Technology

ജിയോ ഫീച്ചര്‍ ഫോണ്‍ വിതരണം നീട്ടി വെച്ചു…!

ജിയോ ഫീച്ചര്‍ ഫോണ്‍ വിതരണം ഒക്ടോബര്‍ ഒന്നിലേയ്ക്ക് നീട്ടിയേക്കും. വന്‍തോതില്‍ ഡിമാന്‍ഡ് കൂടിയതോടെ ഓഗസ്റ്റ് 24ന് തുടങ്ങിയ ബുക്കിങ് ഇടയ്ക്കുവെച്ച്‌ നിര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ 21മുതല്‍ ഫോണ്‍ വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം കമ്ബനി പുറത്തുവിട്ട കണക്കുപ്രകാരം പത്ത് ലക്ഷത്തോളം ഫോണുകളാണ് ബുക്ക് ചെയ്തത്.     നിങ്ങള്‍  ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയും. ഓണ്‍ലൈനിലാണെങ്കില്‍ മൈ ജിയോ ആപ്പില്‍ ട്രാക്ക് ഓര്‍ഡറിലെത്തി വിവരങ്ങള്‍ നല്‍കിയാല്‍ മതി. ഓഫ്ലൈനില്‍ നിങ്ങള്‍ക്ക്  വിവരം ...

Read More »

കോഴിക്കോട് നിന്നും കൊച്ചി വരെ ഇനി ഡബിള്‍ ഡക്കര്‍ ബസ് ഉടന്‍…!

ഡബിള്‍ ഡക്കര്‍ ബസ്സ്  ആണ്   രാജ്യത്തെ ഗതാഗത സൗകര്യ വികസത്തിന്‍റെ   ഭാഗമായുള്ള പുതിയ പദ്ധതിയില്‍ കേരളത്തിന് ലഭിക്കുക.സുഖമായ്  ഇനി  കോഴിക്കോട് നിന്നും കൊച്ചി വരെ മലയാളിക്ക് ഡബിള്‍ ഡക്കര്‍ ബസ്സില്‍ പോകാം. കെഎസ്‌ആര്‍സിടിസിയുടെ സാധാരണ ഡബിള്‍ ഡക്കര്‍ ബസ്സല്ല, മറിച്ച്‌ ആഢംബര ഡബിള്‍ ഡക്കറാണ് കോഴിക്കോട് മുതല്‍ കൊച്ചി വരെ സര്‍വ്വീസ് നടത്തുക.   രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളെ ബന്ധിപ്പിച്ച്‌ ദേശീയ പാതയിലൂടെ ആഢംബര ഡബിള്‍ ഡക്കര്‍ ബസ് സര്‍വ്വീസ് നടത്തുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാകാന്‍ പോകുന്നത്. ഈ ...

Read More »

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ 5 സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍…!

ആമസോണില്‍  ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടന്നു കൊണ്ടിരിക്കുകയാണ് ഇന്ന് .ഇന്ന് പ്രൈം മെമ്ബറുകള്‍ക്ക് മാത്രമാണ് ഓഫറുകള്‍ ലഭിക്കുന്നത് .അക്കൂട്ടത്തില്‍ ഇതാ 5 പ്രമുഖ സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍ ലഭിക്കുന്നതാണ് .ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാവുന്നതാണ് . OnePlus 3T Regular Price: 25,999 Deal Price: 24,999 വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് OnePlus 3T.ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് 16 മെഗാപിക്സലിന്റെ മുന്‍ പിന്‍ ക്യാമെറകളാണ് . ഡിസ്പ്ലേ : 5.5-inch, 1080p SoC: ...

Read More »

മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുവോ കണ്ടെത്താന്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്…!

നിങ്ങളുടെ പലരുടെയും  മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി കേരളാ   പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍ മൊബ്’ നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്ബര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കും. ഐ ഫോര്‍ മൊബിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍മാരെയും സൈബര്‍ ഡോമിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച്‌ അടിയന്തര ഘട്ടങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും മറ്റും ...

