Uncategorized

നഗ്നത :വിവാദത്തിലായ രാധിക ആപാതെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നഗ്നത കാണിച്ചതിലൂടെ വിവാദത്തിലായ രാധിക ആപാതെ ചിത്രം പാചഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലീനാ യാദവ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരക്കുന്നത് ബോളീവുഡ് താരം അജയ് ദേവഗണും അസിം ബജാജും ചേര്‍ന്നാണ്.ഉത്തരേന്ത്യയിലെ സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ശൈശവവിവാഹം, മദ്യപാനം, ബലാത്സംഗം, വൈധവ്യം എന്നിങ്ങനെ സ്ത്രീകളുടെ നാല് അവസ്ഥകളാണ് പാച്ഡിലൂടെ ലീന പറയുന്നത്.ലജ്ജോ എന്ന കഥാപാത്രമായാണ് രാധിക ആപ്തെ വേഷമിടുന്നത്. 18ഓളം അവാര്‍ഡുകളും ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. ചിത്രത്തിലെ ആദില്‍ ഹുസൈനും രാധികയും തമ്മിലുള്ള രംഗവും രാധികയും തനിഷ്ഠ ചാറ്റര്‍ജിയും ഒന്നിച്ചുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ...

Read More »

യുഎസ് പ്രസിഡന്റാണു വരുന്നതെന്കില്ലും ഇത് ഞങ്ങളുടെ രാജ്യം: ചൈനീസ് ഉദ്യോഗസ്ഥന്‍റെ ഭാവമാറ്റം ചര്‍ച്ചയാകുന്നു

ജി-20 സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബറാക് ഒബാമ ചൈനയിലെത്തിയപ്പോള്‍ അരങ്ങേറിയതു നാടകീയ രംഗങ്ങള്‍.കനത്ത സുരക്ഷയാണു ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശമാണ് ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.ഒബാമയുടെ യാത്രാവേളയില്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്ന മാധ്യമസംഘം ഒബാമ വിമാനത്തിന്റെ പടികള്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി വിമാനത്തിന്റെ സമീപം നില്‍ക്കുന്നതു പതിവാണ്. എന്നാല്‍ ചൈനയില്‍ എത്തിയപ്പോള്‍ നീല നിറത്തിലുള്ള റിബണ്‍ കെട്ടി മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണമായത്.മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്നു മാറ്റണമെന്നു ചൈനീസ് ഉദ്യോഗസ്ഥന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. ‘ഇത് അമേരിക്കന്‍ വിമാനമാണെന്നും യുഎസ് ...

Read More »

അധ്യാപികയെ ഗര്‍ഭിണിയാക്കിയ പതിനേഴുകാരന് 40 കോടി നല്‍കിയതെന്തിന്…?

അധ്യാപികയെ ഗര്‍ഭിണിയാക്കിയ പതിനേഴുകാരന് 40 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ജോണ്‍ ബിബി ഡോ എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയില്‍ നിന്നും മുപ്പത്തിയൊന്നുകാരിയായ അധ്യാപിക ഗര്‍ഭിണിയായത്.ഇവര്‍ക്ക് ജോണിനെ കൂടാതെ മറ്റു രണ്ടു വിദ്യാര്‍ത്ഥികളുമായും ശാരീരിക ബന്ധം ഉണ്ടായിരുന്നു. ജോണിന്റെ മാതാവു നല്‍കിയ പരാതിയിലാണു ലോറ കുടുങ്ങിയത്. തന്നെ അധ്യാപിക ചൂഷണം ചെയ്യുന്ന കാര്യം വിദ്യാഭ്യാസ അധികൃതര്‍ക്കും അധ്യാപകര്‍ക്കും അറിയാമായിരുന്നു എന്നായിരുന്നു ജോണിന്റെ വാദം.ഇക്കാര്യം അറിഞ്ഞിട്ടും അവര്‍ നിസ്സംഗത പാലിച്ചു. അതുകൊണ്ടാണു വിദ്യാഭ്യാസവകുപ്പ് ജോണിന് ഇത്രയധികം ...

