Videos

റാലിയ്ക്കിടെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറു മരണം

സ്‌പെയിനില്‍ റാലിയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കുട്ടികള്‍ അടക്കം പരിക്കേറ്റതില്‍ ചിലരുടെ നില ഗുരുതരമാണ്.കാറിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് റാലി കാണാനായി വഴിയരികില്‍ നിന്നവര്‍ക്കിടയിലേക്ക് കയറുകയായിരുന്നു. പിന്നീട് തലകുത്തനെ മറിഞ്ഞ് കാര്‍ നിശ്ചലമാകുന്നത് ലോക്കല്‍ ചാനലുകള്‍ പുറത്തുവിട്ട വീഡിയോകളില്‍ വ്യക്തമാണ്.

Read More »

സച്ചിന്റെ കൊച്ചിയിലെ വീട് കാണാം.

സച്ചിന്‍ ടെന്‍ഡുല്‍ക്ക‍ര്‍ക്ക് ഇനി  കൊച്ചിയില്‍ വീട് .കൊച്ചി പനങ്ങാടുള്ള പ്രൈം മെറിഡിയന്‍ ബ്ലൂവാട്ടേഴ്സ് വില്ലയാണ് സച്ചിന്‍ വാങ്ങിയത്. കായലിനെ അഭിമുഖീകരിച്ച മൂന്നു നിലയുള്ള വില്ലയാണ് സച്ചിന് സ്വന്തമാക്കുന്നത്. സ്വിമ്മിംഗ് പൂളും ജിമ്മും പരിശീലനത്തിനുള്ള സൗകര്യവും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് വില്ല പൂര്‍ത്തിയാക്കിയത്.

Read More »

മദ്യപിച്ചു, ട്രെയിനില്‍ പോലീസ്‌കാരന്റെ അതിജീവനം…..

മദ്യപിച്ചു ട്രെയിനില്‍ അതിക്രം കാണിച്ച പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വയറലാകുന്നു . അടിച്ചു പൂസായി  നേരേനില്‍ക്കാനാവാകാത്ത നിലയിലുള്ള ദില്ലി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ്  വയറലായത് .അമിത് താകുര്‍ എന്നയാളാണ്  ഓഗസ്റ്റ് 21ന് വീഡിയോ അപ്‌ലോഡ് ചെയ്തത്. 19000 ഷെയറുകളും 7 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുമാണ് ഈ വീഡിയോയ്ക്ക് ഉണ്ടായത്. വീഡിയോയുടെ അവസാനം പൊലീസുകാരന്‍ നിലത്തുവീഴുന്നതും സഹയാത്രികര്‍ പിടിച്ചെണീല്‍പ്പിക്കുന്നതും കാണാനാകും.

Read More »

ഉട്ടോപ്യയിലെ രാജാവിന്‍റെ ട്രെയിലര്‍ എത്തി

മമ്മൂട്ടിയുടെ ഓണചിത്രം ഉട്ടോപ്യയിലെ രാജാവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.  മമ്മൂട്ടിയും കമലും ഒരുമിക്കുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ജൂവല്‍ മേരിയാണ് നായിക.ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ, പാഷാണം ഷാജി എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പി എസ് റഫീക്ക് തിരക്കഥ സംഭാഷണം,ഛായാഗ്രഹണം നീല്‍ സി. കുഞ്ഞ. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൌഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്ളേ ഹൌസ് തിയറ്ററുകളിലെത്തിക്കും ...

Read More »

ലോകം കീഴടക്കിയ വീഡിയോകള്‍ വെറും രണ്ടു മിനിട്ടില്‍

ലോകം കീഴടക്കിയ  പത്ത് വീഡിയോകള്‍ വെറും രണ്ടു മിനിട്ടില്‍ കാണാം .10,38,50,77,680 ( ആയിരം കോടിയിലധികം വ്യൂവേര്‍സ് ആണ്  ഈ വീഡിയോകള്‍ക്ക് ലഭിച്ചത്.

Read More »