Breaking News

Uncategorized

വൃന്ദാവനത്തില്‍ നോട്ടുമഴ!

വിചിത്രങ്ങളായ പല  മഴകളെപ്പറ്റിയുമുളള വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍, നോട്ടുമഴയെ കുറിച്ച്‌ കേട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ വൃന്ദാവന്‌ അടുത്തുളള പ്രശസ്‌തമായ ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ നോട്ടുമഴ പെയ്‌തത്, 500 രൂപ നോട്ടുകലായിരുന്നു! .വിചിത്ര മഴകളെ പോലെ ഇതൊരു പ്രതിഭാസത്തിന്റെ ഭാഗമല്ലായിരുന്നു. ഒരു കുരങ്ങനാണ്‌ പണി പറ്റിച്ചത് . മുംബൈയില്‍ നിന്ന്‌ എത്തിയ ഹേമവതി സോങ്കര്‍ എന്ന ഭക്‌തയുടെ കൈയിലിരുന്ന ബാഗ്‌ തട്ടിയെടുത്ത കുരങ്ങ്‌ ഒരു മരത്തിനു മുകളില്‍ കയറിയിരുന്ന്‌ അത്‌ തുറന്ന്‌ നോട്ടുകള്‍ വാരി  വിതറുകയായിരുന്നു! മഥുരയിലും വൃന്ദാവനിലും പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ...

Read More »

ഫേസ്‌ബുക്ക്‌ അറിഞ്ഞിരിക്കേണ്ടത്…….

ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍  മീഡിയകളില്‍ സമയം ചിലവഴിച്ച്‌ ചതിക്കുഴികളില്‍ വീഴുന്നവരുടെ എണ്ണത്തില്‍ കേരളത്തില്‍ ക്രമതീത വര്‍ധന.  ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളില്‍ കൂടുതലും അകപ്പെടുന്നത്‌ സ്‌ത്രീകളാണ്‌. .സംസ്‌ഥാന പോലീസ്‌ ഹൈടെക്‌ സെല്ലിന്റെ കണക്കനുസരിച്ച്‌ ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയ വഴി തട്ടിപ്പിനിരയായി പരാതിപ്പെട്ടത്‌ 323 പേരാണ്‌. ഇതില്‍ 200ല്‍ അധികം പരാതിയും നല്‍കിയിരിക്കുന്നത്‌ സ്‌ത്രീകളാണ്‌. കഴിഞ്ഞവര്‍ഷം ലഭിച്ചത്‌ 290 പരാതികളാണ്‌. ഈ വര്‍ഷം ഇതുവരെ 150 പരാതികളാണ്‌ ലഭിച്ചിരിക്കുന്നത്‌.അതേസമയം മുമ്പ്‌ ഫോണിലൂടെ ശല്യപ്പെടുത്തുന്നവരുടെ പരാതികള്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്തരം പരാതികള്‍ക്ക്‌ ...

Read More »

തെരുവു നായയുടെ കടിയേറ്റ് പെണ്‍കുട്ടി മരിച്ചു

തെരുവുപട്ടികള്‍ക്കുവേണ്ടി എത്തുന്ന മൃഗസ്‌നേഹികള്‍ ഈ ഉമ്മയുടെയും വാപ്പയുടെയും കരച്ചില്‍ കേള്‍ക്കുന്നുണ്ടോ. തെരുവ് പട്ടികളെ സംരക്ഷിക്കാന്‍ നടക്കുന്നവര്‍ ഇവരുടെ കണ്ണീരുകൂടി മനസിലാക്കണം. ഒരു മാസം മുന്‍പു തെരുവു നായയുടെ കടിയേറ്റ എട്ടുവയസ്സുകാരി മരിച്ചു. ഊരകം കുന്നത്ത്‌ തോട്ടശേരി ഇസ്‌മയിലിന്റെ മകള്‍ മുഹ്‌സിഹയാണ് മരിച്ചത്. ജൂണ്‍ പതിനേഴിന്‌ സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ്‌ മുഹ്‌സിഹയെ നായ കടിച്ചത്. അന്ന്‌ മുതല്‍ കൃത്യമായി കുത്തിവയ്‌പ്പ് എടുത്തിരുന്നെങ്കിലും മൂന്ന്‌ ദിവസം മുന്‍പ്‌ പനി കൂടിയതോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. കേരളത്തിലെ തെരുവുപട്ടികളുടെ അക്രമണത്തില്‍ ഏറ്റവുമൊടുവിലത്തെ ഇരയാണ് ഈ എട്ടുവയസുകാരി. തെരുവ് ...

Read More »

കാളിദാസ് ജയറാമിന്‍റെ വീഡിയോ വൈറലാകുന്നു….

ജയറാമിന്‍റെ മകന്‍ കാളിദാസ്‍  പ്രമുഖ കന്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നു.. സൂര്യ, കാര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച അതേ പരസ്യത്തിലാണ് സ്റ്റൈലന്‍ ലുക്കുമായി കാളിദാസ് എത്തുന്നത്.

Read More »

റേഷന്‍കാര്‍ഡ്‌ ഇത്തിരി വൈകും.