Read More »

32 ജിബി ഷവോമി എംഐ മാക്സ് 2 സ്മാര്‍ട്ട്‌ ഫോണ്‍ അവതരിപ്പിച്ചു…!

ജൂലായില്‍ പുറത്തിറക്കിയ ഷവോമി എംഐ മാക്സ് 2 സ്മാര്‍ട്ഫോണിന്റെ പുതിയ 32 ജിബി സ്റ്റോറേജ് പതിപ്പ് അവതരിപ്പിച്ചു. 4ജിബി റാമും 5,300 mAh ന്റെ ശക്തിയേറിയ ബാറ്ററിയുമുള്ള എഐ മാക്സ് 2 വിന് 12,999 രൂപയാണ് വില. 32 ജിബി പതിപ്പ് തുടക്കത്തില്‍ മാത്രമേ 12,999 രൂപ വിലയ്ക്ക് ലഭിക്കു.യഥാര്‍ത്ഥ വില 14,999 രൂപയാണെന്നും കമ്ബനി അറിയിച്ചു. നേരത്തെ പുറത്തിറക്കിയ 64 ജിബി ഫോണിന് 16,999 രൂപയാണ് വില. എംഐ മാക്സ് 2 വിന്റെ രണ്ട് പതിപ്പുകള്‍ക്കും 6.44 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയാണുള്ളത്. ...

Read More »

ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു…!

ജീപ് കൊമ്പസ്സിനു വെല്ലുവിളികളോട് കൂടി  ടൊയോട്ട  ഫോര്‍ച്യൂണറിന്‍റെ  പുതിയ  പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്പോര്‍ടിവൊ എന്ന പേരിലാണ് പുതിയ വാഹനം എത്തുക. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറിലുള്ള ക്രോം ഘടകങ്ങള്‍ക്ക് പകരം ബ്ലാക്ഡ്-ഔട്ട് എക്സ്റ്റീരിയര്‍ ഘടകങ്ങളാണ് ടിആര്‍ഡി സ്പോര്‍ടിവൊയില്‍ കമ്ബനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അഡീഷണല്‍ ബോഡി കിറ്റും സൈഡ് സ്കേര്‍ട്ടുകളും പുതിയ പതിപ്പില്‍ ഉണ്ടായിരിക്കും. എയര്‍ ഡാമുമായി ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് ബമ്ബറിന് മേലെ വരെ ഒരുങ്ങുന്ന ബ്ലാക്ഡ്-ഔട്ട് ഫ്രണ്ട് ഗ്രില്‍ നല്‍കിയിട്ടുള്ളത്. ഗ്രില്ലില്‍ ടിആര്‍ഡി ലോഗോയും ബ്ലാക്ഡ്-ഔട്ട് തീം ലഭിച്ച ഫോഗ് ലാമ്ബ് ഹൗസിംഗില്‍ ...

Read More »

മൊബൈല്‍ഫോണ്‍ ദുരുപയോ​ഗം തടയാന്‍ ടെക്നീഷ്യന്മാരുടെ ഒരുക്കം..!

ഇപ്പോള്‍ ജനങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ദുരുപയോകം കൂടി വരുകയാണ്. രാജ്യസുരക്ഷയും ജനങ്ങളുടെ സ്വകാര്യതയും ചോര്‍ന്നുപോവുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ യുഗത്തില്‍ സര്‍ക്കാരും പോലിസും ധാരാളം പ്രതിരോധനടപടികള്‍ സ്വീകരിച്ചുവരികയാണ്. മൊബൈല്‍ഫോണുകളുടെ സ്വകാര്യത ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം അനിവാര്യമാണെന്നും ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ഫോണ്‍ ടെക്നീഷ്യന്മാര്‍ക്കായും കേരള സൈബര്‍ ഡോമിന്റെ വെബ് പോര്‍ട്ടല്‍ ഒരുങ്ങുന്നു. ഇനി  മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന സ്ഥാപനങ്ങളെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച്‌, അടിയന്തിര ഘട്ടങ്ങളില്‍ കേസന്വേഷണത്തിനും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഒപ്പം സംസ്ഥാനത്ത് ...

