World

ഇന്ന് ലോക ഹൃദയാരോഗ്യദിനം : വിവാഹ ബന്ധം ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍

വിവാഹ ബന്ധം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ള അന്‍പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. രണ്ട് ദശലക്ഷത്തോളം വരുന്ന ആളുകളിലായിരുന്നു പഠനം നടത്തിയത്. ആസ്റ്റണ്‍ മെഡിക്കല്‍ സ്‌കൂളിലെ ഡോ. പോള്‍ കാര്‍ട്ടറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പങ്കാളിക്കൊപ്പം ജീവിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കുറവാണ്. അതേ സമയം വിവാഹ ബന്ധം പിരിഞ്ഞവര്‍, ജീവിത പങ്കാളി മരിച്ച ശേഷം ഒറ്റയ്ക്ക് കഴിയുന്നവര്‍ എന്നിവര്‍ക്ക് ഹൃദയ സംബന്ധമായ ...

Read More »

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് : ഇന്ത്യയ്ക്ക് പിന്തുണയുമായി ആന്റിഗ്വ..

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൂര്‍ണ പിന്തുണയുമായി ആന്റിഗ്വ.ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് വിദേശകാര്യമന്ത്രി എവര്‍ലി പോളാണ് ഇത് സംബന്ധിച്ച കാര്യം വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ അറിയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് എവര്‍ലി പിന്തുണയറിയിച്ചത്.ആന്റിഗ്വ ഭരണകൂടവും പ്രധാനമന്ത്രിയും മെഹുല്‍ ചോക്‌സി വിഷയത്തിലെ ഇന്ത്യന്‍ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. എത്രയും വേഗം വിഷയത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് ആന്റിഗ്വയും താത്പര്യപ്പെടുന്നതെന്നും അവിടുത്തെ നിയമങ്ങളും കോടതി നടപടികളും പൂര്‍ത്തിയാക്കി ...

Read More »

ലൈംഗികപീഡന പരാതി : ആരെയും സംരക്ഷിച്ചിട്ടില്ല മാര്‍പാപ്പ..

സമീപ കാലത്ത് ലൈംഗികപീഡന പരാതികളില്‍ കത്തോലിക്ക സഭ ആരെയും സംരക്ഷിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം പരാതികള്‍ മുന്‍പ് സഭ മറച്ചുവച്ചത് കാലഘട്ടത്തിന്‍റെ പ്രത്യേകത മൂലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭയില്‍ പരിവര്‍ത്തനത്തിനും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. സഭ കാലത്തിനൊത്ത് മാറണമെന്നും,ലൈംഗികാരോപണങ്ങള്‍ യുവാക്കളെ സഭയില്‍ നിന്ന് അകറ്റുകയാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. ഭാവി തലമുറയെ സഭയ്‌ക്കൊപ്പം ചേര്‍ത്തു നിര്‍ത്തണമെന്നും,ഭാവി തലമുറയെ ഒപ്പം നിര്‍ത്താന്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകമെന്നും മാര്‍പാപ്പ പറഞ്ഞു.

Read More »

2022 ലോകകപ്പ് : തൊഴിലാളികള്‍ മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വരുന്നെന്നു റിപ്പോര്‍ട്ട്..

2022 ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുന്നുവെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നേപ്പാള്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതോളം തൊഴിലാളികളെ ശമ്പളം നല്‍കാതെ മാസങ്ങളോളം പണിയെടുപ്പിച്ച മെര്‍കുറി മെന എന്ന കമ്പ്നിയെ കുറിച്ച്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഖത്തറിലെ കഫാല സംവിധാനം ഉപയോഗിച്ചാണ് നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ മാസം തൊഴില്‍ നിയമത്തില്‍ നിര്‍ണ്ണായക ഭേതഗതി കൊണ്ടു വന്നിരുന്നു. തൊഴില്‍ ഉടമയുടെ ...

Read More »

മലേറിയ നിയന്ത്രിക്കാന്‍ കൊതുകുകളില്‍ ജീന്‍ ഡ്രൈവ്, ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സംഘത്തിന്‍റെ പരീക്ഷണം വിജയത്തിന്‍റെ പാതയില്‍..

മലേറിയ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനായി നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പത്ത് വര്‍ഷത്തോളമായി ഈ പരീക്ഷണത്തിലാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സംഘം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പരീക്ഷണം വിജയത്തിന്റെ പാതയിലാണ് പോകുന്നതെന്ന് നിസ്സംശയം പറയാമെന്ന് പ്രൊഫസര്‍ ആന്‍ഡ്രീ ക്രിസാന്‍ഡി വ്യക്തമാക്കി. ജനിറ്റിക്ക് എഞ്ചിനീയറിംഗിലൂടെ ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ശാസ്ത്രലോകം. ജീന്‍ ഡ്രൈവ് എന്നാണ് ഇത് അറിയപ്പെടുന്നത്. കൊതുകുകളുടെ പ്രത്യുല്‍പ്പാദന ശേഷിയെ നിയന്ത്രിക്കുന്ന തരത്തില്‍ കൊതുകുകളില്‍ ജനിതക മാറ്റം വരുത്തുന്നതാണ് രീതി. അനോഫിലിസ് കൊതുകുകള്‍ പരത്തുന്ന മലേറിയ പോലുള്ള അസുഖങ്ങള്‍ പ്രചരിക്കുന്നത് ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കണ്ടെത്തല്‍. ഈ സാങ്കേതിക ...

