World

കാത്തിരിപ്പിനു വിരാമമായി..കുഞ്ഞു രാജകുമാരിയെത്തി…..

രാജകീയ ജനനത്തിനുള്ള കാത്തിരിപ്പിന് വിരാമമായി. വില്യം രാജകുമാരന്റെയും ഭാര്യ കെയ്റ്റിന്റെയുംരണ്ടാമത്തെ കുഞ്ഞ് പാഡിങ്ടണിലുള്ള സെന്റ് മേരീസ് ആശുപത്രിയിൽ ബ്രിട്ടീഷ് സമയം രാവിലെ 8.34 നായിരുന്നു  ജനനം . ബ്രിട്ടിഷ് രാജകുടുംബത്തിലേക്ക് എത്തിയത്  രാജകുമാരി തന്നെയാണ്. ബെക്കിങ്ങാം കൊട്ടാരത്തിലെ കുഞ്ഞതിഥിയുടെ ജനനവാർത്ത കേൾക്കാൻ ലോകം കാത്തിരിക്കെയാണ് ആ വാർത്തയെത്തിയത്. പാഡിങ്ടണിലുള്ള സെന്റ് മേരീസ് ആശുപത്രിയിൽ ബ്രിട്ടീഷ് സമയം രാവിലെ 8.34 നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2013 ജൂലൈയിലാണ് കെയ്റ്റ് ആദ്യകുഞ്ഞായ പ്രിൻസ് ജോർജിന് ജന്മം നൽകിയത്. സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു പ്രിൻസും ജനിച്ചത്.കുഞ്ഞും ...

Read More »

ഇനി ഇന്ത്യയുടെ കാലം: ഐ എം എഫ്….

          ലോക സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യന്‍ തേരോട്ടം കൂടുതല്‍ ശക്തമാകുമെന്ന് ഐ എം എഫ്  . എട്ടു ശതമാനം മൊത്ത ആഭ്യന്തര ഉള്പ്പതന വളര്‍ച്ചയോടെ (G D P) 2017 ല്‍ ഇന്ത്യ ചൈനയെയും മറികടക്കുമെന്ന് ലോക ബാങ്കിന് പുറമേ ഐ എം എഫ് ഉം പ്രവചിക്കുന്നു. ചൈനയുടെ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ 6.8 ഉം 6.3 ഉം ശതമാനമായി കുറയുമ്പോള്‍ 7.5 ഉം 8.0 ഉം ശതമാനം വളര്‍ച്ചയോടെ ഇന്ത്യ മുന്‍പന്തിയില്‍ എത്തുമെന്നാണ്  ഐ എം എഫ് ...

Read More »

ബ്രിട്ടനില്‍ വോട്ട് മറിക്കാന്‍ അഭിഷേക് ബച്ചന്‍……

തീപ്പൊരി പോരാട്ടം നടക്കുന്ന ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ വോട്ട് മറിക്കാന്‍ ഇങ്ങ് ഇന്ത്യയില്‍ നിന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അഭിഷേക് ബച്ചനും.ലെസ്റെര്‍ ഈസ്റ്റ്‌ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കേയ്ത്തെ വാസിന്‍റെ പ്രചാരണത്തിന് നിറം പകരാനാണ് അഭിഷേക് ബച്ചനെതിയത്.പതിനഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വോട്ടകളും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്

Read More »

മലാലയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം……

മലാല യൂസഫ്സായിയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം തടവ്. പത്ത് പാക് താലിബാന്‍ ഭീകരരെയാണ് സ്വാത്തിലെ ഭീകരവാദ വിരുദ്ധകോടതി ശിക്ഷിച്ചത്. സുലൈമാന്‍, ഇര്‍ഫാന്‍, ഷൗക്കത്ത്, ഉമര്‍, ഇക്രമുള്ള, അധ്നാന്‍, സഫര്‍ ഇക്ബാല്‍, ഇസ്ഹാര്‍, സഫര്‍ അലി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മലാല യൂസഫ്സായിയെ ആക്രമിച്ചവരെ പിടികൂടിയത്.  . സ്കൂള്‍ വിട്ടുവന്ന മലാല യൂസഫ്സായ്, ഷാസിയ റംസാന്‍, കയ്നറ്റ് റിയാസ് എന്നിവര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ തലയ്ക്ക് ഗുരുതമായി പരുക്കേറ്റ മലാലയ്ക്ക് ബ്രിട്ടനിലാണ് വിദഗ്ധ ചികില്‍സ ലഭ്യമാക്കിയത്. ആക്രമണത്തിനുശേഷം കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മലാല ...

Read More »

ആൻഡമാനിലും പാപ്പുവ ന്യൂ ഗിനിയിലും ഭൂചലനം

        ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും  പാപ്പുവ ന്യൂ ഗിനിയിലും ഭൂചലനം. ആൻഡമാൻ നിക്കോബാറിൽ  റിക്ടർ സ്കെയിലിൽ 5.3 തീവ്രതയിലും പാപ്പുവ ന്യൂ ഗിനിയില്‍ 6.7 തീവ്രതയിലും 7.1 തീവ്രതയിലും രണ്ടു ഭൂചലനങ്ങളാണ് ഉണ്ടായത്. ഉച്ചയ്ക്കുശേഷം 2.28 ഓടെയാണ് ആൻഡമാൻ നിക്കോബാറിൽ ഭൂചലനമുണ്ടായത്. പാപ്പുവ ന്യൂ ഗിനിയിൽ ഭൂകമ്പത്തെത്തുടർന്ന് സൂനാമി തിരകളുണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി വാണിങ് സെന്റർ മുന്നറിയിപ്പു നൽകി.

