World

ട്രംപിനെ തോല്‍പ്പിക്കാന്‍ ഫെയ്സ്ബുക്കിന്‍റെ 133 കോടി…….!

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ എന്തു വിലയും കൊടുക്കും എന്ന തീരുമാനത്തിലാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകന്‍ ഡസ്റ്റിന്‍ മോസ്കോവിറ്റ്സ്. ട്രംപിനെ പരാജയപ്പെടുത്താന്‍ ഡസ്റ്റിന്‍ നല്‍കുന്നത് 133 കോടി രൂപ. ഇത്രയും പണം നല്‍കുന്നതില്‍ അദ്ദേഹത്തിന് വ്യക്തമായ നിലപാടുകളുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ തന്നെയും ഭാര്യയെയും പ്രേരിപ്പിച്ചത്. അമേരിക്കയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയം കേവലം ആശയത്തിന്‍റെ മാത്രം പ്രശ്നമല്ലെന്ന് ഡസ്റ്റിന്‍ പറയുന്നു.  കൃത്യമായ ലക്ഷ്യം ഇല്ലാതെയാണ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  യുഎസിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ...

Read More »

ബംഗ്ലാദേശിലെ ടോങിയില്‍ തീപിടുത്തം: മരണം 15 ആയി

ബംഗ്ലാദേശിലെ ടോങിയില്‍ ഒരു പാക്കേജിംഗ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. എഴുപതിലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫാക്ടറി പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തില്‍ അപകടം നടക്കുമ്പോള്‍ 100ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.  ഒരു ബോയിലറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. തീ പെട്ടെന്നു തന്നെ കെട്ടിടം മൂഴുവന്‍ വ്യാപിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ബംഗ്ലാദേശില്‍ തീപിടുത്തങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചിരുന്നു. 2012ല്‍ നഗരത്തിനു സമീപമുള്ള ഫാക്ടറിയിലെ തീപിടുത്തത്തില്‍ 112 ...

Read More »

പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രം; യുഎസ് സെനറ്റ്

പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രമാണെന്ന് യുഎസ് സെനറ്റ്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രമാണെന്ന് ഇന്ത്യ ആരോപിച്ചുകൊണ്ടിരിക്കെ ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് യുഎസ് സെനറ്റില്‍ പാക്സ്താനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പാകിസ്താന്‍ ഭീകരരെ ഉപയോഗിച്ച്‌ അഫ്ഗാനിസ്താനിലുള്ള അമേരിക്കന്‍ സൈനികരെ കൊന്നൊടുക്കുകയാണെന്നും അമേരിക്കക്കാരുടെ നികുതി പണം വാങ്ങി തങ്ങളെ വഞ്ചിക്കുകയാണെന്നും സെനറ്റംഗങ്ങള്‍ ആരോപിച്ചു. പാക് നഗരങ്ങള്‍ ഭീകരര്‍ക്കുള്ള സുരക്ഷിത താവളങ്ങളാക്കി പാകിസ്താന്‍ മാറ്റിയെന്നും അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇവരെ ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്രരായി വിലസാന്‍ അനുവദിക്കുന്നുവെന്നും യുഎസ് സെനറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. പാകിസ്താന്‍ തുടര്‍ച്ചയായി ഭീകരര്‍ക്ക് പിന്തുണ ...

Read More »

ഐഎസിന്‍റെ പുതിയ ചാവേറുകള്‍ മൂന്ന്‍ സ്ത്രീകള്‍……..!

പാശ്ചാത്യ ശക്തികളുടെ അതിശക്തമായ ആക്രമണത്തില്‍ ആളും അര്‍ത്ഥവും കുറഞ്ഞതോടെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമണത്തിന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി പുതിയ മാര്‍ഗ്ഗം തേടുന്നതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിന് സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കി ഉപയോഗിക്കുന്നതായി ഫ്രാന്‍സ് അധികൃതരാണ് ആരോപിച്ചിരിക്കുന്നത്.   കഴിഞ്ഞയാഴ്ച നോത്രദാം കത്തീഡ്രലില്‍ ഏഴ് ഗ്യാസ് സിലിണ്ടര്‍ നിറച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് അമന്‍, സാറ, മദാനി എന്നീ മൂന്ന് സ്ത്രീകളിലേക്കെത്തിയത്.സ്ത്രീകളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. തെക്കുകിഴക്കന്‍ പാരീസിലെ എസ്വേണെ ടൗണിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പിടികൂടാനുള്ള ശ്രമത്തിനിടെ ...