Read More »

400 വര്‍ഷം പഴക്കമുള്ള കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി..

പോര്‍ച്ചുഗലില്‍ കടലില്‍ മുങ്ങിയ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്‌ബോണിന് സമീപമുള്ള കസ്‌കയാസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശമാണ് കണ്ടെത്തിയിരിക്കുന്നത്. പോര്‍ച്ചുഗീസ് നേവിയും ലിസ്‌ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയില്‍ നിന്ന് ചരക്കുകളുമായി വരുന്നതിനിടെ കപ്പല്‍ തകരുകയായിരുന്നു എന്നാണ് കരുതുന്നത്.

Read More »

ഫിഫ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും,ഹാട്രിക് പുരസ്‌ക്കാരം ലക്ഷ്യമിട്ട് റോണാള്‍ഡോയും..

ഫിഫ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടിന് തുടങ്ങുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്‌, മുഹമ്മദ് സലാ എന്നിവരാണ് മികച്ച താരത്തിനുള്ള ബാലണ്‍ദ്യോറിനായി മത്സരിക്കുന്നത്. ഹാട്രിക് പുരസ്‌കാരമാണ് റൊണാള്‍ഡോയുടെ ലക്ഷ്യം.ഫിഫയുടെ 2018ലെ ലോക ഇലവനെയും തിരഞ്ഞെടുക്കുആരാധകരുടെയും ജേര്‍ണലിസ്റ്റുകളുടെയും ദേശീയ ടീം ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും വോട്ട് പരിഗണിച്ച ശേഷം ഫിഫയുടെ വിദഗ്ധ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.

Read More »

ഫേസ്ബുക്കില്‍ വീഡിയോ ചാറ്റിങ്ങ്,സ്മാര്‍ട്ട് ഡിവൈസ് ഉടന്‍ വിപണിയില്‍..

ഡിയോചാറ്റ് ഉപകരണവുമായി ഫെയ്സ്ബുക്ക്. ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് ആദ്യമായി ഒരു ഉല്‍പ്പന്നം വിപണിയിലിറക്കുന്നു. വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന ഡിവൈസാണ് പണിപ്പുരയില്‍ സജ്ജമായിരിക്കുന്നത്. എക്കോ ഷോ എന്നപേരില്‍ ആമസോണ്‍ അടുത്തിടെ സ്മാര്‍ട്ട് സ്പീക്കര്‍ ഗണത്തില്‍പെട്ട വീഡിയോ ചാറ്റ് യന്ത്രം പുറത്തിറക്കിയിരുന്നു. ഇതിനോട് കിടപിടിക്കുന്ന വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന സ്മാര്‍ട്ട് ഡിവൈസ് ആണ് വിപണിയിലെത്തിക്കുന്നത്.പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും പോര്‍ട്ടല്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വീഡിയോ ചാറ്റ് ചെയ്യുന്നതിനൊപ്പം സംഗീതം ആസ്വദിക്കാനും വീഡിയോകള്‍ കാണാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകും. വലിയ സ്ക്രീനുള്ള പോര്‍ട്ടലിന് 400 ഡോളറും ചെറുതിന് 300 ഡോളറുമാണ് ...

Read More »

എച്ച്‌4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ പ്രതിസന്ധിയില്‍..

എച്ച്‌4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കും. അമേരിക്കയില്‍ എച്ച്‌ 1 ബി വിസയിലെത്തി കഴിയുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്‌4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊളംബിയ ജില്ലാ കോടതിയിലാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ 70,000ത്തോളം വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് .നിയമം പ്രാബല്യത്തിലാകുന്നതോടെ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എച്ച്‌ വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരെയും തൊഴില്‍ ദാതാക്കളെയും ഈ ...

Read More »

കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പോപ് ഗായിക റിഹന്നയെ നിയമിച്ചു…

പ്രമുഖ പോപ് ഗായികയും നടിയുമായ റിഹന്നയെ കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. വിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം തുടങ്ങി മേഖലകളുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ബാര്‍ബഡോസ് സര്‍ക്കാരിന്‍റെ നിയമനം. റിഹന്നയ്ക്ക് രാജ്യത്തോട് അഗാധമായ സ്‌നേഹമുണ്ട്. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും അത്തരത്തിലുള്ളതാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അത് പ്രതിഫലിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഈ സ്ഥാനത്തിരിക്കാന്‍ അവര്‍ അര്‍ഹയാണെന്നും പ്രധാനമന്ത്രി മിയ മോട്ട്‌ലി പറഞ്ഞു.

Read More »