ഡേറ്റാ എന്‍ട്രി ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്‌ സംസ്‌ഥാനത്തെ 82.6 ലക്ഷം അപേക്ഷകര്‍ക്ക് പുതിയ റേഷന്‍കാര്‍ഡ്‌ വിതരണം നീളും. സെപ്‌തംബര്‍ ഒന്നിന്‌ നടപടികള്‍ തുടങ്ങാനി രുന്ന ജോലികള്‍ ഇവര്‍ക്ക്‌ നല്‍കിയിരുന്ന ഫോറങ്ങളില്‍ വരുത്തിയിട്ടുള്ള വ്യാപക പിഴവുകളും അവ്യക്‌തതയും മൂലം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്‌ കാര്‍ഡ്‌ വിതരണം ഇനിയും വൈകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ജൂലൈ പകുതി കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.  ഇപ്പോള്‍ തെറ്റുകള്‍ വന്ന അപേക്ഷകരെ ഫോണില്‍ വിളിച്ചാണ്‌ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്‌.ഡേറ്റാ എന്‍ട്രി ഈ മാസം പൂര്‍ത്തിയാക്കിയാലും സൂക്ഷ്‌മപരിശോധന, കരട്‌ പട്ടികയിലെ തെറ്റു പരിഹരിക്കലിനുള്ള സോഷ്യല്‍ ഓഡിറ്റിംഗ്‌ കാര്യങ്ങള്‍ പിന്നെയും വൈകും.

Read More »

ബീഡിക്ക് പണം നല്‍കിയില്ല: മകന്‍ അച്‌ഛനെ കൊന്നു

ബീഡി വാങ്ങാന്‍ അഞ്ചു രൂപ നല്‍കാതിരുന്നതും ബൈക്ക്‌ നല്‍കാതിരുന്നതുമാണ്‌ പിതാവിനെ കൊലപ്പെടുത്താന്‍ കാരണമെന്ന്‌ മകന്റെ കുറ്റസമ്മതം. കന്യാകുമാരി മാര്‍ത്താണ്ഡം പേച്ചിപ്പാറ സ്വദേശി ഫ്രാന്‍സിസി(52)നെ കൊന്നത്‌ താന്‍ തന്നെയാണെന്ന്‌ ഇയാളുടെ രണ്ടാമത്തെ മകന്‍ ഫ്രാങ്ക്‌ളിന്‍(20) പോലീസിനോട്‌ സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. പുലിയൂരിലെ വാടക വീട്ടില്‍ ഫ്രാന്‍സിസും ഇയാളുടെ രണ്ടാം ഭാര്യ സിന്ധുവും ഫ്രാങ്ക്‌ളിനുമാണ്‌ താമസിച്ചിരുന്നത്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഫ്രാങ്ക്‌ളിന്‍.സംഭവ ദിവസം രാവിലെ ഫ്രാന്‍സിസിനോട്‌ 50 രൂപ ചോദിച്ചു. പണം കഞ്ചാവ്‌ വാങ്ങുന്നതിനാണെന്ന്‌ മനസിലാക്കിയ ഫ്രാന്‍സിസ്‌ നല്‍കിയില്ല, പിന്നെ ബീഡി വാങ്ങുന്നതിനായി അഞ്ചു രൂപ ...

Read More »

കുട്ടികളെ ദത്തെടുക്കാന്‍ ഫ്‌ളിപ്പ്‌കാര്‍ട്ട് അലവന്‍സ്‌

അനാഥ കുട്ടികളെ  ദത്തെടുക്കുന്ന ജോലികാര്‍ക്ക്‌ 50,000 രൂപ അലവന്‍സ്‌ നല്‍കി കൊണ്ട്  പ്രമുഖ ഓണ്‍ലൈന്‍ വ്യവസായ സൈറ്റായ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ വ്യവസായങ്ങള്‍ക്ക്‌ പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.കൂടാതെ ദത്തെടുക്കുന്ന സമയത്ത്‌ നേരിടേണ്ടി വരുന്ന ചിലവുകളും നിയമ കുരുക്കുകളും പരിഹരിക്കാന്‍ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ സഹായിക്കുമെന്ന്‌ സൈറ്റിന്റെ വക്‌താവ്‌ അറിയിച്ചു.കഴിഞ്ഞ പത്താം തീയതി മുതല്‍ ഇത്തരത്തില്‍ അലവന്‍സ്‌ കൊടുക്കുന്ന പ്രവര്‍ത്തനം ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ആരംഭിച്ചു. 12 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്‌ത്രീകളായ ജോലിക്കാര്‍ക്ക്‌ അലവന്‍സിന്‌ പുറമെ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ അവധിയും നല്‍കും. നാലു മാസത്തോളം അവധിയാണ്‌ ഇവര്‍ക്ക്‌ നല്‍കുക. ഒരു ...

Read More »

കബഡിക്കായി ബിഗ് ബിയുടെ തകര്‍പ്പന്‍ പാട്ട്….ലേ പങ്കാ…

പ്രോ കബഡിയുടെ രണ്ടാം സീസണ് മുന്നോടിയായി അമിതാബ് ബച്ചന്‍ പാടിയ പ്രമോഷണല്‍ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തരഗംമായി മാറുകയാണ്. ലേ…പങ്കാ….ലേ പങ്കാ…പ്രോ കബഡിക്കായി ബോളിവുഡിന്റെ ബിഗ് ബി പാട്ടും ഡാന്‍സുമായി  ആവേശം കൊള്ളിക്കുകയാണ്   ബിഗ് ബി. ഹിന്ദിയിലും മറാത്തിയിലുമാണ് ഗാനമൊരുക്കിയിരിക്കുന്നത്. ഈ മാസം 18നാണ് പ്രൊ കബഡി രണ്ടാം സീസണ്‍ തുടങ്ങുന്നത്. ബിഗ് ബിയുടെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനാണ് പ്രൊ കബഡി ടീമായ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ ഉടമ. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് പിങ്ക് പാന്തേഴ്സ്.

Read More »