Uncategorized

ഇന്ത്യയെ സമര്‍ഥ ഇന്ത്യയാക്കും; നരേന്ദ്രമോദിയുടെ പ്രഖ്യാപനം

അക്ഷരാര്‍ഥത്തില്‍ മിനി ഇന്ത്യയായി മാറിയ റീക്കോ കൊളീസിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു – സ്കാം (അഴിമതി) ഇന്ത്യയെ സ്കില്‍ (സമര്‍ഥ) ഇന്ത്യ ആക്കും. ”2030 ആകുന്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ നാടാകും ഭാരതം. തൊഴില്‍ അന്വേഷിച്ചു നടക്കുന്നവരില്‍നിന്ന് തൊഴില്‍ദാതാക്കളുടെ നാടായി ഇന്ത്യയെ മാറ്റും. ഏതു തൊഴിലിനും അതിന്‍റേതായ മാന്യതയുണ്ടെന്ന് നമ്മുടെ ശക്തിയായ ചെറുപ്പക്കാരെ ബോധ്യപ്പെടുത്തും. ഇന്ത്യയും കാനഡയും ഒന്നിച്ചുനിന്നാല്‍- ഒന്നാലോചിച്ചുനോക്കൂ, ലോകത്തിലെ എത്ര വലിയ ശക്തിയാകുമെന്ന് അറിയാമോ എന്ന പ്രഖ്യാപനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്‍റെയും നാട്ടാരുടെയും ...

Read More »

പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് 1 രൂപ 30 പൈസയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. എണ്ണ കമ്പനി മേധാവികളുടെ യോഗത്തിലാണ് ഇന്ധന വില കുറയ്ക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറഞ്ഞതാണ് രാജ്യത്ത് വില കുറയ്ക്കാനുള്ള തീരുമാനത്തിന് വഴിവെച്ചത്. ഏപ്രില്‍ രണ്ടിന് പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസലിന് 1.21 രൂപയും എണ്ണ കമ്പനികള്‍ വില കുറച്ചിരുന്നു.

Read More »

ഇന്ത്യയും കാനഡയും 13 കരാറുകളില്‍ ഒപ്പുവച്ചു

        കാനഡ: യുറേനിയം ലഭ്യമാക്കുന്നത്‌ ഉള്‍പ്പെടെ ഇന്ത്യയും കാനഡയും 13 കരാറുകളില്‍ ഒപ്പുവച്ചു. അടുത്ത അഞ്ച്‌ വര്‍ഷത്തേയ്‌ക്ക് ഇന്ത്യക്ക്‌ കാനഡ യുറേനിയം നല്‍കും. നാലു പതിറ്റാണ്ടാനിടെ കാനഡ സന്ദര്‍ശിക്കുന്നആദ്യ  ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി സ്‌റ്റീഫന്‍ ഹാര്‍പ്പറും നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ കരാറുകള്‍ ഒപ്പുവച്ചത്‌.

Read More »

സ്വര്‍ണ വില മാറ്റമില്ല : പവന് 20,000 രൂപ

            (14 Apr) കൊച്ചി: സ്വര്‍ണവില പവന്  20,000 രൂപയാലാണ് ഇന്നു വ്യാപാരംപുരോഗമിക്കുന്നത്. 2500 രൂപയാണ് ഗ്രാമിന്‍റെ വില. 20120 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന്‍റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.

Read More »

ഇന്‍റര്‍​നെറ്റ്​ സേവനങ്ങള്‍ക്ക് അധികതുക; പ്രതിഷേധം ശക്​തമാവുന്നു…….

