Uncategorized

കരിമ്പിന്‍ ജ്യൂസ് കുടിക്കൂ; ശരീരത്തിലെ ഈ വലിയ പ്രശ്നത്തിന് പരിഹാരം തേടു..!!

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ചില ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരമൊന്നാണ് കരിമ്പ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണ് കരിമ്പിന്‍ ജ്യൂസ്. 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പല ഗുണങ്ങളുണ്ട് കരിമ്പിന്‍ ജ്യൂസിന്. കരിമ്പിന്‍ കൊഴിപ്പ് കുറവാണ് അതിനാല്‍ ശരീരത്തിന് നല്ലതാണ് കരിമ്പിന് മധുരം ഉളളതുകൊണ്ട്  ജ്യൂസ് കുടിക്കും മുന്‍പ് മധുരം ചേര്‍ക്കേണ്ടതില്ല എന്നതാണ് കരിമ്പിന്‍റെ ഏറ്റവും വലിയ ഗുണം. കരിമ്പില്‍ ഭക്ഷ്യ നാരുകള്‍ ...

Read More »

വിരിവെക്കാം, വിശ്രമിക്കാം പക്ഷെ നിങ്ങള്‍ ഇത് മാത്രം ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം..??

സന്നിധാനത്തെ വലിയ നടപ്പന്തലില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന ഐ ജിയുടെ വാക്ക് വെറുംവാക്കായി. രാത്രിയോടെ വലിയ നടപ്പന്തലില്‍ വിരിവെച്ചവരെ സ്ഥലത്ത് നിന്നിറക്കിവിടുകയായിരുന്നു. വിശ്രമിക്കാന്‍ മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും ഉറങ്ങാന്‍ പാടില്ലെന്നുമായിരുന്നു പൊലീസിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ഐ.ജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തത്. എന്നാല്‍ രാത്രി 11 മണി കഴിഞ്ഞതോടെ പൊലീസ് എത്തി വിരിവച്ചവരെ പുറത്താക്കുകയായിരുന്നു.വലിയ നടപ്പന്തലില്‍ വന്‍തോതില്‍ പോലീസിനെയും വിന്യസിച്ചിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസവും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ തീര്‍ഥാടകരെ പോലീസ് അനുവദിച്ചിരുന്നില്ല. ...

Read More »

വരുമാനം കുറഞ്ഞു; അപ്പം, അരവണ നിര്‍മാണം നിര്‍ത്തിവച്ചു..!

യുവതി പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ശബരിമലയിലെ വരുമാനത്തെ സാരമായി ബാധിച്ചു. വില്‍പനയില്‍ കുറവുവന്നതിനെ തുടര്‍ന്ന് അപ്പം, അരവണ നിര്‍മാണം ഇന്നലെ രാവിലെ ശബരിമലയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്നാണ് ലഭിച്ച വിവരം. കാണിക്ക വരുമാനത്തില്‍ നേരിയ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന സൂചന. സാധാരണ തീര്‍ഥാടക കാലങ്ങളില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വന്‍തോതില്‍ കാണിക്കവരുമാനം വര്‍ധിക്കാറാണ് പതിവ്. എന്നാല്‍, തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് കാണിക്കവരുമാനത്തെ ബാധിച്ചു. അപ്പം, അരവണ വില്‍പനയിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാനവരുമാനം വരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ വന്‍തോതില്‍ കുറവുണ്ടായെന്നാണ് ...

Read More »

ശബരിമല, ലോക്കൽ ആക്ടിവിസ്റ്റുകളുടെ കരണത്തടിച്ച് ആഗോള ആക്ടിവിസ്റ്റായ തസ്ലിമ..?

ശബരിമല വിഷയത്തിൽ കേരളത്തിലെ ലോക്കൽ ആക്ടിവിസ്റ്റുകൾക്കും മറ്റും ചുട്ട മറുപടിയുമായി തസ്ലീമ നസ്രിൻ. ശബരിമലയിൽ എന്തിനാണ്‌ യുവതികൾ വാശിക്ക് പോകുന്നത്. ഇക്കാര്യത്തിൽ എന്തിനു സ്ത്രീകളും ആക്ടിവിസ്റ്റുകളും വാശി പിടിക്കണം. ശബരിമല യുവതീപ്രവേശ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലിമ നസ്‌റിൻ ചോദിക്കുന്നു.ശബരിമലയിൽ പ്രവേശിക്കണം എന്നു വനിതാ ആക്ടിവിസ്റ്റുകൾ വാശി പിടിക്കുന്നതിൽ ഒരു അർഥവുമില്ല എന്നും അവർ പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ കാണിക്കുന്ന ആവേശമെന്തിനെന്നു മനസ്സിലാകുന്നില്ല. ഇവർ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഗാർഹിക പീഡനം, മാനഭംഗം, ലൈംഗിക പീഡനം, ...

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കപ്യാര്‍ അറസ്റ്റില്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തിലാണ് കപ്യാര്‍ അറസ്റ്റിലായത്. സംഭവത്തില്‍ കപ്യാരിനൊപ്പം നിന്ന സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഴയങ്ങാടിക്ക് സമീപമുള്ള പള്ളിയിലെ കപ്യാര്‍ സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58) സുഹൃത്ത് റെജിനോള്‍ഡ് സിഗ്നി (63) എന്നിവരാണ് പിടിയിലായത്. പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയില്‍ വാടിക്കലിലെ നഴ്സറിക്ക് സമീപം വച്ച് സ്റ്റാന്‍ലിയും റെജിനോള്‍ഡും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പഴയങ്ങാടി എസ്‌ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More »