Breaking News

Videos

സിംഹങ്ങളെ തോല്‍പ്പിച്ച പോരാളി..അസാധാരണ പോരാട്ടം

അസാധാരണ ധീരതയോടെ സിംഹങ്ങളോട് പൊരുതി നാല് സിംഹങ്ങള്‍ക്കിടയില്‍ രക്ഷപെട്ട കീരിയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു.പല വട്ടം സിംഹങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴും പരാജയപ്പെടുത്തിയ കീരി ഒരു തവണ  സിംഹത്തിന്റെ മൂക്കിനു നേരെ  ആക്രമിക്കുകയും ചെയ്തു. സിംഹങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാളത്തില്‍ ചെന്നു നിന്നിട്ടും കീരി അടങ്ങിയിരുന്നില്ല. വീണ്ടും പുറത്തെത്തി അതൊരു സിംഹത്തിനു നേരെ ചാടുന്നു. അവസാനം, ഒരു മാളത്തിലേക്ക് രക്ഷപ്പെടുന്നത് വരെ കീരി സിംഹങ്ങളെ അങ്കലാപ്പിലാക്കുന്നു.  

Read More »

ആരെയും പാടിയുറക്കുന്ന പെണ്‍കുട്ടി ….

അത്ഭുതത്തോടയും അതിലെറേ അവിശ്വാസത്തോടെയും മാത്രമേ ഈ  വീഡിയോ കാണ്‌വാന്‍ കഴിയുകയുള്ളൂ.ചൈനയിലെ സിസിടിവി നടത്തുന്ന ടാലന്റ് റിയാലിറ്റി ഷോക്കിടയിലാണ് കാണികളുടേയുംവിധികര്‍ത്താക്കളുടെയും  മുന്നില്‍ വച്ച്  ഈ കൊച്ചു  പെണ്‍കുട്ടി മൃഗങ്ങളെ ഹിപ്‌നോട്ടിസം ചെയ്തുറക്കുന്നത്. മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്ത് ഉറക്കുന്ന ചൈനീസ് പെണ്‍കുട്ടിയുടെ ഈ വീഡിയോ ഇതിനകം  ലക്ഷക്കണക്കിന്‌  ആളുകള്‍ കണ്ടുകഴിഞ്ഞു.നായ്ക്കുട്ടി, തവള, ഓന്ത്, കോഴി, മുയല്‍ എന്നീ ജീവികളെയാണ് പെണ്‍കുട്ടി ഉറക്കുന്നത്. മൃഗങ്ങളോട് സംസാരിച്ചും തലോടിയും ഉറക്കുന്നതിനിടെ ഉറക്കിക്കിടത്തിയ ചിലര്‍ ഉണരുന്നുമുണ്ട്. പെണ്‍കുട്ടി ഉടന്‍ തന്നെ ഓടിയെത്തി അവരെ വീണ്ടും ഉറക്കുന്നു.

Read More »

ലോകത്തെ അതിശയപ്പെടുതിക്കൊണ്ട് ബാഗില്‍ കൊണ്ടുനടക്കാവുന്ന കാര്‍

ജാപ്പനീസ് കമ്പനിയാണ് കാര്‍ ഇന്‍ എ ബാഗ് എന്നു വിശേഷിപ്പിക്കുന്ന ബാഗില്‍ കൊണ്ടുനടക്കാവുന്ന ഈ ‘WalkCar’  ലോകത്തെ അതിശയപ്പെടുതിക്കൊണ്ട്  നിര്‍മ്മിച്ചിരിക്കുന്നത്.ലിഥിയം ബാറ്ററിയാണ് അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെറുവാഹനത്തിന് കരുത്ത് പകരുന്നത്. കണ്ടാല്‍ തീരെ കനംകുറ‍ഞ്ഞതെന്നു തോന്നുമെങ്കിലും 120 കിലോവരെ ഭാരം വഹിക്കാന്‍ശേഷിയുള്ളതാണ് ഈ വാഹനം.മൂന്ന് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 12 കിലോമീറ്റര്‍വരെ യാത്രചെയ്യാനാകും. ദിശ തിരിക്കാന്‍ വേണ്ടി ശരീരഭാരം ആ ദിശയില്‍ ചെലുത്തിയാല്‍ മതിയാകും.