 ഇന്‍റര്‍​നെറ്റ്​സേവനങ്ങള്‍ക്ക് അധികതുക ഈടാക്കാനുള്ള ടെലികോം കമ്ബനികളുടെ നീക്കത്തിനെതി​രെ പ്രതിഷേധം ശക്​തമാവുന്നു. ഇന്‍റര്‍നെറ്റ്​സ്ഥിതി സമത്വത്തിന്​വേണ്ടിയുള്ള കാമ്ബയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പണം നല്‍കി ഇന്‍റര്‍നെറ്റ്​സേവനങ്ങള്‍ ഉപ​യോഗിക്കുന്നതിന്​പുറമെ ചില വെബ്​സൈറ്റുകളും ആപ്പുകളും സന്ദര്‍ശിക്കുന്നതിന്​പ്രത്യേകം ഫീസ്​ഏര്‍പ്പെടുത്തണമെന്നാണ്​ഇന്‍റ​ര്‍നെറ്റ്​സേവന ദാതാക്കളായ ടെലികോം കമ്ബനികള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി​യോട്​(ട്രാ​യ്​) ആവശ്യപ്പെട്ടത്. ഇക്കാര്യം പ്രതിപാദിക്കുന്ന 118 പേജുള്ള റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് പുറത്തുവിട്ടു. സാങ്കേതികപദങ്ങള്‍ അടങ്ങിയ ഈ റിപ്പോര്‍ട്ട് വായിച്ച ശേഷം 20 ചോദ്യങ്ങള്‍ക്ക് ഉത്തരമായി അഭിപ്രായം രേഖപ്പെടുത്താനാണ് ട്രായ് നിര്‍ദേശം. ഏപ്രില്‍ 24 വരെയാണ്​പൊതുജനങ്ങള്‍ക്ക്​അഭിപ്രായമറിയിക്കാന്‍​സമയം നല്‍കിയിരിക്കുന്നത്​.ഇതിനോടുള്ള പ്രതികരണമായാണ്​’സേവ്​ദ ഇന്‍റര്‍​നെറ്റ്​’ കാമ്ബയിന്‍ ആരംഭിച്ചത്​. ...

Read More »

മുദ്രാ ബാങ്കിനു മലയാളി സിഎംഡി

മുംബൈ • ചെറുകിട സംരംഭകരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മുദ്രാ (മൈക്രോ യൂണിറ്റ്സ് ഡവലപ്‌മെന്‍റ് റിഫിനാന്‍സ് ഏജന്‍സി) ബാങ്കിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ജിജി മാമ്മന്‍ ചുമതലയേറ്റു. നബാര്‍ഡ് സിജിഎം ആയിരുന്നു. പത്തനംതിട്ട നാരങ്ങാനം കളത്തൂര്‍ ക്യാപ്റ്റന്‍ കെ. വി. മാമ്മന്‍റെയും നെല്ലിക്കാല ഗവ. എല്‍പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപികപരേതയായ അന്നമ്മയുടെയും മകനാണ്.

Read More »

പാര്‍ട്ടി കോണ്‍ഗ്രസ് വഴിത്തിരിവാകും: കാരാട്ട്

(13 Apr 11:27 a.m.) വിശാഖപട്ടണം• ദേശീയ തലത്തില്‍ വലിയ മാറ്റങ്ങള്‍ക്കു ദിശ നല്‍കുന്നതായിരിക്കും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് നാളെ തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കാരാട്ടിന്‍റെ പ്രതികരണം.അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാവിഷയങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മാത്രമേ ഉണ്ടാകൂവെന്ന് പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള അറിയിച്ചു. പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചു പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിനെ സംബന്ധിച്ചു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സമയത്തു നടക്കുന്ന 21_ാം പാര്‍ട്ടി ...

Read More »

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം..

റായ്പൂര്‍• ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കാന്‍കറിലെ ബിഎസ്‌എഫ് പോസ്റ്റിനു നേരെ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്. ഒരു ജവാന്‍ കൊല്ലപ്പെടുകയും. ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയിതു.ശനിയാഴ്ച സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. 10 പേര്‍ക്കു പരുക്കേറ്റു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ പിഡ്‌മെല്‍ _ പൊളാന്പള്ളി ഭാഗത്തു സംസ്ഥാന പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം തിരച്ചില്‍ നടത്തുന്പോഴാണു പതിയിരുന്നുള്ള ആക്രമണമുണ്ടായത്. 61 അംഗ പൊലീസ് സംഘമാണ് മാവോയിസ്റ്റുകളുടെ ആക്രമണത്തിന് ഇരയായത്. പ്ളാറ്റൂണ്‍ കമാന്‍ഡര്‍ ശങ്കര്‍ റാവുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Read More »