Technology

ആനി മക്ലെയിന്‍ കാത്തിരിക്കുകയാണ് ആ യാത്രയ്ക്ക്..!

കഴിഞ്ഞ രണ്ട് സോയൂസ് ദൗത്യങ്ങളും പരാജയമായിരുന്നെങ്കിലും ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ യാത്രികയായ ലഫ്റ്റനന്‍റ് കേണല്‍ ആനി മക്ലെയിന്‍.  ഡിസംബര്‍ മൂന്നിനാണ് 39 വയസുകാരിയായ മക്ലെയിന്‍ റഷ്യന്‍ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ഡിസംബര്‍ മൂന്നിന് റഷ്യയിലേയും കാനഡയിലേയും മറ്റ് യാത്രികര്‍ക്കൊപ്പമാണ് മക്ലെയിന്‍ ബഹിരാകാശത്തേക്ക് കുതിക്കുക. ഒരു മകനുണ്ടെങ്കിലും ആറുമാസം ബഹിരാകാശത്ത് കഴിയാനാണ് മക്ലെയിന്‍ തീരുമാനിച്ചിരിക്കുന്നത്. 2013ല്‍ നാസയില്‍ ചേര്‍ന്ന മക്ലെയിന്‍ യാത്ര അടുക്കാറാകുമ്പോഴും ആത്മവിശ്വാസത്തിലാണ്.  വാതകച്ചോര്‍ച്ച കാരണം കഴിഞ്ഞ മാസം ബഹിരാകാശ യാത്രികര്‍ നടത്തിയ യാത്രയും പരാജയമായിരുന്നു.  ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ ...

Read More »

പുതിയ സാങ്കേതിക വിദ്യയുമായി വാട്സ്‌ആപ്പ്..!!

പുതിയ സാങ്കേതിക വിദ്യയുമായി വാട്സ്‌ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ആധുനിക ഇന്റര്‍നെറ്റിംഗ് രംഗത്തെ സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തി സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നിലവില്‍ വാട്സ്‌ആപ്പ്. ഈ നൂതന സാങ്കേതിക വിദ്യ എത്തുന്നതോടെ നിങ്ങള്‍ അല്ലാതെ മറ്റൊരാള്‍ക്കും നിങ്ങളുടെ വാട്സ്‌ആപ്പ് ഇനി ഉപയോഗിക്കാനാവില്ല. ഇനി അഥവാ ഉപയോഗിക്കാന്‍ ശ്രമിച്ചാലുടന്‍ ഫേസ് റെക്കഗ്നൈസ് ചെയ്യാനുള്ള വിന്‍ഡോ ഓപ്പണാകും. മാത്രമല്ല ഫിംഗര്‍പ്രിന്റ് ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കും. ഇവ ഉറപ്പായാല്‍ മാത്രമേ വാട്സ്‌ആപ്പ് ഉപയോഗിക്കാനാകൂ. ഇവിടെ വാട്സ്‌ആപ്പ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ടച്ച്‌ ഐ.ഡിയും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമാണ് പുതുതായി സുരക്ഷയ്ക്കെത്തുന്നത്. ആപ്പ് ഡെവലപ്പര്‍മാര്‍ ഇപ്പോള്‍ ...

Read More »

വ്യാജ വാര്‍ത്തകള്‍ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നതായി ഫേസ് ബുക്ക്; നേരിടാന്‍ പ്രത്യേക തന്ത്രം…!!

വ്യാജ വാര്‍ത്തകള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍. വ്യാജ വാര്‍ത്തകളെ നേരിടുന്നതിനായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ട്. സഭ്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാല്‍ നിമിഷങ്ങള്‍ക്കകം നീക്കം ചെയ്യും. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ വേഗത്തില്‍ കണ്ടെത്താനും ആധികാരികത സ്ഥിരീകരിക്കാനും പ്രയാസമാണ്. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വാര്‍ത്തയുടെ വസ്തുതകള്‍ പരിശോധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ ന്യൂസ് വക്താവ് ഐറിന്‍ ജെയ് ലിയു പറഞ്ഞു. ഫേസ്ബുക്കിനെ കൂടാതെ ...

Read More »

സന്ദേശം അയക്കും മുമ്പ് ഒന്നുകൂടി പരിശോധിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സാപ്പ്..!!

പുതിയ ഫീച്ചറുകള്‍ നിരന്തരം കൊണ്ടുവന്ന് കൂടുതല്‍ ജനപ്രിയമാകുകയാണ് ചാറ്റിങ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ്. കഴിഞ്ഞ മാസം വാട്ട്‌സാപ്പ് പുറത്തിറക്കിയ സ്റ്റിക്കര്‍ ഫീച്ചര്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ പ്രിവ്യൂ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. അതായത് ഒരാള്‍ക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് ഒരുവട്ടം കൂടി ആലോചിക്കാം. ശരിയായ സന്ദേശമാണോ അയക്കുന്നത്, അല്ലെങ്കില്‍ മാറ്റം വരുത്തണോ എന്നൊക്കെ സന്ദേശകന് മുന്നറിയിപ്പ് നല്‍കുന്നതാണ് ഫീച്ചര്‍. നേരത്തെ സന്ദേശം ടൈപ്പ് ചെയ്ത ഉടന്‍ തന്നെ സന്ദേശം അയക്കാമായിരുന്നു. എന്നാല്‍ പുതിയ ഫീച്ചറില്‍ അയക്കാനുള്ള ക്ലിക്കിന് മുമ്പ് ഒരുവട്ടം കൂടി സന്ദേശം സ്‌ക്രീനില്‍ തെളിയും.  ...

Read More »

ഗൂഗിളില്‍ പുതിയ നയം കൊണ്ടുവരുന്നു; പിന്നില്‍ വന്‍ തീരുമാനം..!

ഗൂഗിളില്‍ പുതിയ നയം കൊണ്ടുവരുന്നു. ജീവനാര്‍ക്ക് തൊഴില്‍ അന്തരീക്ഷം സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് പുതിയ നയം പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത്.അസമത്വത്തിനും ലൈംഗികാതിക്രമത്തിനുമെതിരായിട്ടാണ് ഗൂഗിളില്‍ പുതിയനയം കൊണ്ടുവരാനൊരുങ്ങുന്നത്. ഗൂഗിളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി കഴിഞ്ഞ ആഴ്ച 20,000ഓളം ജീവനക്കാര്‍ വാക്കൗട്ട് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്ബനിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി ഗൂഗ്ള്‍ ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ സന്ദേശം അയച്ചത്.

Read More »

2 ഇന്‍ 1 സ്മാര്‍ട്ട് ഫോൺ വിപണിയിൽ..!!

ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. പോക്കറ്റിൽ മടക്കി വയ്ക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോണുമായി റോയോള്‍ വരുന്നു.. ഫ്‌ളെക്‌സ്‌പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും. മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ ഫോണിന്റെ സ്‌ക്രീനിന്റെ യഥാർഥ വലിപ്പം 7.8 ഇഞ്ച് ആണ്.മുന്നിലേയും പിന്നിലേയും ഡിസ്‌പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്‌പ്ലേയായി ഉപയോഗിക്കാനാകും. കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്‌പ്ലേ ഉപയോഗിക്കുക.സാംസങും ...

Read More »