Read More »

അതിശയിപ്പിക്കുന്ന ഡാന്‍സുമായി സുന്ദരൻ ചിലന്തി

ഇണകളെ ആകർഷിക്കുവാൻ വേണ്ടിയാണ് നീലമുഖമുള്ള സുന്ദരൻ ചിലന്തികൾ നൃത്തം ചെയ്യുന്നത്. സിഡ്നിയിലെ ആസ്ട്രേലിയൻ ഡിപ്പാർട്ട്മെൻറ് ഓഫ് അഗ്രിക്കൾച്ചറിലെ ബയോളജിസ്റ്റായ ജെര്‍ഗന്‍ ഓട്ടോ യാണ്  പീകോക്ക് സ്പൈഡറിൻെറ നൃത്തത്തിൻെറ ദൃശ്യങ്ങൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .

Read More »

ആണൊരാള്‍ പെണ്ണാകുമ്പോള്‍ – തകര്‍പ്പന്‍ വീഡിയോ കാണാം…

ഒരു പുരുഷന്‍ സ്‌ത്രീയായി മാറിയാല്‍ ഉണ്ടാകുന്ന മാറ്റം ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഇന്നു ശസ്‌ത്രക്രിയ വഴി സ്‌ത്രീക്ക് പുരുഷനോ, പുരുഷന് സ്ത്രീയോ ആകാന്‍ സാധിക്കും. ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാകുന്നതിന് മുമ്പ് ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം അവസ്ഥ ബോധ്യപ്പെടുതിയാല്‍   ഉറ്റവരുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭ്യമാകും.  ഇവിടെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമായാല്‍ സംഭവിക്കുന്ന അവസ്ഥാമാറ്റം അനാവരണം ചെയ്യുന്ന ഒന്നാന്തരം ഒരു വീഡിയോ കാണാം. ഒരു പുരുഷന്‍ സ്‌ത്രീയായി മാറിയാല്‍ ഉണ്ടാകുന്ന മാറ്റം ഏവരെയും അമ്പരപ്പിക്കുന്നതാണ്. കടപ്പാട്- അനിറ്റ ലെസന്‍സ്-

Read More »

ലോകം ചുറ്റിയ വീഡിയോ മൂന്നര മിനിറ്റില്‍……

സാധാരണമായ ഒരു സ്വപ്നം….ലോകം ഒന്ന് ചുറ്റിവരണം…….. അസാധാരണമായ യാത്ര …..മൂന്ന് വര്‍ഷം കൊണ്ട്  അറുപതു രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ചു.   വാള്‍ട്ടര്‍ചാന്‍ ഒരു സാധാരണ മനുഷ്യനെന്ന് പറയാന്‍ പറ്റില്ല. ലോകത്ത് ആര്‍ക്കും ഉണ്ടാകുന്ന ഒരു സ്വപ്നം അയാള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഈ യാത്രയുടെ സ്വയം തയ്യാറാക്കിയ മൂന്ന് അര മിനുട്ട് വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധേയമായിരിക്കുകയാണ്.  2011 ല്‍ തുടങ്ങിയ യാത്ര കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. ഈ യാത്രയില്‍ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു വാള്‍ട്ടര്‍ചാന്‍.

Read More »

ഒബാമയുടെ ഡാന്‍സ് കാണാം …

കെനിയ സന്ദർശനം ഒബാമ ശരിക്കും  ആഘോഷിച്ചു.  കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാട്ട സംഘടിപ്പിച്ച അത്താഴ വിരുന്നിനിടയിലെ സംഗീത പരിപാടിക്കിടെയായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തി ഒബാമയും നൃത്തം വച്ചത്. കെനിയക്കാരുടെ പരമ്പരാഗത നൃത്തമായ ലിപാല നൃത്തത്തിലാണ് ഉഹുറു കെനിയാട്ടയ്ക്കും അദ്ദേഹത്തിന്റെ പത്നി മാർഗരറ്റ് കെനിയാട്ടയ്ക്കും പോപ് ഗായകർക്കുമൊപ്പം ഒബാമയും പങ്കാളിയായത്.നേരത്തെയും പല പ്രധാന ചടങ്ങുകളിലും ചുവടുകൾ വച്ച് ഒബാമ കാണികളുടെ കയ്യടി നേടിയിട്ടുണ്ട്.

