Uncategorized

ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള അര്‍ജന്റീനാ ടീമിനെ പ്രഖ്യാപിച്ചു; ഞെട്ടലോടെ ആരാധകര്‍..!

റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഐസ്ലന്‍ഡിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയാകും ആദ്യ മത്സരത്തില്‍ അര്‍ജന്റീന ടീമിന്റെ മുന്‍ നിരയില്‍ കളിക്കുക. മത്സരത്തിന് ഇനിയും ധാരാളം സമയം ബാക്കി നില്‍ക്കെ അര്‍ജന്റീന തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് ചെറിയ ഞെട്ടല്‍ സമ്മാനിച്ചിട്ടുണ്ട്. ഐസ്ലന്‍ഡ് ടീമിനെ നിസാരക്കാരായി കാണുന്നത് കൊണ്ടാണോ മത്സരത്തിന് ഇത്രയും സമയം മുമ്പേ ടീമിനെ പ്രഖ്യാപിക്കുന്നത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അര്‍ജന്റീനാ പരിശീലകന്‍ ജോര്‍ജ് സാമ്പോളിയുടെ മറുപടി. ഇതിനൊപ്പം ലയണല്‍ ...

Read More »

20 വര്‍ഷമായി ഒരേ ഷര്‍ട്ട് തന്നെ ധരിക്കുന്നതിനു പിന്നിലെ രഹസ്യം മകൾ കണ്ടെത്തിയപ്പോൾ അമ്പരന്നു..!

തന്‍റെ പിതാവ് എന്ത് കൊണ്ടാണ് കഴിഞ്ഞ 20 വര്‍ഷമായി ഒരേ ഷര്‍ട്ട് തന്നെ ധരിക്കുന്നതെന്ന് 24കാരിയായ മകള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ അതിന്‍റെ കാരണം തിരിച്ചറിഞ്ഞ നിമിഷം മകള്‍ റിയ ശരിക്കും അമ്പരന്നു. റിയ 24കാരിയായ ജപ്പാനീസ് പെണ്‍കുട്ടിയാണ് തന്‍റെ പിതാവ് 20 വര്‍ഷമായി ഒരേ ഷര്‍ട്ട് തന്നെ ധരിക്കുന്നത് എന്ന കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. റിയ തന്‍റെ മുത്തച്ഛന്‍റെ മരണത്തിന് ശേഷം ആ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് പിതാവിന്‍റെയും മാതാവിന്‍റെയും ഹണിമൂണ്‍ ചിത്രങ്ങള്‍ കാണുന്നത്. അപ്പോഴാണ് റിയ ശ്രദ്ധിക്കുന്നത് പിതാവ് അന്ന് മാതാവിനോടൊപ്പം അണിഞ്ഞിരുന്ന ...

Read More »

ഭാര്യയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിനുള്ളിലാക്കി റോഡരികില്‍ ഉപേക്ഷിച്ചു; അതിനു ശേഷം പ്രതി ചെയ്തത്…

ഭാര്യയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിനുള്ളിലാക്കി റോഡരികില്‍ ഉപേക്ഷിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രവാസിയെ പൊലീസ് തിരയുന്നു. ഹൈദരാബാദിലെ ദബീര്‍പുരയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ദബീര്‍പുര സ്വദേശി ഹൈദറിന്റെ ഭാര്യയുടെ മൃതദേഹമാണ് റോഡരികില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കവറിനുള്ളില്‍ നിന്നും ചോര പുറത്തേക്ക് വരുന്നത് കണ്ട നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഒരു പ്ലാസ്റ്റിക് ടാപ്പ് ഉപയോഗിച്ച്  കെട്ടിയ നിലയിലായിരുന്നു കവര്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിന് രണ്ടു ദിവസം മുമ്പായിരുന്നു ഇദ്ദേഹം ദുബായിയില്‍ നിന്നും നാട്ടിലേക്കെത്തിയത്. നാട്ടില്‍ വന്നയുടന്‍ തന്നെ ഭാര്യക്കൊപ്പം ...

Read More »

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിചിത്രം ഉപേക്ഷിച്ചു?;പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍..!!

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ‘കുഞ്ഞാലിമരക്കാര്‍’ ഉപേക്ഷിച്ചതായി സൂചന. വന്‍ ബജറ്റില്‍ ഒരുക്കാനിരുന്ന സിനിമയെക്കുറിച്ച്‌ ഇപ്പോള്‍ ഒരു വിവരവുമില്ല. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ പ്രഖ്യാപിച്ചതോടെ മമ്മൂട്ടിച്ചിത്രം വരാനുള്ള സാധ്യത വളരെക്കുറഞ്ഞു. ഓഗസ്റ്റ് സിനിമാസാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചെയ്യാനിരുന്നത്. ഏകദേശം 50 കോടി ബജറ്റിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ 100 കോടി ബജറ്റിലാണ് മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നത്. ഉയര്‍ന്ന ബജറ്റ് മമ്മൂട്ടിച്ചിത്രത്തിന് തടസമായെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്ബന്‍ ബജറ്റില്‍ കുഞ്ഞാലിമരക്കാര്‍ ആരംഭിക്കാന്‍ വൈകുമെന്നതാണ് മമ്മൂട്ടിച്ചിത്രത്തിന് വിനയായത്. ...

Read More »

മതമില്ലാത്ത മകന്‍റെ പേര് പുറത്തുവിട്ട് സി.കെ വിനീത്; വീഡിയോ കാണാം..!!

