World

യോഷിനോരി ഒഷുമിക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍!

2016ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജപ്പാനിലെ കോശ ശാസ്ത്രജ്ഞനായ യോഷിനോരി ഒഷുമിയ്ക്ക് ലഭിച്ചു.  ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനത്തിനാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്. പഴയകോശങ്ങള്‍ക്ക് പകരം പുതിയ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട (ഓട്ടോഫാജി) കണ്ടെത്തലുകളാണ് പഠനത്തിന് ആധാരമായത്.

Read More »

പതിനായിരങ്ങള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുന്നു; ഐക്യരാഷ്ട്രസഭ!

നൈജീരിയയില്‍ പതിനായിരങ്ങള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ. രാജ്യാന്തര ഇടപെടുണ്ടായില്ലെങ്കില്‍ ഒരു വര്‍ഷത്തിനുളളില്‍ നൈജീരിയയില്‍ എണ്‍പതിനായിരം കുട്ടികളെങ്കിലും ഭക്ഷണം കിട്ടാതെ മരിക്കുമെന്നാണ് യുഎന്‍ പറയുന്നത്. ബോക്കൊ ഹറം ഭീകരരുടെ അധിനിവേശത്തില്‍ 20 ലക്ഷത്തോളം ആളുകളാണ് നൈജീരിയയില്‍ ദുരിതമനുഭവിക്കുന്നത്. ഏഴുവര്‍ഷം നീണ്ട അധിനിവേശത്തില്‍ പതിനയ്യായിരത്തിലേറെപേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ഭീകരരുടെ താണ്ഡവം തുടരുന്നതിനിടെ കടുത്ത വരള്‍ച്ചയും വന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.  പട്ടിണി മൂലം 65,000 പേരോളം മരണത്തിന്‍റെ  വക്കിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. വടക്കുകിഴക്കന്‍ മേഖലയിലാണ് സ്ഥിതി ഏറെ ദയനീയം. ഓഗസ്റ്റില്‍ യൂണിസെഫ് നടത്തിയ പഠനത്തില്‍ അഞ്ചുലക്ഷം ...

Read More »

മാലദ്വീപും പിന്മാറുന്നു! ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു!

ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു മാലദ്വീപും സാര്‍ക് സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു. അഞ്ച് അംഗരാജ്യങ്ങള്‍ പിന്മാറിയതോടെ സമ്മേളനം മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നു. പിന്നാലെ, ബംഗ്ലദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഇന്നലെ ശ്രീലങ്കയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഉച്ചകോടി മാറ്റാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍, ഉച്ചകോടി നടക്കാതിരിക്കാന്‍ കാരണം ഇന്ത്യയുടെ നിലപാടാണെന്നു വ്യക്തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. സഹകരണ പ്രസ്ഥാനമായ സാര്‍ക്കിനുമേല്‍ ഉഭയകക്ഷി പ്രശ്നങ്ങളുടെ നിഴല്‍ വീഴ്ത്താനുള്ള ...

Read More »

ഒരു ദിവസം മൂന്ന് ബലാത്സംഗം; പ്രതിയ്ക്ക് കിട്ടിയതോ?

ഒരു ദിവസത്തില്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയെ ജീവപര്യന്തം തടവിന് കോടതി വിധിച്ചു. യുകെയിലെ നോര്‍വിച്ച്‌ക്കാരനായ ക്രിസ്റ്റോ ലോവറി(40)യാണ് കേസിലെ പ്രതി. കുറ്റം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് ക്ഷണിച്ച്‌ വരുത്തിയ യുവതിയെയാണ് ആദ്യം ഇയാള്‍ പീഡിപ്പിച്ചത്. സെക്സിന് നിരസിച്ചപ്പോള്‍ കത്രിക വച്ച്‌ കണ്ണ് കുത്തിപ്പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത് എന്ന് പറയുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ആദ്യ പീഡനത്തിന് ശേഷം വീട്ടില്‍ നിന്നും ബൈക്കില്‍ യാത്ര ചെയ്യുന്ന വഴിയില്‍ 16 കാരിയെ തടഞ്ഞു നിര്‍ത്തിയായിരുന്നു ...

Read More »

സാര്‍ക് സമ്മേളനത്തില്‍ ഇനി ശ്രീലങ്കയും ഉണ്ടാകില്ല!

ഇസ്‍ലാമാബാദില്‍ നടക്കേണ്ട സാര്‍ക് ഉച്ചകോടിയില്‍നിന്ന് ശ്രീലങ്കയും പിന്മാറി. ഇതോടെ ഉച്ചകോടിയില്‍നിന്ന് പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു.  ഇസ്‍ലാമാബാദിലെ നിലവിലെ സ്ഥിതി സമ്മേളനം നടത്താന്‍ അനുയോജ്യമല്ല. പ്രാദേശിക സഹകരണത്തോടൊപ്പം സമാധാനവും സുരക്ഷയും ഉറപ്പുവരുത്തിയാല്‍ മാത്രമേ സമ്മേളനത്തിന്റെ പ്രയോജനം ദക്ഷണേഷ്യയിലെ ജനങ്ങള്‍ക്ക് ലഭിക്കൂ. സാര്‍ക്കിന്റെ സ്ഥാപക അംഗമെന്ന നിലയ്ക്ക് പ്രദേശിക സഹകരണത്തിലാണ് ശ്രീലങ്ക വിശ്വസിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്കു പിന്നാലെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നിവയും പിന്മാറിയതോടെ നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കേണ്ട ...

Read More »

അഗ്നിപര്‍വതം പൊട്ടിതെറി ഭീഷണിയില്‍: 400 ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നു!