Read More »

ഈ മനുഷ്യന്റെ യാഥാര്‍ത്ഥൃമറിയം……

മാലാഖ ഭൂമിയിലേക്ക്   പതിച്ചുവെന്നും ലോകാവസാനമായെന്നും വരെ ഈ ചിത്രം  സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്   വന്നിട്ടുണ്ട്.നിലപംപതിച്ച് കിടക്കുന്ന ഈ മനുഷ്യ മാലാഖയുടെ ചിത്രം അങ്ങനെ  സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.എന്നാല്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ഈ ചിത്രം ഒരു യഥാര്‍ത്ഥമാലഖയുടേതല്ല എന്നുള്ളതാണ് സത്യം. സിലിക്ക ജെല്‍, സ്റ്റീല്‍, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഒര്‍ജിനലിനെ വെല്ലുന്ന ഒരു ശില്‍പ്പമാണ് ഈ ഭൂമിയിലേക്ക് പതിച്ച മാലാഖ.ചൈനീസ് കലാകാരന്മാരായ സണ്‍ യ്വാന്‍, പെങ് യു എന്നിവരാണ് ഈ ശില്‍പ്പത്തിന് പിന്നില്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനെപ്പോലെത്തന്നെ തോന്നിക്കുന്ന പ്രായം ...

Read More »

ഇനി കാറുകള്‍ പറക്കുന്ന കാലം….

ഇനി കാറുകള്‍ പറക്കുന്ന കാലം വിദൂരമല്ല. പറക്കും കാർ വികസിപ്പിച്ചെടുക്കുന്ന ടെറാഫ്യുഗിയാ അവരുടെ ടിഎഫ്-എക്സ് എന്ന മോഡലിന്റെ പുതുക്കിയ രൂപകൽപന പുറത്തു വിട്ടു.മറ്റു പറക്കും കാറുകളെ അപേക്ഷിച്ച് കാഴ്ചയ്ക്ക് കൂടുതൽ സുന്ദരമാണ്. 4 പേർക്കിരിക്കാവുന്ന പൂർണമായും കമ്പ്യൂട്ടർ നിയന്ത്രണത്തിലുള്ള വാഹനമാണ് ഒരുക്കിയിരിക്കുന്നത്.ഉപയോഗിക്കുന്നയാൾ പോകേണ്ട സ്ഥലത്തിന്റെ പേ‌ര് കൊടുത്താൽ മാത്രം മതി. പറന്നുയരുമ്പോൾ ചിറകുകൾ താനെ വിരിക്കുകയും താഴെയിറങ്ങുമ്പോൾ മടക്കുകയും ചെയ്യുന്ന രീതിയിലാണ് കാർ ഒരുക്കിയിരിക്കുന്നത്.300 എച്ച്പി കരുത്തുള്ള എഞ്ചിൻ ടേക്കിങ് ലാൻഡിങ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 8 മുതൽ 10 വർഷം വരെയെങ്കിലും ...

Read More »

യാക്കൂബ് മേമന്റെ ഒരേയൊരു അഭിമുഖം…

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യാക്കൂബ്മേമനുമായുള്ള അഭിമുഖങ്ങള്‍ അധികൊമൊന്നും  പുറത്ത് വന്നിട്ടില്ല. യാക്കൂബ് മേമന്റേതായി ലഭ്യമായിട്ടുള്ളത് ഒരേ ഒരു ഇന്റര്‍വ്യൂ ആണ്.സഹോദരന്‍ ടൈഗര്‍ മേമന്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ തനിക്ക് ഈ വിധി ഉണ്ടാകില്ല എന്നായിരുന്നു യാക്കൂബ് മേമന്‍ വിശ്വസിച്ചിരുന്നത്. തൂക്കിലേറ്റപ്പെടുന്നതിന് തലേ ദിവസവും സഹ തടവുകാരോട് യാക്കൂബ് മേമന്‍ ഇക്കാര്യം പറഞ്ഞിരുന്നത്രെ. തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെയും വധശിക്ഷ റദ്ദ് ചെയ്യപ്പെടും എന്ന പ്രതീക്ഷ യാക്കൂബ് മേമന് ഉണ്ടായിരുന്നത്രെ. എന്നാല്‍ പ്രതീക്ഷകളൊന്നും ഫലവത്തായില്ല മുംബൈയില്‍ എന്താണ് സംഭവിച്ചതെന്ന് യാക്കൂബ് മേമന്‍ സ്വകാര്യ ...

Read More »