍ അരുണ്‍ പൊലീസിന് മൊഴി നല്‍കിയത് ഇങ്ങനെ. യുവ ആര്‍ക്കിടെക്ടിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ജൂണ്‍ ഒന്നിന് കൊഡിഹള്ളിയില്‍ നിന്ന് കെംപഗൗഡ വിമാനത്താവളത്തിലേക്ക് ഒല കാര്‍ വിളിച്ച പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞൊരു മേഖലയിലെത്തിച്ച് കാറില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ...

Read More »

അടിയുടെ കാര്യത്തില്‍ ഭാസ്‌കര്‍ ഹിറ്റ്‌ലറിന്റെ ചേട്ടന്‍

  ബോധോള്ള ആരെങ്കിലും ലോകത്ത് ആര്‍ക്കെങ്കിലും ഇങ്ങനെയൊരു പേരിടുവോ എന്ന ഭാസ്‌കറിന്റെ ചോദ്യവുമായാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. അടി മേടിക്കാനുള്ളതല്ല, അടി കൊടുക്കാനുള്ളതാണ് എന്ന മമ്മൂട്ടി ഡയലോഗോടെയാണ് രണ്ടാം ട്രെയ്‌ലര്‍ എത്തിയത്. മൊതലാളീ ദേ അടി ഓട്ടോയും പിടിച്ചുവരുന്നു എന്ന കണക്കപ്പിള്ള വിക്രമന്റെ ഡയലോഗായിട്ടാണ് മൂന്നാമത്തെ ട്രെയ്‌ലര്‍ എത്തിയത്. ഈ വിഷുവിന് ശരിക്കുമൊരു അടിപ്പടം കാണാന്‍ തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അത് മമ്മൂട്ടിയുടെ കയ്യില്‍ നിന്നാകുമ്ബോള്‍ ചൂട് കൂടും. അടിയുടെ കാര്യത്തില്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെയും സത്യപ്രതാപിന്റെയും ചേട്ടനാണ് ഭാസ്‌കര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ...

Read More »

ഈ ആട് ഒരു ആറു ബോറന്‍ ജീവിയാണ് !!!

ആട് ഒരു ഭീകര ജീവിയാണ്

വലിയ തോതിലുള്ള പ്രചാരണ കോലാഹലത്തോടെ തിയറ്ററിലേക്ക് ഓടിക്കയറിയ ആടാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. ഇത് കാണികളെ ഗിനിപ്പന്നികളാക്കുന്ന ഒരു പരീക്ഷണമാണോ? വലിച്ചു നീട്ടിയ ടെലിഫിലിം ആണോ? ഇതൊന്നുമല്ല കോമഡി സ്‌കിറ്റുകളുടെ സങ്കലനമാണോ. ഇതില്‍ ഏതാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രമെന്ന് തീര്‍ത്തു പറയാന്‍പറ്റുന്നില്ല. സിനിമയുടെ തുടക്കത്തില്‍ അക്ഷാംശവും രേഖാംശവുമെല്ലാം എഴുതിക്കാണിച്ചിട്ടും മാമുക്കോയയുടെ അനൗണ്‍സ്‌മെന്റ് കേട്ടിട്ടും സംഗതി പിടികിട്ടാതെ വാ പോളിച്ചിരുന്നവര്‍ക്കുള്ള കടുത്ത ശിക്ഷയായിപ്പോയി അവസാനം ഈ ചിത്രം. കോമഡിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ രസിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം, അല്ലാതെ കാണികളെ ഇളിഭ്യരാക്കുക എന്നതല്ല. ...

Read More »