Read More »

ഗാസ അതിര്‍ത്തിയില്‍ ഭൂഗര്‍ഭ ഭിത്തി……!

പാലസ്തീന്‍ അതിര്‍ത്തി പ്രദേശമായ ഗാസയില്‍ ഹമാസ് നുഴഞ്ഞുകയറ്റം തടയാന്‍ ഇസ്രായേല്‍ ഭൂഗര്‍ഭ ഭിത്തി നിര്‍മിക്കുന്നു. ഇസ്രായേലില്‍ നിന്ന് പലസ്തീന്‍ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹമാസ് അതിര്‍ത്തിയില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കി കടന്നുകയറുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം. 60 കിലോമീറ്റര്‍ നീളമുള്ള മതില്‍ ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്രായേലിന്‍റെ  എല്ലാ പ്രദേശത്തു കൂടിയും കടന്നുപോകും. മീറ്ററുകളോളം താഴേയ്ക്ക് ഇറങ്ങിയുള്ള ഭിത്തിയില്‍ സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഉണ്ടായിരിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് മേധാവി അറിയിച്ചു. പ്രദേശത്തെ ഏറ്റവും വലിയ ...

Read More »

വിവരംകെട്ട ആശയങ്ങള്‍ ട്രംപിന്‍റെത് : ഒബാമ

 ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി  ബറാക് ഒബാമ. ട്രംപിന്‍റെ  ആശയങ്ങള്‍ ഭ്രാന്തവും വിവരംകെട്ടതുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി. ഓരോ തവണ പ്രസംഗിച്ചു കഴിയുമ്പോഴും താന്‍ പ്രസിഡന്റ് പദത്തിന് ഒട്ടും യോഗ്യനല്ലെന്ന് ട്രംപ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലാവോസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസിയാന്‍ ഉച്ചകോടിയിലും ജി-20 സമ്മേളനത്തിലും താന്‍ നേരിട്ട നയതന്ത്ര ജോലികളെക്കുറിച്ചും ഒബാമ വിശദീകരിച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിനാണ് ഒബാമയേക്കാള്‍ നല്ല നേതാവെന്ന് ട്രംപ് ഒരു ചാനലില്‍ നടന്ന സംവാദത്തില്‍ പറഞ്ഞിരുന്നു. ഒബാമയുടെയും ഹിലരിയുടെയും നേതൃത്വത്തില്‍ യുഎസ് ജനറല്‍മാര്‍ കരുത്തു ചോര്‍ന്നവരായെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

Read More »

45 ഡിഗ്രി ചെരിച്ച്‌ ഒരു ബാര്‍……!

ബിയര്‍ ആസ്വദിക്കുന്നവരെല്ലാം ഒരു കാര്യത്തില്‍ നല്ല ശ്രദ്ധ വെയ്ക്കാറുണ്ട്. ടേബിള്‍ മാനേഴ്സൊക്കെ കര്‍ശനമായി പാലിക്കുന്നവര്‍ ഈ ബിയര്‍ സെര്‍വിങ്ങ് ഒരു കലയായാണ് കാണുന്നത്. ഗ്ലാസ് ഒരു 45 ഡിഗ്രി ചെരിച്ച്‌ തുളുമ്പാതെ ബിയര്‍ കൃത്യമായി പകരാന്‍ ശ്രദ്ധിക്കുന്നവരുമുണ്ട്, അല്ലാത്തവരുമുണ്ട്. എന്നാല്‍ ബിയര്‍ പകരാനുള്ള സൗകര്യത്തിന് ബാര്‍ തന്നെ 45 ഡിഗ്രി ചെരിച്ച്‌ നിര്‍മ്മിച്ചാലോ അതിശയിക്കണ്ട അത്തരത്തിലൊരു ബാര്‍ ഉണ്ട്. അര്‍ജന്റീനയിലാണത്. പെര്‍ഫക്ടായി ഉപഭോക്താക്കള്‍ക്ക് ഗ്ലാസിലേക്ക് ബിയറൊഴിക്കാന്‍ ആന്‍ഡ്സ് പര്‍വ്വത നിരയിലുള്ള ബാറാണ് ഈ വല്ലാത്ത തന്ത്രം പരീക്ഷിച്ചത്. മെന്‍ഡോസാ പ്രവിശ്യയിലെ ആന്‍ഡ്സ് ബാര്‍ 45ല്‍ ...

