Technology

2019 മാര്‍ച്ചോടെ ഇന്ത്യയിലെ പകുതി എ.ടി.എമ്മുകള്‍ അടച്ചുപൂട്ടേണ്ടി വന്നേക്കും; കോണ്‍ഫഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി..?

മാറിക്കൊണ്ടിരിക്കുന്ന വ്യവസ്ഥകളും കര്‍ശനമായ ചട്ടങ്ങളും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തിന്റെ ചിലവ് വര്‍ധിപ്പിക്കുന്നതിനാല്‍ 2019 മാര്‍ച്ചോടെ രാജ്യത്തെ 2.38 ലക്ഷം എ.ടി.എമ്മുകളില്‍ 1.13 ലക്ഷം എ.ടി.എമുകളും അടച്ചിടേണ്ടി വന്നേക്കുമെന്ന് കോണ്‍ഫടറേഷന്‍ ഓഫ് എ.ടി.എം ഇന്‍സ്ട്രി (സി.എ.ടി.എം.ഐ). ആയിരക്കണക്കിനാളുകളുടെ ജോലിയേയും സര്‍ക്കാരിന്റെ നിരവധി പദ്ധതികളേയും ഇത് ബാധിക്കുമെന്നും സി.എ.ടി.എം.ഐയുടെ പ്രസ്താവനയില്‍ പറയുന്നു. ‘2019 മാര്‍ച്ചോടെ രാജ്യത്തെ 1.13 എ.ടി.എമ്മുകള്‍ അടച്ചിടാന്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരായേക്കും’- സി.എ.ടി.എം.ഐ പറഞ്ഞു. അടച്ചിടുന്ന എ.ടി.എമ്മുകളില്‍ അതികവും ഗ്രാമ പ്രദേശങ്ങളിലേതായിരിക്കുമെന്നും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഗ്രാമീണരെ ഇത് ബാധിച്ചേക്കുമെന്നും സി.എ.ടി.എം.ഐ കൂട്ടിച്ചേര്‍ത്തു. ഹാര്‍ഡ് വെയറുകളിലും സോഫ്റ്റ് ...

Read More »

ഹുവായ് മേറ്റ് 20 പ്രോ നവംബര്‍ 7ന് ഇന്ത്യയില്‍ അവതരിപ്പിക്കും; ആമസോണിലും ലഭ്യം

ഹുവായ് മേറ്റ് 20 പ്രോ നവംബര്‍ 7ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ലണ്ടനിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ ലഭ്യമാണ്. 89,310 രൂപയാണ് ഫോണിന് വില വരുന്നത്. ട്രിപ്പിള്‍ ക്യാമറയാണ് ഫോണിനുള്ളത്. 6.39 ഇഞ്ച് കര്‍വ്ഡ് ഒഎല്‍ഇഡി 2കെ പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 19:5:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 3120×1440 റെസൊല്യൂഷനാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഡിസ്‌പ്ലേയിലുണ്ട്. 40 എംപി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 8 എംപി ടെലിഫോട്ടോ ലെന്‍സ്, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ ...

Read More »

കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ പുറത്തിറക്കാന്‍ ചൈന…!!

രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചൈന ഇപ്പോളിതാ കൃത്രിമ സൂര്യനെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യഥാര്‍ഥ സൂര്യന്റെ ആറിരട്ടിയാണ് കൃത്രിമ സൂര്യന്റെ ചൂട് എന്നാണ് വിവരം. ഭൂമിയില്‍ ആവശ്യമായ ഊര്‍ജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്. ചൈനീസ് മാധ്യമങ്ങളില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജഞര്‍ ഭൗമാധിഷ്ടിതമായ സണ്‍സിമുലേറ്റര്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട്. 2020ല്‍ തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം. കൃത്രിമ സൂര്യനെ നിര്‍മിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാര്‍ ആദ്യമായി അനുമതി ...

Read More »

രാജി വെക്കാന്‍ ഉദ്ദേശമില്ല; ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്..!!

ഫേസ്ബുക്ക് സി.ഇ.ഒ സ്ഥാനം രാജി വെക്കാന്‍ താന്‍ തയ്യാറല്ലെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ ഷെയര്‍ വില ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജി വെക്കാന്‍ പറ്റിയ സമയമല്ല എന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ചൊവ്വാഴ്ച്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് സുക്കര്‍ബര്‍ഗ് തീരുമാനം പറഞ്ഞത്. ജൂലൈയിലെ റെക്കോഡ് വിലയില്‍ നിന്ന് ഫേസ്ബുക്ക് ഷെയറിന്റെ വില 132.43 ഡോളറില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ രാജി വെക്കാന്‍ കഴിയില്ല. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ സുക്കര്‍ബര്‍ഗിനുമേല്‍ രാജി വെക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരുന്നു. ‘ഇത് ജീവിതകാലം മുഴുവന്‍ ...