Read More »

വില്‍പ്പന ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആപ്പിള്‍ ഇതാ ഇന്ത്യയില്‍…!

ഐഫോണിന്‍റെ  പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ കമ്ബനി പുറത്തിറക്കിയ ഐഫോണ്‍ 8, 8 പ്ലസ് മോഡലുകള്‍ സെപ്റ്റംബര്‍ 29-ന് വൈകിട്ട് ആറ് മണിക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.പുതിയ മോഡലുകളുടെ അവതരണത്തോടെ ഇന്ത്യയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.   പുതിയ മോഡലുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകള്‍ എന്നിവയില്‍ ഇന്നു മുതല്‍ പരസ്യ പ്രചാരണം ആരംഭിച്ചു.ഇതിനു പുറമേ എയര്‍പോര്‍ട്ട്, ഡിജിറ്റല്‍, റേഡിയോ, അച്ചടി മാധ്യമങ്ങള്‍ എന്നിവയിലൂടെയുള്ള പരസ്യ പ്രചാരണങ്ങള്‍ക്കും തുടക്കം കുറിക്കുമെന്ന് എക്സിക്യൂട്ടിവുകള്‍ അറിയിച്ചു. മാത്രമല്ല, ...

Read More »

ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി വീണ്ടും ആമസോണും ഫ്ലിപ്കാര്‍ട്ടും…!

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ വമ്പന്‍  ഓഫറുകളുമായി വീണ്ടും എത്തുകയാണ്. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ സെയില്‍ സെപ്റ്റംബര്‍ 20ന് ആരംഭിക്കുമ്ബോള്‍ ആമസോണിന്റെ ദി ഗ്രേറ്റ് ഇന്ത്യാ സെയില്‍ സെപ്റ്റംബര്‍ 21നാണ് ആരംഭിക്കുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങി ഒട്ടനേകം ഉല്‍പ്പന്നങ്ങളാണ് ഇത്തവണ ഓഫര്‍ വിലയില്‍ ഓണ്‍ലൈന്‍ വിപണിയിലെത്തുക.സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ ഫ്ലിപ്കാര്‍ട്ടില്‍ നടക്കുന്ന ബിഗ് ബില്ല്യണ്‍ സെയിലില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന വിലക്കിഴിവിന് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടും ഒപ്പം ...

Read More »

സെപ്റ്റംബര്‍ 29ന് ഐഫോണ്‍ 8 ഇന്ത്യന്‍ വിപണിയിലെത്തും…!

ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ പുതിയ ഫോണുകള്‍  സെപ്റ്റംബര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും. വൈകീട്ട് ആറുമണിക്കാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്. യുഎസില്‍ വില്‍പനയ്ക്കെത്തി ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യയിലും ഐഫോണുകള്‍ ലഭ്യമാകുന്നത്.     ഇതോടൊപ്പംതന്നെ പുതിയ ആപ്പിള്‍ വാച്ച്‌, ആപ്പിള്‍ ടിവി എന്നിവയും ലഭ്യമാക്കും. രാജ്യത്തെ പതിനായിരത്തിലേറെ വരുന്ന റീട്ടെയില്‍ ഷോറൂമുകളിലൂടെ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ വില്‍പനയില്‍ 50 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് കമ്ബനി ലക്ഷ്യമിടുന്നത്. മുംബൈ,ഡല്‍ഹി, ബെംഗളുരു, കൊല്‍ക്കത്ത, ചെന്നൈ, പുണെ, ഹൈദരാബാദ് ...

Read More »