Read More »

ലണ്ടനിലെ ഇന്ത്യക്കാരെ സൂക്ഷിക്കണം; എയര്‍ ചൈന

ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്. എയര്‍ ചൈനയുടെ ഫ്ളൈറ്റ് മാഗസിനായ വിംഗ്സ് ഓഫ് ചൈനയില്‍ പ്രസിദ്ധീകരിച്ച സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പിന്‍റെ  ഭാഗമായ കുറിപ്പിലാണ് ഇത്തരമൊരു നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നത്. ” സഞ്ചരിക്കുവാന്‍ സുരക്ഷിതമായ നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, പാക്കിസ്താനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളിലെത്തുമ്പോള്‍ ജാഗ്രത പാലിക്കണം” ഇതായിരുന്നു മാഗസിനിലെ വിവാദപരാമര്‍ശം. എയര്‍ ചൈന വിമാനത്തില്‍ യാത്ര ചെയ്ത ഹസേ ഫന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകയാണ് ട്വിറ്ററിലൂടെ മാഗസിനിലെ വംശീയ പരാമര്‍ശങ്ങള്‍ ...

Read More »

മഹനീയമാണ് ഈ ദമ്പതികളുടെ പ്രണയജീവിതം.

മഹനീയമാണ് ഈ ദമ്പതികളുടെ പ്രണയജീവിതം. പുറത്തിറങ്ങുമ്ബോള്‍ ചിലപ്പോള്‍ വഴിയോരങ്ങളിലുള്ളവരെല്ലാം യുവാനെയും ഡോങിനെയും തുറിച്ച്‌ നോക്കും. ചിലര്‍ പരിഹസിച്ച്‌ ചിരിക്കും, മറ്റു ചിലര്‍ ഭയന്നു പിന്മാറും. ഭാര്യയുടെ കാല്‍മുട്ടോളം ഉയരമുള്ള ഭര്‍ത്താവും പൊള്ളിയടര്‍ന്ന മുഖമുള്ള ഭാര്യയും. മറ്റുള്ളവര്‍ക്കു പരിഹസിക്കാന്‍ ഇതൊക്കെ ധാരാളം. പക്ഷേ ഡോങും യുവാനും അതൊന്നും കാര്യമാക്കാതെ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. വടക്കന്‍ ചൈനയിലെ ലയണിങ് പ്രവിശ്യയിലാണ് ഇവര്‍ ജീവിയ്ക്കുന്നത്. ഡോങ് ഴിജുനും യുവാന്‍ വാന്യുയും. പരിമിതികളെ സ്നേഹം നല്‍കിയ ആത്മവിശ്വാസം കൊണ്ട് മറികടന്ന് മുന്നേറുകയാണിവരുവരും. ശാരീരിക പരിമിതികളോടെയായിരുന്നു ഡോങ് ജനിച്ചതു തന്നെ. ഉയരമില്ലാത്ത ശരീരം. ക്രച്ചസിന്റെ ...

Read More »

99 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ എന്‍ജിന്‍ തെറിച്ചുപോയി……!

പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ വേര്‍പെട്ട് തെറിച്ചുപോയി. അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സില്‍ നിന്നും ഓര്‍ലാന്‍ഡോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് വിമാനത്തിന്റെ എഞ്ചിനാണ് തെറിച്ചു പോയത്. ഇതിനിടെ വിമാനത്തില്‍ നിന്നും പുകയും ഉയര്‍ന്നിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.40 ഓടെയായിരുന്നു സംഭവം നടന്നത്. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിമാനം ഫ്ളോറിഡയിലെ പെനാസ്കോളയില്‍ സുരക്ഷിതമായി ഇറക്കി. അപകടം സംഭവിക്കുമ്ബോള്‍ വിമാനത്തില്‍ 99 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് നാഷണല്‍ ട്രാന്‍സ്പൊട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Read More »