Read More »

ഫെയ്‌സ്ബുക്ക് വന്‍ നഷ്ടത്തില്‍; ഏതു നിമിഷവും ഫെയ്‌സ്ബുക്ക് നിശ്ചലമാകും..??

ഫെയ്‌സ്ബുക്ക് വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 1740 കോടിയുടെ നഷ്ടമാണ്. തുടര്‍ച്ചയായുണ്ടാവുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേബ്രിജ് അനലിറ്റിക്കയ്ക്ക് ശേഷം ഉണ്ടായ ഒട്ടനവധി വിവര ചോര്‍ച്ച വിവാദങ്ങളും വിമര്‍ശനങ്ങളെ നേരിടാന്‍ പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയും വിമര്‍ശനങ്ങള്‍ ജൂതവിരുദ്ധ നീക്കമാണെന്ന വിധത്തില്‍ ചിത്രീകരിക്കുകയും ചെയ്തതടക്കമുള്ള വിവാദങ്ങളാണ് ഫെയ്‌സ്ബുക്ക് നേരിടുന്നത്. വെള്ളിയാഴ്ച ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞ് 139.53 ഡോളറിലെത്തി. ഏപ്രിലിന് ...

Read More »

കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? അറിയേണ്ടത് എല്ലാം..!!

കനത്ത വേനല്‍ ചൂടില്‍ കാല്‍നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗിക്കാം. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. ...

Read More »

പാസ്‌വേര്‍ഡുകള്‍ പരസ്യമായി; ഇന്‍സ്റ്റഗ്രാമിന്‍ വന്‍സുരക്ഷാവീഴ്ച..!!

സുരക്ഷാവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്‌വേര്‍ഡുകള്‍ പരസ്യമായതായി ഇന്‍സ്റ്റാഗ്രാം. ഈ വിവരം ബന്ധപ്പെട്ട ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം നേരിട്ട് അറിയിച്ചിട്ടുണ്ട്. ജി.ഡി.പി.ആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച ഫീച്ചറിലുണ്ടായ തകരാറാണ് പുതിയ പ്രശ്നത്തിന് കാരണം. ഇന്‍സ്റ്റഗ്രാമിലെ ‘ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടൂള്‍’ ഉപയോഗിച്ചവരുടെ പാസ്‌വേര്‍ഡുകള്‍ അവരുടെ വെബ് ബ്രൗസറില്‍ തന്നെ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.  ഉപയോക്താക്കള്‍ നല്‍കുന്ന പാസ്‌വേര്‍ഡുകള്‍ അതുപോലെ തന്നെയാണ് ഇന്‍സ്റ്റഗ്രാം സൂക്ഷിക്കുന്നതെങ്കില്‍ അത് വലിയ സുരക്ഷാവീഴ്ചയാണെന്നും നിരീക്ഷിക്കപ്പെടുന്നു. പാസ്വേര്‍ഡുകള്‍ മാറ്റങ്ങളൊന്നും വരുത്താതെ അതുപോലെ തന്നെ ശേഖരിച്ചാല്‍ മാത്രമേ ഇങ്ങനെ ഒരു പ്രശ്നമുണ്ടാവുകയുള്ളു ...

Read More »

ഫേസ്ബുക്ക് ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു..??

ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു. ആദ്യം ഏതാനും നിമിഷങ്ങളാണ് ന്യൂസ് ഫീഡ് നിലച്ചതെങ്കിലും ഇപ്പോഴും അത് തുടരുന്നതായാണ് റിപോര്‍ട്ട്. പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് ഇപ്പോള്‍ പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നില്ല. ഡെസ്‌ക്ടോപ്പ് പതിപ്പില്‍ Something went wrong എന്നാണ് എഴുതി കാണിക്കുന്നത്. എന്നാല്‍ മൊബൈല്‍ ഫേസ്ബുക്ക് ആപ്പില്‍ 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍വരെയുള്ള പോസ്റ്റുകള്‍ മാത്രമാണ് കാണുന്നത്. 4000ല്‍ അധികം ആളുകളാണ് ഫെയ്‌സ്ബുക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് പറയുന്നത്.അമേരിക്ക, ബ്രസീല്‍, ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലും ഇതേ പ്രശ്‌നം ...

Read More »

ഷാ വോമിയുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറയും..?

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയം. റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി ...

Read More »

‘റിമൂവ് ഫോര്‍ എവരി വണ്‍’ ഫീച്ചര്‍ മെസഞ്ചറിലും..!!

വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന് സമാനമായി ഫെയ്‌സ്ബുക്കിലും പുതിയ ഫീച്ചര്‍. ഫെയ്സ്ബുക്ക് മെസഞ്ചര്‍ സേവനത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി അയക്കുന്നയാള്‍ക്ക് പിന്‍വലിക്കാനാവും. പുതിയ ‘അണ്‍ സെന്റ്’ ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ് ഫെയ്സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്. മെസഞ്ചറിന്റെ ഐ.ഒ.എസ്, ...

Read More »