World

ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു,ഫിസ്‌ക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയായി ഡോണ…

ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടു പിടുത്തത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ആര്‍തര്‍ ആഷ്‌കിന്‍, ജെറാഡ് മുറു, ഡോണ സ്ട്രിക് ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഫിസ്‌ക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.

Read More »

ഓ​സ്ട്രേ​ലി​യ​ന്‍ ഫു​ട്ബോ​ള്‍ ക്യാ​പ്റ്റ​ന്‍‌ വി​ര​മി​ച്ചു..

ഓ​സ്ട്രേ​ലി​യ​ന്‍ ഫു​ട്ബോ​ള്‍ ക്യാ​പ്റ്റ​ന്‍‌ മി​ലെ യെ​ഡി​നാ​ക് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ഓ​സീ​സി​നാ​യി മൂ​ന്നു ലോ​ക​ക​പ്പു​ക​ള്‍ ക​ളി​ച്ച ശേ​ഷ​മാ​ണ് വി​ട​വാ​ങ്ങ​ല്‍. ആ​സ്റ്റ​ണ്‍ വി​ല്ലെ ക്ല​ബി​നാ​യി തു​ട​ര്‍​ന്നും ക​ളി​ക്കു​മെ​ന്ന് 34 വ​യ​സു​കാ​ര​നാ​യ യെ​ഡി​നാ​ക് വ്യ​ക്ത​മാ​ക്കി. മി​ഡ്ഫീ​ല്‍​ഡ​റാ​യ യെ​ഡി​നാ​ക് ഓ​സീ​സി​നാ​യി 79 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 20 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. 2008ലാ​ണ് താ​രം ഓ​സ്ട്രേ​ലി​യ​ന്‍ ദേ​ശീ​യ ടീ​മി​ല്‍ ആ​ദ്യ​മാ​യി ഇ​ടം​നേ​ടു​ന്ന​ത്. 2015ല്‍ ​ഓ​സ്ട്രേ​ലി​യ​യെ ഏ​ഷ്യ ക​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ചു.

Read More »

യുഎസ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയിലെ മികച്ച സാമ്പത്തിക വളര്‍ച്ച നേടുന്നത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പ്രതീക്ഷയാണെന്ന് അസോചം റിപ്പോര്‍ട്ട്..

യുഎസ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയിലെ മികച്ച സാമ്പത്തിക വളര്‍ച്ച നേടുന്നത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പ്രതീക്ഷയാണെന്ന് അസോചം റിപ്പോര്‍ട്ട്.ഈ വര്‍ഷം രണ്ടാം പാദത്തില്‍ യുഎസിന്റെ സമ്ബദ് വ്യവസ്ഥ 4.2 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്.ചൈനയുമായുള്ള വ്യാപാര യുദ്ധത്തിനിടയിലും നാല് വര്‍ഷത്തെ മികച്ച പ്രകടനമാണ് യുഎസ് കാഴ്ച വെച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 303 യുഎസ് ഡോളര്‍ വരുന്ന ഇന്ത്യയുടെ മൊത്ത കയറ്റുമതിയില്‍ 16 ശതമാനത്തോളവും യുഎസിലേക്കായിരുന്നു. .13.42 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് യുഎസിലേക്കുള്ള കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. ചരക്കുകളിലായാലും സേവനങ്ങളിലായാലും യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ്

Read More »

മഹാത്മാ ഗാന്ധിയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി,സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതിന്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ്..

മഹാത്മ ഗാന്ധിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കാനൊരുങ്ങി അമേരിക്ക. യുഎസ് പ്രതിനിധി സഭയാണ് ഇത് സംബന്ധിച്ച്‌ തീരുമാനം എടുത്തത്. അമി ബേരാ, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍ എന്നിവരാണ് ഇതിന് പിന്തുണയുമായി എത്തിയ ഇന്ത്യന്‍ വംശജര്‍.സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതിന്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായിട്ടാണ് അദ്ദേഹത്തിന് മരണാനന്തര ബഹുമതി നല്‍കുന്നത്. കരോളിന്‍ മലോണിയാണ് ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം ആദ്യം സഭയില്‍ അവതരിപ്പിക്കുന്നത്. നിര്‍ദ്ദശം സാമ്പത്തിക കമ്മറ്റിയ്ക്കും അഡ്മിനിസ്‌ട്രേറ്റീവ് ഹൗസിനും കൈമാറിയിരിക്കുകയാണ്. കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ എന്നത് അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ...

Read More »

തെരേസമെയ്ക്ക് ഭീഷണി ഉയര്‍ത്തി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്..

ബ്രെക്സിറ്റ് വിഷയത്തെ ചൊല്ലി കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സില്‍ വച്ച്‌ ടോറികള്‍ക്കിടയിലെ കടുത്ത വിഭാഗീതയോട് പൊരുതുന്നതിനിടെ തെരേസയ്ക്ക് നേരെ കടുത്ത ഭീഷണി മുഴക്കി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍ രംഗത്തെത്തി. ബ്രെക്സിറ്റ് തെരേസ മേയുടെ പിടിവാശിയില്‍ തെറ്റായ രീതിയിലാണ് നടക്കുന്നതെങ്കില്‍ ബ്രിട്ടന്റെ വിമാനങ്ങളെ യൂറോപ്യന്‍ മണ്ണില്‍ ലാന്‍ഡ് ചെയ്യാന്‍ സമ്മതിക്കില്ലെന്നും വളര്‍ത്ത്മൃഗങ്ങളെ പോലും യൂറോപ്പില്‍ പ്രവേശിപ്പിക്കില്ലെന്നുമാണ് ജങ്കര്‍ മുന്നറിയിപ്പേകുന്നത്. ജര്‍മനിയിലെ ഫ്രെയ്ബര്‍ഗില്‍ വച്ച്‌ നടന്ന ഒരു പബ്ലിക്ക് മീറ്റിംഗില്‍ സംസാരിക്കവെയാണ് ജങ്കര്‍ കടുത്ത ഭീഷണി മുഴക്കി മുന്നോട്ട് വന്നിരിക്കുന്നത്. തെറ്റായ രീതിയില്‍ ബ്രെക്സിറ്റ് നടപ്പിലായാലുണ്ടാകുന്ന ...

