World

ലോക കപ്പ്,ഖത്തറിനേ സഹായിക്കാൻ കിടിലൻ ഓഫറുമായി ഇറാൻ…!

ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ സഹകരിക്കാതെയും സഹായിക്കാതെയും നെറ്റി ചുളിച്ച് അറബ് സഖ്യം നില്ക്കുന്നു. ഈ സാഹചര്യത്തിൽ ഖത്തറിനു എല്ലാ സഹായവും ഒരുക്കി ഇറാൻ രംഗത്ത്. എല്ലാ രാജ്യങ്ങളിലേ ടീമുകൾക്കും 7 സ്റ്റാർ നക്ഷത്ര താമസം ഒരുക്കും. ഓരോ രാജ്യക്കാർക്കും സൗജന്യമായി വിസയും യാത്രാ ടികറ്റും നല്കും. ഖത്തറിലാണ്‌ ലോക കപ്പ് എങ്കിലും അഥിതികൾ എല്ലാം ഇറാനിൽ താമസിക്കട്ടേ എന്നാണ്‌ സഹായം നല്കുന്ന ഇറാൻ പറയുന്നത്. ടീമുകള്‍ക്ക് താമസത്തിനും മറ്റുമുള്ള സൗകര്യം തങ്ങള്‍ ഒരുക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇതിന് വേണ്ടി പ്രത്യേക പദ്ധതിയും ഇറാന്‍ തയ്യാറാക്കി ...

Read More »

യാത്രക്കിടയില്‍ വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാല്‍ നല്‍കി എയര്‍ ഹോസ്റ്റസിന് അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ താരമായി ….

അപരിചിതയായ അമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയ എയര്‍ ഹോസ്റ്റസിന് സമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. വിമാന യാത്രക്കിടയില്‍ വിശന്നു കരഞ്ഞ കുഞ്ഞിനാണ് ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ് ജീവനക്കാരിയായ പട്രിഷ ഓര്‍ഗാനോ പാല്‍ നല്‍കിയത്. നവംബര്‍ എട്ടിനായിരുന്നു സംഭവം. കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് പട്രിഷ അമ്മയുടെയും കുഞ്ഞിന്റെയും അരികിലേക്ക് ചെന്നത്. കുപ്പിയില്‍ കരുതിയിരുന്ന പാല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിസ്സഹായയായി ഇരിക്കുകയായിരുന്നു കുഞ്ഞിന്റെ അമ്മ. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപത്തെ യാത്രക്കാരൊക്കെ അവിടേക്ക് ശ്രദ്ധിക്കാനും തുടങ്ങിയിരുന്നു. അതോടെ കുഞ്ഞിനെ മുലയൂട്ടാന്‍ പട്രിഷ തയ്യാറാകുകയായിരുന്നു. 24 വയസ്സുകാരിയായ പട്രിഷ ഒമ്പതുമാസം ...

Read More »

കോളറ; നൈജീരിയയില്‍ 175 പേര്‍ കൊല്ലപ്പെട്ടു, 10,000 പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ട്…?

നൈജീരിയില്‍ പൊട്ടിപ്പുറപ്പെട്ട കോളറാ ബാധയില്‍ ഇതു വരെ 175 പേര്‍ കൊല്ലപ്പെട്ടതായി നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍. 10,000 പേര്‍ ദുരന്തബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൃത്തിഹീനമായ ക്യാമ്പുകളും മതിയായ ശുചീകരണ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് രോഗം പടരുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പുകളിലെ ഇടുങ്ങിയ പരിസ്ഥിതി മതിയായ അളവില്‍ വെള്ളം ലഭിക്കുന്നതിന് തടയസ്സമുണ്ടാക്കുന്നു, ഇത് വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. രോഗം പടരാനുള്ള ഏറ്റവും ഗുരുതരമായ ഒരു കാരണം ഇതാണ്’- സംഘടനയുടെ പ്രോഗ്രാം മാനേജര്‍ ജാനെറ്റ് ചെറോണോ പറഞ്ഞു. പ്രദേശത്തെ മഴയും രോഗം പടരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി ...

Read More »

കാലിഫോര്‍ണിയ കാട്ടുതീ: ഞെട്ടല്‍ വിട്ടുമാറാതെ താര സുന്ദരി..?

പാരഡൈസിലെ കാട്ടുതീയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ ദക്ഷിണേന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്‍.  നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ആശ്വാസം പങ്കുവച്ച്  ശ്രുതിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. “കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. എല്ലാവരും സുരക്ഷിതമായി ഇരിക്കണ൦”-” ശ്രുതി ട്വീറ്റ് ചെയ്തു.

Read More »

കാ​ലി​ഫോ​ര്‍​ണി​യ കാ​ട്ടു​തീ: ​മ​ര​ണം 25, രക്ഷാപ്രവര്‍ത്തനം തുടരുന്നു..!!

കാലിഫോര്‍ണിയന്‍ നഗരമായ പാരഡൈസിലുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരണം 25ആയി. വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ മൂലം  35 പേരെ കാണാതായതായാണ്  റിപ്പോര്‍ട്ട്‌.  2,50,000 പേ​രെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയി​ര​ക്ക​ണ​ക്കി​ന് വീടുകളും വാ​ഹ​ന​ങ്ങ​ളും കത്തി നശിക്കുകയും ചെയ്തു. തീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ നി​ര​വ​ധി ആളുകളോട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ നി​ര്‍​ദേ​ശിച്ചിരിക്കുകയാണ്. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നു.   ഇവിടെ പല വീടുകളും കത്തി നശിച്ചു. ...

