Breaking News

World

ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിച്ചില്ല,സ്പാര്‍ട്ടക് മോസ്‌കോ പരിശീലകനെ പുറത്താക്കി…

റഷ്യന്‍ ക്ലബായ സ്പാര്‍ട്ടക് മോസ്‌കോ പരിശീലകനായ മാസിമോ കരേരയെ പുറത്താക്കി. ലീഗിലെ മോശം ഫോമും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതുമാണ് കരേരയുടെ പുറത്താക്കലിലേക്ക് നയിച്ചത്. സ്പാര്‍ട്ടക് മോസ്‌കോയ്ക്ക് 16 വര്ഷത്തിനിടെയുള്ള ആദ്യ ലീഗ് കിരീടം നേടിക്കൊടുക്കാന്‍ കരേരയ്ക്ക് സാധിച്ചിരുന്നു.  

Read More »

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു.

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു. താരം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നുവെങ്കിലും പരമ്ബരയിലെ ആദ്യ ടെസ്റ്റിനു ശേഷം വിരമിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഗോളില്‍ 19 വര്‍ഷം മുമ്ബ് താന്‍ അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടില്‍ തന്നെ തന്റെ കളിയവസരവും മതിയാക്കുവാനാണ് ഹെരാത്തിന്റെ തീരുമാനം. മുത്തയ്യ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ശ്രീലങ്കയുടെ വിക്കറ്റ് നേട്ടക്കാരില്‍ ഹെരാത്തിന്റെ സ്ഥാനം. 1999ല്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2010ല്‍ മുരളീധരന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ...

Read More »

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി..

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശമഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Read More »

കണ്‍സള്‍ട്ടിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സിന്‍റെ വാര്‍ഷിക നേഷന്‍ ബ്രാന്‍ഡ്‌സ് റിപ്പോര്‍ട്ടില്‍, ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും..

ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം. ഉപഭോക്തൃ വില്‍പ്പന, ജി.ഡി.പി തുടങ്ങിയ ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങളുടെ ബ്രാന്‍ഡ് മൂല്യം കമ്പനി നിശ്ചയിക്കുന്നത്. യു.കെ. കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക നേഷന്‍ ബ്രാന്‍ഡ്‌സ് റിപ്പോര്‍ട്ടിലാണ് പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടത്.യു.എസും ചൈനയുമാണ് ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്നത്.

Read More »

സാംസങ് ഗ്യാലക്‌സി എ9 എസ് ഈ മാസം ചൈനയില്‍ അവതരിപ്പിക്കും..

സാംസങ് ഗ്യാലക്‌സി എ9 എസ് ഒക്ടോബര്‍ 24ന് ചൈനയില്‍ അവതരിപ്പിക്കും. 1080×2220 പിക്‌സല്‍ റെസൊല്യൂഷനില്‍ 6.3 ഇഞ്ച് സമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 568 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഫോണിന്റെ പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. നാല് റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. 8 എംപി വൈഡ് സെന്‍സര്‍, 10 എംപി ...

Read More »

റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ പാക് വിദേശകാര്യ മന്ത്രാലയം.

റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ പാക് വിദേശകാര്യ മന്ത്രാലയം. ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താനേ ഇന്ത്യയുടെ തീരുമാനം ഉപകരിക്കുകയുള്ളൂവെന്ന് പാക് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഈ മാസമാദ്യം 679 കോടി രൂപയുടെ എസ്-400 കരാര്‍ ഒപ്പുവച്ചിരുന്നു. 1998ലെ ആണവ പരീക്ഷണത്തിന് ശേഷം ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ അത് നിരാകരിക്കുകയായിരുന്നു. ഇത് കാരണം കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും പാക് വിദേശകാര്യ ...

Read More »

ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഒക്ടോബറില്‍ തുറക്കും..

ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച്‌ 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു നല്‍കും.പേള്‍ റിവര്‍ മേഖലയില്‍നിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാന്‍ സാധിക്കും. കടല്‍പ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും.

Read More »

ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം..

ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ടൂര്‍ പരിപാടികള്‍ ഹിന്ദി ഭാഷയിലും വേണമെന്ന ആവശ്യം ദീപക് മിശ്ര ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി കമ്മറ്റിയുടെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേളയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാക്കേജ് ഉണ്ടായാല്‍ ഇനിയും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുമെന്ന് ...

Read More »

ഇബ്രാഹിമോവിച് എ.സി മിലാനില്‍ തിരിച്ചെത്തിയേക്കും?..

സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച് എ.സി മിലാനില്‍ തിരിച്ചെത്തിയേക്കും. ഇറ്റലിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ജനുവരിയില്‍ ഇബ്രയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ എല്‍.എ ഗാലക്സിയുടെ താരമാണ് മുപ്പത്തിയേഴുകാരനായ സ്വീഡിഷ് താരം.മിലാനില്‍ ബാക്കപ്പ് സ്‌ട്രൈക്കറായിട്ടാകും ഇബ്രാഹിമോവിച് എത്തുക. മിലാനിലെ സ്‌ട്രൈക്കര്‍മാര്‍ ഹിഗ്വെയിനും ക്രൂട്ടനുമാകുമെന്നു മിലാന്‍ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

Read More »

മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്, പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ്..

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്‍റെ. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് . 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ് അന്ന. 2013ന് ശേഷം ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ വനിതയും കൂടിയാണ് അന്ന. പതിനെട്ടു വയസ്സുകാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായമുള്ള ആളിനോട് പ്രണയം തോന്നുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു

Read More »