Read More »

തച്ചങ്കരിക്കെതിരെ ത്വരിത പരിശോധന

ഗതാഗത കമ്മീഷണർ ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഗതാഗതവകുപ്പിൽ അടുത്തിടെ കൊണ്ടുവന്ന ഉത്തരവുകള്‍ക്ക് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്ന് ചൂണ്ടികാട്ടി നൽകിയ പരാതിയിലാണ് പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ  ഉത്തരവിട്ടത്.  ആരോപണങ്ങള്‍ അടിസ്ഥാന രഹതിമാണെന്ന് ടോമിൻ ജെ.തച്ചങ്കരി പ്രതികരിച്ചു.അന്തരീക്ഷ മലനീകരണം ഉണ്ടാക്കുന്ന ഭാരത്- 3 വാഹനങ്ങൾക്ക് 2016 ഏപ്രിൽ ഒന്നു മുതൽ രജിസ്ട്രേഷൻ നൽകരുതെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം. എന്നാൽ ഗതാഗത കമ്മീഷണർ ഇറക്കിയ ഉത്തരവിലൂടെ വാഹന നിർമ്മാതാക്കള്‍ക്ക് ഇളവ് നൽകി. ഇത് രണ്ട് വാഹന നിർമ്മാണ കമ്പനികള്‍ക്ക് വേണ്ടിയെന്നാണ് ആക്ഷേപം.പുകപരിശോധന കേന്ദ്രങ്ങളിൽ ഒരു ...

Read More »

15000 രൂപയ്ക്കു ലെനോവോ വിന്‍ഡോസ് 10 ലാപ്‌ടോപ്…

ലെനോവോ തങ്ങളുടെ ബ‍ഡ്ജറ്റ് ഫ്രണ്ട്‌ലി വിന്‍ഡോസ് 10 ലാപ്‌ടോപ് ഐഡിയപാ‍ഡ് 100എസ് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. 14999 എന്ന വിലയ്ക്ക് സ്നാപ്‌ഡീലിലൂടെയാണ് വാങ്ങാനാകുക. രണ്ട് ജി.ബി ഡിഡിആറത്രീ എല്‍ റാം, ഹാര്‍ഡ് ഡിസ്കിന് പകരം കൂട്ടാവുന്ന 32 ജി.ബി ഇന്റേണല്‍ മെമ്മറി, 0.3 വെബ്ക്യാമറ, ബ്ളൂടൂത്ത് 4.0, വൈ ഫൈ, രണ്ട് യു.എസ്.ബി 2.0 പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്ഫോണ്‍-മൈക്രോഫോണ്‍ ജാക്ക് എന്നിവയുമുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയായ IFA 2015ലാണ് ഇത് അവതരിപ്പിച്ചത്. 11.6 ഇഞ്ച് 1366×768 പിക്സല്‍ റസലൂഷനാണുള്ളത്, 1.83 ...

Read More »

വിൻഡോസിനു പകരം ഇനി ബോസ്….

രാജ്യത്തെ എല്ലാ ഓഫീസുകളിലേക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരുന്നു. ഓപ്പണ്‍ സോഴ്സ് അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് (സെന്റര്‍ ഫോര്‍ ഡവല്‌പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) വികസിപ്പിച്ചെടുത്ത ബോസ് (ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്) എന്ന ഒഎസ് ആയിരിക്കും ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേയും കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കേണ്ടിവരിക. ബോസ് ഒഎസ് ഉപയോഗിക്കുന്നതിലൂടെ വിന്‍ഡോസ് പോലെയുള്ള പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റം പണം കൊടുത്ത് വാങ്ങുന്നതിലൂടെയുള്ള ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിക്കും. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി@സ്കൂള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയാണ് പിന്‍തുടരുന്നത്. ...