Read More »

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട് എന്ന ബഹുമതി ഈ രാജ്യത്തെ പാസ്‌പോര്‍ട്ടിന്..!!

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട് എന്ന് ബഹുമതി യുഎഇ പാസ്‌പോര്‍ട്ടിന്. ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചത്. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച വരെ ലോകത്ത് നാലാം സ്ഥാനമായിരുന്നു യുഎഇ പാസ്‌പോര്‍ട്ടിന്. യുഎഇ പാസ്‌പോര്‍ട്ടിന്റെ വീസ ഫ്രീ സ്‌കോര്‍ 163 ആയി ഉയര്‍ന്നിട്ടുണ്ട്. ഇനി മുതല്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 113 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം. 50 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും ലഭിക്കും. ലോകത്തെ ...

Read More »

പാക് ലൈംഗികത്തൊഴിലാളി ദുബായ് പോലീസിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ പിടിയിലായി..!!

പാകിസ്ഥാന്‍ സ്വദേശിനിയായ സ്ത്രീ ദുബായില്‍ ലൈംഗികത്തൊഴിലിന് പിടിയില്‍. ദുബായ് പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. 36 കാരിയായ പാക്ക് അക്കൗണ്ടന്റാണ് പിടിയിലായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. പോലീസ് നിയോഗിച്ച ആളില്‍ നിന്ന് ലൈംഗികതയ്ക്കായി 2000 ദിര്‍ഹം ഇവര്‍ വാങ്ങി. പിന്നീട് ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. ലൈംഗികത്തൊഴിലിന് കടുത്ത ശിക്ഷയാണ് യുഎഇ നിയമങ്ങള്‍ നല്‍കുന്നത്. പോലീസ് നല്‍കിയ പണവും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവര്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. പിന്നീട് തെളിവുകളോടെ ...

Read More »

ഫിഷ് പെഡിക്യൂർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് കാൽവിരലുകൾ; ലോകത്തെ ഞെട്ടിച്ച അനുഭവക്കുറിപ്പ്..!

ഫിഷ് പെഡിക്യൂർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് കാൽവിരലുകൾ. ഫിഷ് പെഡിക്യൂറിന് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നതിന്റെ ഫോട്ടോ സഹിതമുള്ള അനുഭവ കുറിപ്പ് യുവതി തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തായ്‌ലൻറിൽ വെച്ച് 2010ൽ ചെയ്ത ഫിഷ് പെഡിക്യൂറാണ് ഇരുപത്തിയൊമ്പതുകാരിയായ വിക്ടോറിയ കർത്തോയ്‌സിൻറെ ജീവിതം മാറ്റിമറിച്ചത്. ഫിഷ് പെഡിക്യൂർ കഴിഞ്ഞതിന് പിന്നാലെ വിക്ടോറിയയെ പനിയും മറ്റ് അസുഖങ്ങളും പിടികൂടി. വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ വിക്ടോറിയയുടെ രോഗം കണ്ടെത്തി. എല്ലുകളിലെ അണുബാധയെ തുടർന്ന് ഓസ്റ്റിയോമൈലിറ്റിസ് എന്ന രോഗമാണ് വിക്ടോറിയയെ ബാധിച്ചതെന്ന് ...

Read More »

കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി..!!

കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്നല്‍ കണ്ടെത്തിയത്. എന്നാല്‍ ചെളി അടിഞ്ഞുകിടക്കുന്നതിനാല്‍ ബ്ലാക് ബോക്‌സിനടുത്തേക്ക് പോകാന്‍ പ്രയാസകരമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്. 50 അംഗ നീന്തല്‍ സംഘമാണ് ബ്ലാക് ബോക്‌സിനായി തെരച്ചില്‍ നടത്തുന്നത്. ബ്ലാക് ബോക്‌സ് വീണ്ടെടുക്കാനായി 70 ശതമാനവും സാധ്യതയുണ്ടെന്ന് വ്യോമപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ സോര്‍ജെന്റോ പറഞ്ഞു. മൂന്ന് ദിവസം മുന്‍പാണ് ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണത്. ജക്കാര്‍ത്തയില്‍ നിന്നും പന്ഗ്കല്‍ പിനാങ്കിലേക്ക് പുറപ്പെട്ട JT-610 ആണ് വഴി ...

Read More »

ജെയര്‍ ബൊല്‍സൊനാരോ പുതിയ ബ്രസീലിയന്‍ പ്രസിഡന്റ്..

ബ്രസീലില്‍ തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി ജെയര്‍ ബൊല്‍സൊനാരോ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.1964 മുതല്‍ 1985 വരെ ബ്രസീലില്‍ നടന്ന ക്രൂരമായ സൈനിക സ്വേച്ഛാധിപത്യത്തെയും ബൊല്‍സൊനാരോ പ്രകീര്‍ത്തിച്ചിരുന്നു. അന്ന് ബ്രസീല്‍ സൈന്യത്തിലെ ക്യാപ്റ്റനായിരുന്നു അദ്ദേഹം ദീര്‍ഘകാലമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ബൊല്‍സൊനാരോയ്ക്ക് തുണയായത് തന്റെ അഴിമതിരഹിത രാഷ്ട്രീയജീവിതമാണെന്നാണ് രാഷ്ട്രീയനിരീക്ഷരുടെ അഭിപ്രായം. എന്നാല്‍ ഇയാള്‍ നടത്തിയ വംശീയാധിക്ഷേപങ്ങളും, സ്ത്രീകള്‍ക്കെതിരെയും, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള മോശം പരാമര്‍ശങ്ങളും ഏറെ ജനരോഷം ഏറ്റു വാങ്ങിങ്ങിയിരുന്നു. .

Read More »