Read More »

പാക്കിസ്തനിലേക്ക് ചൈനയുടെ 3 ലക്ഷം കോടി നിക്ഷപം!!!!!!!!

            പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റ്‌ ഷീ ജിന്‍പിംഗ്  2.85 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രക്യാപിച്ചു പാക്കിസ്ഥാനിലെ ഗദ്ദര്‍ഇല്‍ നിന്നും ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ ജിയങ്ങിലക്ക് നീളുന്ന 3000 കിലോ മീറ്റര്‍ നീളമുള്ള ചൈന- പാക്കിസ്ഥാന്‍ എകനോമിക് കോറിഡോര്‍ ഒരു റോഡ്‌ , റെയില്‍വേ, പൈപ്പ് ലൈന്‍  നെറ്റ്‌വര്‍ക്ക് ആണ്. പാക്കിസ്ഥാന്റെ സാമ്പത്തിക മേഗലയില്‍ ഒരു പുതെന്‍ ഉണര്‍വും ചൈനക്ക് സൌത്ത് ഏഷ്യന്‍ എകനോമിയിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും കൂടുതല്‍ മേധാവിത്വം നേടുവാന്‍ ഈ ...

Read More »

ലിബിയയില്‍ അഭയാര്‍ഥികള്‍ കയറിയ ബോട്ട് മുങ്ങി; 700 മരണം

            ലിബിയയില്‍നിന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറ്റക്കാരെ കടത്തുകയായിരുന്ന ബോട്ട് മധ്യധരണ്യാഴിയില്‍ മുങ്ങി 700 പേര്‍ മരിച്ചു. ലിബിയയുടെ തീരത്തുനിന്ന് 126 കിലോമീറ്ററും ഇറ്റലിയുടെ ലാംപെഡുസ ദ്വീപ് തീരത്തുനിന്ന് 177 കിലോമീറ്ററും അകലെയാണ് ശനിയാഴ്ച രാത്രി അപകടമുണ്ടായത്. ജോലിതേടിയുംമറ്റും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടല്‍വഴിയുള്ള കുടിയേറ്റം വ്യാപകമാണ്. സമീപകാലത്ത് മധ്യധരണ്യാഴിയിലുണ്ടായ ഏറ്റവും വലിയ അപകടമാണിത്. 28 പേര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് യു.എന്‍. അഭയാര്‍ഥി ഏജന്‍സിയും ഇറ്റലിയുടെ തീരസംരക്ഷണസേനയും അറിയിച്ചു. 20 മീറ്റര്‍ നീളമുള്ള മീന്‍പിടിത്ത ബോട്ടില്‍ ആള്‍ക്കാരെ ...

Read More »

മോഡി പരിഷ്‌കാരങ്ങളുടെ മേധാവിയെന്ന് ഒബാമ….

            ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ടൈം മാസികയുടെ പുതിയ ലക്കത്തിലാണ്. ഭാരതത്തിന്റെ പരിഷ്‌കാരങ്ങളുടെ മേധാവിയെന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ദാരിദ്ര്യത്തില്‍ നിന്ന് പ്രധാനമന്ത്രി പദവിയിലേക്കുയര്‍ന്ന മോദിയുടെ ജീവിത കഥ ഭാരതത്തിന്റെ ഉയര്‍ച്ചയുടെ സജീവതയും സാധ്യതയുമാണ് തെളിവാക്കുന്നത്. കുട്ടിയായിരിക്കെ കുടുംബം പോറ്റാന്‍ ചായക്കച്ചവടം നടത്തിയിരുന്ന പിതാവിനെ നരേന്ദ്ര മോദി സഹായിച്ചു. ഇന്ന് അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രിയാണ്..തന്റെ പാതയില്‍ മുന്നേറാന്‍, ഭാരതീയരെ സഹായിക്കാന്‍, ദാരിദ്ര്യം ഇല്ലാതാക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ...

Read More »

തെക്കന്‍ ചൈനാക്കടലില്‍ ചൈനയുടെ റണ്‍വേ വരുന്നു……

            തെക്കന്‍ ചൈനാക്കടലില്‍ ചൈന എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നു. ഇതിന്റെ പണി വളരെവേഗം പുരോഗമിച്ചുവരികയാണെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സൈനികാവശ്യങ്ങള്‍ക്കുള്ള ചെറിയ എയര്‍സ്ട്രിപ്പാണ് നിര്‍മ്മാണത്തിലുള്ളത്.ഭാരതമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുളവാക്കുന്നതാണ് ചൈനീസ് നടപടി..ഫിയറി ക്രോസ് എന്ന പവിഴദ്വീപിനു സമീപം കടല്‍ നികത്തിയെടുത്ത ഭാഗത്താണ് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമൊരുക്കുന്നത്. ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണൈ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദ്വീപസമൂഹത്തിലാണ് ചൈനയുടെ റണ്‍വേ നിര്‍മ്മാണം നിര്‍ബാധം നടക്കുന്നത്.3000 മീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പാണ് നിര്‍മ്മിക്കുന്നത്. തെക്കന്‍ ചൈനാക്കടലില്‍ ചൈന റഡാറും ...

Read More »