മലയാളി ഫുട്ബോളര്‍ സി.കെ വിനീതിന്‍റെ മകന്‍ മതമില്ലാതെ വളരുമെന്ന തന്‍റെ പ്രസ്താവനയ്ക്ക് വലിയ അഭിനന്ദനമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മതം അവൻ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു വിനീത് പറഞ്ഞത്. വിനീതിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മകന്‍റെ പേര് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോഴും തന്‍റെ നിലപാടും സസ്‌പെന്‍സും കാത്തുസൂക്ഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരത്തിനായി. ‘ഏദന്‍ സ്റ്റീവ്’ എന്നാണ് മകന് മലയാളികളുടെ പ്രിയപ്പെട്ട സി.കെ പേരിട്ടിരിക്കുന്നത്. കുഞ്ഞിക്കാലുകള്‍ കൊണ്ട് പന്തുതട്ടുന്ന മകന്റെ വീഡിയോയിലൂടെയാണ് പേര് ആരാധകരെ സി.കെ വിനീത് അറിയിച്ചത്. ...

Read More »

പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളെ പീഡിപ്പിച്ച പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍…

സ്വന്തം പെണ്‍മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. പതിനേഴ് വയസും പതിമൂന്ന് വയസും പ്രായമുള്ള മക്കളെയാണ് 42കാരനായ ഫാഷന്‍ ഡിസൈനര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തത്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഭയംകൊണ്ടാണ് പീഡന വിവരം ആരോടും പറയാതിരുന്നതെന്ന് 17 വയസുള്ള മകള്‍ മൊഴി നല്‍കി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് തുടങ്ങിയത്.   ആരോടെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും പഠനചെലവ് വഹിക്കില്ലെന്നും പിതാവ് പറഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ഇളയ കുട്ടിയെ പീഡിപ്പിക്കുന്നത്. ...

Read More »

ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്; ആളുകളുടെ മുന്നില്‍ അപ്പുവിനെ കല്ല്യാണി പരിചപ്പെടുത്തുന്നത് ഇങ്ങനെയാണ്…

പ്രണവ് മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. പ്രണവിനെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ ചാഞ്ഞുകിടക്കുന്ന കല്ല്യാണിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറെക്കാലം ആഘോഷിച്ചത്. തങ്ങള്‍ കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണെന്നും സഹോരദരന്‍ ചന്തുവിനേക്കാള്‍ പ്രണവിനൊപ്പമാണ് കൂടുതല്‍ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതെന്ന് കല്ല്യാണി പറഞ്ഞു. അപ്പു, അനി ശശി, കീര്‍ത്തി സുരേഷ് എന്നിവരാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്ന് കല്ല്യാണി പറഞ്ഞു. കല്ല്യാണിയുടെ വാക്കുകള്‍: മോഹന്‍ലാലങ്കിളിന്റെയും ഐവി ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഞങ്ങള്‍ക്ക് അടുപ്പം കൂടുതല്‍. അപ്പുവും (പ്രണവ് മോഹന്‍ലാല്‍) അനിയും (അനി ശശി) കീര്‍ത്തിയുമാണ് (കീര്‍ത്തി സുരേഷ്) ...

Read More »

അമേരിക്കന്‍ വ്യവസായിയെ കൊലപ്പെടുത്തിയ അറബ് പൗരനെ ദുബൈ പൊലീസ് പിടികൂടിയത് നാല് മണിക്കൂറിനുള്ളില്‍; പിടികൂടിയത് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ…

കൊലക്കേസ് പ്രതിയെ ദുബൈ പൊലീസ് പിടികൂടിയത് നാല് മണിക്കൂറിനുള്ളില്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അമേരിക്കന്‍ വ്യവസായിയെ കൊലപ്പെടുത്തിയ അറബ് പൗരനെ ദുബൈ പൊലീസ് പിടികൂടിയത്. അല്‍ മുറാഖാബാദ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വ്യവസായിയുടെ ബന്ധുവിന്റെ ഫോണ്‍ കോളാണ് സംഭവം പുറത്തെത്തിച്ചത്. വ്യവസായി ദുബൈയില്‍ വന്നിട്ടുണ്ടെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശമെന്ന് ദുബൈ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അല്‍ മന്‍സൂറി പറഞ്ഞു. ഉടന്‍ തന്നെ വ്യവസായിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് ശേഖരിക്കാന്‍ തുടങ്ങി. ...

Read More »

ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു..!!

കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് നൂറണിയിലെ ക്ഷേത്രക്കുളത്തില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ സൂരജ്, ഭരത് എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട് ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്നവര്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരും മരിക്കുകയായിരുന്നു. സൂരജിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ഭരത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും നീന്തുന്നതിനിടെ കയത്തിലേക്ക് പെട്ട് പോവുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Read More »

അനസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്..!!

ജംഷദ്പൂര്‍ എഫ് സി യുടെ മലയാളി താരം അനസ് എടത്തൊടികയെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. അടുത്ത സീസണ്‍ മുതലാകും താരം ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങുക. ഈയാഴ്ച തുടങ്ങുന്ന സൂപ്പര്‍ കപ്പിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരും.  2007 ല്‍ മുംബൈ എഫ് സി യിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ അനസ് 2011 മുതല്‍ 2015 വരെ പൂനെ എഫ് സി യുടെ താരമായിരുന്നു. 2015 ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡെല്‍ഹി ഡൈനാമോസിലെത്തിയതോടെയാണ് താരം പ്രശസ്തനാകുന്നത്. ഡെല്‍ഹിക്ക് വേണ്ടി ആ വര്‍ഷം മിന്നുന്ന ...

Read More »