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപര്‍വ്വതമായ മൗണ്ട് റിന്‍ഞ്ചാനി പൊട്ടിത്തെറി ഭീഷണിയില്‍. അഗ്നിപര്‍വതത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ 400 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ട്രക്കിങ്ങിനായി യാത്ര തിരിച്ചവരെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് മുതലാണ് കടുത്ത പുക മലയില്‍ നിന്നും ഉയര്‍ന്നു തുടങ്ങുന്നത്. ഏതാണ്ട് രണ്ട് കിലോമീറ്ററോളം ദൂരത്തേക്ക് ഇതിന്‍റെ പുക ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഇവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന 389 വിനോദ സഞ്ചാരികള്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. വിമാന യാത്രയ്ക്ക് അടക്കം നിരവധി ...

Read More »

സാര്‍ക്: പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു!!!!!

രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഫലം കാണുന്നു. സാര്‍ക് സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്നു മൂന്നു ദക്ഷിണേഷ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് ഇസ്‍ലാമാബാദില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്. ഇതോടെ രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനുമേലുള്ള സമ്മര്‍ദം വര്‍ധിക്കുമെന്നുറപ്പായി. ബംഗ്ലദേശിന്‍റെ  ആഭ്യന്തരകാര്യത്തിലുള്ള ഒരു രാജ്യത്തിന്‍റെ  കടന്നുകയറ്റം സാര്‍ക് സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാതാക്കിയതായി അവര്‍ സാര്‍ക് അധ്യക്ഷസ്ഥാനത്തുള്ള നേപ്പാളിനെ അറിയിച്ചു. സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹായങ്ങളും ഉറപ്പുവരുത്താന്‍ ബംഗ്ലദേശ് എന്നുമുണ്ടാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതൊന്നും നടപ്പാക്കാന്‍ സാധിക്കില്ല. അതിനാല്‍ ...

Read More »

പ്രശസ്ത മോഡലിന്‍റെ നഗ്ന ചിത്രങ്ങള്‍ പുറത്ത്!!!!!

റഷ്യന്‍ മോഡല്‍ ദന ബറിസോവയുടെ നഗ്ന ചിത്രങ്ങളാണു പുറത്തായത്. ഇവരുടെ അര്‍ദ്ധനഗ്നവും പൂര്‍ണ്ണനഗ്നവുമായ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണു ദന സംഭവം അറിഞ്ഞത്. അതോടെ താരം വിശദീകരണവുമായി രംഗത്ത് എത്തി. തന്‍റെ  മുന്‍ ഭര്‍ത്താവാണ് ഇതിനു കാരണം എന്നു ദന പറയുന്നു. ആദ്യ ഭര്‍ത്താവിന്‍റെ  കൈലുള്ള ചിത്രങ്ങളാണ് ഈ സംശയത്തിന് ഇടയാക്കിയത്. 8 മാസത്തെ വിവാഹ ജീവിതത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇരുവരും സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെ അന്നു കൈമാറിരുന്നു. എന്നാല്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ നുഴഞ്ഞു കയറിയതാണു ...

Read More »

ആരാധകരുടെ സ്നേഹം; ഹിലരിയുടെ മാസ് സെല്‍ഫി വൈറലാകുന്നു!!

ഡൊണാള്‍ഡ് ട്രംപും മറ്റ് എതിരാളികളും ഗുരുതരമായ ആരോപണങ്ങള്‍ എയ്തിട്ടും ദിവസേന ഹിലരിയുടെ ആരാധകരുടെ എണ്ണം കൂടുന്നതേയുള്ളു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഹിലരി ആരാധകരുടെ സ്നേഹം വ്യക്തമാക്കുന്ന ഒരു സെല്‍ഫിയാണ് ഇപ്പോള്‍ തരംഗം. വന്‍ ജനക്കൂട്ടം മുഴുവന്‍ ഹിലരിക്കെതിരെ തിരിഞ്ഞു നിന്ന് സെല്‍ഫി എടുക്കുന്ന അപൂര്‍വ്വ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം ചിത്രം വൈറലായി. ഒര്‍ലാണ്ടോയിലെ ക്യാമ്പിങ്ങിനിടെയാണ് വന്‍ ജനക്കൂട്ടം ഹിലരിക്കൊപ്പം കൂട്ട സെല്‍ഫി എടുത്തത്. ക്യാമ്പ്യ്ന്‍ സ്റ്റാഫര്‍ ഫോട്ടോ ട്വീറ്റ് ചെയ്തതിനു പിന്നാലെ 20000 തവണ ഇത് റീ ട്വീറ്റ് ചെയ്യപ്പെട്ടു. ...

Read More »

90 ശതമാനം പേരും ശ്വസിക്കുന്നത് ദുഷിച്ച വായു; ലോകാരോഗ്യ സംഘടന!!!

ലോകത്ത് നൂറില്‍ തൊണ്ണൂറു  പേരും ശ്വസിക്കുന്നത് ദുഷിച്ച വായുവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) പറഞ്ഞു.  മലിനീകരണം മൂലം ലോകത്ത് 60 ലക്ഷം പേര്‍ വര്‍ഷം തോറും മരിക്കുന്നുണ്ടെന്നും വായു മലിനീകരണം തടയുന്നതിന് ശക്തമായ നടപടി വേണമെന്നും ഡബ്ല്യു.എച്ച്‌.ഒ ആവശ്യപ്പെട്ടു. പൊതു ജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മലിനീകരണം തടയാന്‍ അടിയന്തിര നടപടികള്‍ വേണം. അതിനായി ഇനിയും കാത്തിരിക്കരുതെന്നും ഡബ്ല്യു.എച്ച്‌.ഒ പരിസ്ഥിതി, പൊതു ആരോഗ്യ ഡിപ്പാര്‍ട്ടമെന്റ് മേധാവി മരിയ നെയ്റ പറഞ്ഞു.

Read More »