Read More »

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ക്ക്….

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ക്ക്. ജെയിംസ് പി.എലിസണ്‍, ടസുക്കോ ഹോന്‍ജോ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടുപിടിച്ചതിനാണ് ഇരുവരും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

Read More »

മകള്‍ക്ക് ഐഫോണിന്‍റെ മാതൃകയില്‍ അന്ത്യവിശ്രമമൊരുക്കി ഒരു അച്ഛന്‍..

അകാലത്തില്‍ പൊലിഞ്ഞ തന്‍റെ മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്തത്.മകളുടെ പ്രിയപ്പെട്ട ആപ്പിള്‍ ഐഫോണ്‍7 കൊണ്ട് അന്ത്യ വിശ്രമത്തിനുള്ള കല്ലറ ഒരുക്കി .യുഎഫ്‌എയിലെ ഒരു ശവക്കോട്ടയിലാണ് ഈ സ്‌നേഹസമ്മാനം ഒരുക്കിയിരിക്കുന്നത്. ഐ ഫോണ്‍ മകള്‍ക്ക് ഏറെ പ്രയപ്പെട്ടതാണെന്നും.അകാലമരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തിക്കൊണ്ട് പിതാവ് പറയുന്നു. ഐ ഫോണിന്‍റെ എല്ലാ വിശദാംശങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിവര്‍ന്നു നില്‍ക്കുന്ന ഫോണ്‍ പോലെയാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

Read More »

ഐക്യരാഷ്ട്ര സംഘടനയെ തകര്‍ക്കരുത് ആംഗലെ മെര്‍ക്കല്‍..

ഐക്യരാഷ്ട്ര സംഘടനയെ തകര്‍ക്കരുതെന്ന് യു.എസ് പ്രസിഡന്റ് ട്രംപിനോട് ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍.അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് യോജിക്കാത്ത ആഗോള താത്പര്യങ്ങള്‍ താന്‍ നിരാകരിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് മെര്‍ക്കല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്കു മാത്രം വിജയസാധ്യത കല്പിക്കുന്ന നിലപാടാണ് ട്ര്ംപിന്റെതെന്ന് മെര്‍ക്കല്‍ പറഞ്ഞു.പ്രശ്‌നങ്ങളില്‍ ഇരു കൂട്ടര്‍ക്കും ആശ്വാസം പകരുന്ന പരിഹാരങ്ങളൊന്നും ട്രംപിന്റെ പദ്ധതിയിലില്ലെന്നും മെര്‍ക്കല്‍ വിമര്‍ശിച്ചു.

Read More »

മെസ്സി ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കണമെന്നു ഫുട്ബോള്‍ ഇതിഹാസം?എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുന്നു!!

മെസ്സിയോട് അര്‍ജന്റീന ടീമിലേക്ക് തിരിച്ചു വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മെസ്സി ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കണം, അര്‍ജന്റീനയുടെ അണ്ടര്‍ 15 തോല്‍ക്കുന്നത് മെസ്സിയുടെ കുറ്റം കൊണ്ട്, അര്‍ജന്റീന ലീഗിലെ മത്സരങ്ങള്‍ മത്സര ക്രമങ്ങള്‍ക്കും കുറ്റം മെസ്സിക്ക്.” മറഡോണ പറഞ്ഞു. എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും അത് കൊണ്ട് തന്നെ മെസ്സിയില്ലാതെ അര്‍ജന്റീന കളിക്കാന്‍ ഇറങ്ങട്ടെയെന്നും മറഡോണ പറഞ്ഞു. ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്ബോള്‍ ഇതിഹാസം പറഞ്ഞു.

Read More »

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി : ഇസ്രായേലിനേയും അമേരിക്കയെയും രൂക്ഷമായി വിമര്‍ശിച്ച്‌ പാലസ്തീന്‍ പ്രസിഡന്‍റ്..

ഇസ്രായേലിനേയും അമേരിക്കയെയും രൂക്ഷമായി വിമര്‍ശിച്ച്‌ പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയായിരുന്നു അബ്ബാസിന്റെ വിമര്‍ശനം.സ്രായേലിന്റെ വംശീയതയിലൂന്നിയ നിയമത്തേയും ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയേയും അബ്ബാസ് വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയവും അന്താരാഷ്ട്ര നിയമങ്ങളും ഇരുകൂട്ടരും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേല്‍ പാസാക്കിയ ജൂത രാഷ്ട്ര നിയമം ഒരു വംശീയ രാജ്യത്തെയാണ് ഉണ്ടാക്കുകയെന്നും, ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന പ്രശ്ന പരിഹാരമാര്‍ഗം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലസ്തീനും ഇസ്രായേലിനുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല. അമേരിക്ക മുമ്ബ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിലവിലെ ഭരണകൂടം ലംഘിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read More »