Breaking News

Videos

ഇതാണ് മാറ്റം …..

വീടില്ലാത്ത ,മദ്യത്തിനടിമപ്പെട്ട ഒരു മനുഷ്യന് രണ്ടു മിനിട്ടിനുള്ളില്‍ നടന്ന അത്ഭുതകരമായ മാറ്റം.രണ്ടു കോടിയിലധികം പേര്‍ കണ്ട വീഡിയോ.

Read More »

ഇന്റർനെറ്റ് വേഗത ഉയർത്താന്‍ ബിയർ ടിന്‍

ബിയർ ടിന്നുകൊണ്ടു ഇങ്ങനെയും ഒരു ഉപയോഗമുണ്ടെന്ന കാര്യം എപ്പോളനറിയുന്നത് .ബിയർ ടിന്നുകൊണ്ടു ഇന്റർനെറ്റ് കണക്‌ഷന്റെ വേഗത വർധിപ്പിക്കാമെന്നതാണ് പുതിയ കണ്ടെത്തൽ.വേഗതയില്ലാത്ത നെറ്റ് കണക്‌ഷൻ കൊണ്ടു ബുദ്ധിമുട്ടുവര്‍ക്ക്  ഇതു പരീക്ഷിക്കാവുന്നതാണ്. സംഭവം വ്യാജമാണെന്ന് തോന്നാമെങ്കിലും കണ്ടെത്തലിന്റ വിഡിയോ സഹിതമാണ് ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്. ബിയര്‍ ടിന്നിന്റെ മുകള്‍ ഭാഗം മുറിക്കുക. വിഡിയോയിൽ കാണുന്നത് പോലെ ……മുഴുവനായും മുറിച്ചു മാറ്റരുതെന്ന് ചുരുക്കം.ടിന്നിന്റെ മുകള്‍ ഭാഗത്തിന്റെ അവസാനഭാഗം നിലനിര്‍ത്തി തന്നെ താഴെ ഭാഗം മുറിക്കുക. ഇപ്പോൾ ബിയർ ടിന്നിനു ഒരു സാറ്റലൈറ്റ് ഡിഷിന്റെ രൂപം തോന്നും. ഇനി ബിയര്‍ ടിൻ വൈഫൈ ...

Read More »

ഇരട്ടത്തലയൻ മൂർഖന്‍റെ വികൃതികള്‍…..

സൗത്തേൺ ചൈനയില്‍ രണ്ടുതലയുമായി ജനിച്ച ഒരു മൂർഖനാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ചാവിഷയം.   10 ദിവസം മുമ്പാണ് ഫാമിൽ ഇരട്ടത്തലയുള്ള മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയത്.ഭക്ഷണവും വെള്ളവുമില്ലാതെ ഇത്രയും ദിവസം ജീവനോടെയിരുന്ന ഈ ഇരുതലയൻ മൂർഖൻ കുഞ്ഞ് നാട്ടുകാരേ അൽഭുതപ്പെടുത്തുകയാണ് . ഭക്ഷണം സ്വീകരിക്കാൻ വിമുഖത കാട്ടുന്ന മൂർഖൻ കുഞ്ഞ് അതിൻെറ രണ്ട് തലകൾ പരസ്പരം തിന്നാൻ ശ്രമിക്കുന്നത് അവരെ ഞെട്ടിപ്പിക്കുകയും ചെയ്തു.രണ്ട് തലയ്ക്കും രണ്ട് തലച്ചോർ വീതമുണ്ടെന്നും നാട്ടുകാർ വിശ്വസിക്കുന്നു. കാരണം രണ്ടു തലയും എപ്പഴും രണ്ടു ദിശയിലേക്ക് ഇഴയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

Read More »

വെടിക്കെട്ട് ടീസറുമായി ഡബിള്‍ ബാരല്‍

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഡബിള്‍ ബാരലിന്റെ ടീസറെത്തി. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി എന്നിവരെ പ്രധാന താരങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഗോവ പ്രധാന ലൊക്കേഷനായി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്.പ്രശാന്ത് പിള്ളയാണ്  സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Read More »

ഇന്ത്യന്‍ സൈനികരുടെ അസാധാരണ ജീവിതം…വീഡിയോ

ഇന്ത്യ ആര്‍മിയിലെ അസാധാരണ ജീവിതം പകര്‍ത്തുന്ന വീഡിയോ. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടുതീരുമ്പോള്‍ സൈനികര്‍ നമുക്ക് ചെയ്യുന്ന സേവനമോര്‍ത്ത് ആരും എഴുന്നേറ്റുനിന്ന് സല്യൂട് അടിച്ചുപോകും. ഓരോ ഇന്ത്യന്‍ യുവാവിനും സൈന്യത്തിന്റെ ഭാഗമാകാനുള്ള പ്രചോദനം കൂടിയാണ് മനോഹരമായ പശ്ചാത്തലസംഗിതംകൂടി ഉള്‍ക്കൊള്ളിച്ച് തയാറായാക്കിയിരിക്കുന്ന വീഡിയോ.

Read More »

പാമ്പ് പ്രസവിക്കുന്ന അപൂര്‍വ്വ കാഴ്ച ….

ചില പാമ്പുകള്‍ മാത്രമാണ് കുഞ്ഞുങ്ങളെ പ്രസവിക്കാറുള്ളത്.അപൂര്‍വ്വമായ ആ അ കാഴ്ച ഒരു തെലുഗു ചാനല്‍ പകര്‍ത്തി.  പാമ്പ് ഒന്നിനു പിറകെ മറ്റൊന്നായി  കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍  ഈ വീഡിയോയില്‍ കാണാം .       Video Courtesy: ABN Telugu

Read More »