Read More »

പത്തു ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന ഭീകരനെ വധിച്ചു

തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ടിരുന്ന മുതിർന്ന ലഷ്കറെ തയിബ ഭീകരനെ ഇന്ത്യൻ സൈന്യം  വധിച്ചു.ഭീകരർ പ്രദേശത്ത് ഒളിഞ്ഞിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത് പുൽവാമ ജില്ലയിൽ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ വെടിവയ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.. പൊലീസിനു നേരെ ഭീകരർ ആദ്യം വെടിയുതിർക്കുകയായിരുന്നു. വിവരത്തെത്തുടർന്ന് സൈന്യം ഉടൻ സ്ഥലത്തെത്തി. പൊലീസും സൈന്യവും സംയുക്തമായി ചേർന്ന് നടത്തിയ ശക്തമായ ആക്രമണത്തിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു.പുൽവാമയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള കാകപോറ സ്വദേശിയായ ഭീകരൻ ഇർഷാദ് ഗാനിയാണ് കൊല്ലപ്പെട്ടത്. 2013 ജൂണിൽ ഹൈദർപോറയിൽ ...

Read More »

സ്ത്രീകള്‍ക്കുള്ള വയാഗ്ര വിപണിയിലേക്ക്…..

സ്ത്രീകളിലെ ലൈംഗികസക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ വയാഗ്ര  ഉടന്‍ വിപണിയിലെത്തും. സ്പ്രൌട്ട് ഓര്‍മസ്യൂട്ടിക്കല്‍സാണ് Addyi എന്ന പേരില്‍ ഗുളിക പുറത്തിറക്കുന്നത്. ലൈംഗികാസക്തിയെ ബാധിക്കുന്ന മസ്തിഷ്ക രാസവസ്തുക്കളെ നിയന്ത്രിക്കുന്ന ഫ്ലിബാന്‍ സെറിന്‍ എന്ന രാസവസ്തുവാണ് ഈ ഗുളികയിലെ മുഖ്യ ഘടകം. സ്ത്രീകളുടെ ലൈംഗിക വിരക്തി ഇല്ലാതാക്കുകയാണ് ഗുളികയുടെ ലക്ഷ്യം.  ഗുളികയ്ക്ക് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി നല്‍കി . പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അനുമതി ലഭിച്ചത്. ഇതിന്റെ ഉപയോഗം മൂലം ബോധക്ഷയം അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്ന് തെളിഞ്ഞിട്ടുണ്ട്. മദ്യവുമായി ചേര്‍ന്നാലും പ്രശ്നങ്ങളുണ്ടാവും. പാര്‍ശ്വ ...

Read More »

വരുന്നു ആപ്പിലിന്റെ ആളില്ലാ കാര്‍….

ആപ്പിളിന്റെ ഐ ഫോണുകള്‍  ആണ് നാക്ക്‌ പരിജയം . എന്നാല്‍  ഉരുണ്ടിരിക്കുന്നതോ ഉരുണ്ടു പോകുന്നതോ ആയ ഒന്നും ആ ബ്രാൻഡ് നാമത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇറങ്ങിയതാകട്ടെ കയ്യിൽ നിന്ന് ഒരു കാരണവശാലും വിട്ടുകളയാൻ പാടില്ലാത്ത ഐ ഫോണും പിന്നെ കയ്യിൽ മുറുകെപ്പറ്റിയിരിക്കുന്ന വാച്ചും കൈവിരലാൽ തലോടാനാകുന്ന ഐപാഡും മാക് കംപ്യൂട്ടറുമൊക്കെയും. എന്നാല്‍ ഒടുവില്‍ ആപ്പ്ലെ ഒന്ന് ഉരുട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതും മനുഷ്യന്റെ സഹായമില്ലാതെ! ആപ്പിളിന്റെ ഡ്രൈവറില്ലാകാർ വൈകാതെ തന്നെ റോഡിലേക്കിറങ്ങിയേക്കുമെന്ന വിവരമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ചോർന്നത്. ഗൂഗിളിനു പിറകെ ആളില്ലാകാറുമായി ആപ്പിളുമെത്തുമെന്ന് നേരത്തെത്തന്നെ സൂചനകളുണ്ടായിരുന്നു. ...

Read More »