Technology

ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് 50 പൈസ മാത്രം; കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ ഉടൻ വിപണിയിലെത്തും..!!

കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമ്മിച്ച ഇ ഓട്ടോ സിഎംവിആർ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സർട്ടിഫിക്കേഷൻ ലഭിച്ചാൽ ഇ ഓട്ടോ പിപണിയിൽ എത്തിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനസർക്കാറിന്റെ ഇ വെഹിക്കിൾ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ ഓട്ടോയ്ക്ക് രൂപം നൽകിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയിൽ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ ഓട്ടോയുടെ പ്രത്യേകത. ...

Read More »

ബിഎസ്‌എന്‍എലിനെ കടത്തിവെട്ടി റി​ല​യ​ന്‍​സ് ജിയോ..!!

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ല​യ​ന്‍​സ് ജി​യോ ബി​എ​സ്‌എ​ന്‍​എ​ലി​നെ മ​റി​ക​ട​ന്നു. ഇ​തോ​ടെ ജി​യോ​യു​ടെ പ്രൊ​മോ​ട്ട​ര്‍ സ്ഥാ​പ​ന​മാ​യ റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ (ആ​ര്‍​ഐ​എ​ല്‍) ഓ​ഹ​രി​വി​ല 2.5 ശ​ത​മാ​നം ഉ​യ​ര്‍​ന്നു.

Read More »

ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ച് ചൈന…!

ചന്ദ്രനിൽ ചെടികൾ വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ചാണ് ചൈന പുതിയ നേട്ടം കൈവരിച്ചത്. ചൈനയുടെ പര്യവേഷണ വാഹനമായ ചാങ് ഇ-4 ലാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടിയിൽ പരുത്തി വിത്ത് ചന്ദ്രനിൽ എത്തിച്ചത്. പേടകം വിജയകരമായി ചന്ദ്രനിലിറങ്ങിയെന്നുള്ള വാർത്തകൾ പുറത്ത് വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ചെടി മുളച്ചതായുള്ള വാർത്ത രാജ്യം പുറത്തുവിട്ടത്. ചൈനയിലെ ടെലിവിഷൻ മാധ്യമമായ സിജിടിഎൻ വിത്ത് മുളച്ചതിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചന്ദ്രനിൽ ജൈവ വളർച്ചാ പരീക്ഷണണങ്ങൾ മനുഷ്യർ നടത്തുന്നത് ആദ്യമായാണെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ചീ ജെൻചിൻ പറഞ്ഞു. ...

Read More »

പേടിഎം ഉള്‍പ്പെടെയുള്ള മൊബൈല്‍ വാലറ്റ കമ്പനികള്‍ അടച്ചു പൂട്ടുന്നു…

രാജ്യത്തെ ഏറ്റവും വലിയ വാലറ്റ് കമ്പനിയായ പേടിഎം ഉള്‍പപ്പെടെയുള്ള മൊബൈല്‍ വാലറ്റ് കമ്പനികളില്‍ 95 ശതമാനവും മാര്‍ച്ച് മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്കവാറും കമ്പനികള്‍ക്ക് ഫിസിക്കല്‍ അല്ലെങ്കില്‍ ബയോമെട്രിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആധാര്‍ ആക്ടിലെ 57 ാം വകുപ്പ് സുപ്രീംകോടതി എടുത്ത് കളഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. ഇതോടെ ബയോമെട്രിക്ഇ കെ.വൈ.സി വെരിഫിക്കേഷന്‍ നടത്താന്‍ കഴിയാതെയായി. മറുവഴികള്‍ കണ്ടെത്താനും കഴിയാതെ വന്നതോടെ കമ്പനികള്‍ അടച്ചുപൂട്ടേണ്ട നിലയിലാണ്. ...

Read More »

ഫേയ്സ്ബുക്കിലെ വ്യാജവാര്‍ത്തകള്‍; ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യുന്നത് ഇവരാണ്..!!

സോഷ്യല്‍ മീഡിയായ ഫേയ്സ്ബുക്ക് വഴി ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് വൃദ്ധജനങ്ങളാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്ക് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റികള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വിദ്യാഭ്യാസം, സെക്‌സ്, വംശീയത, ധനം എന്നീ മേഖലകളിലെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന വ്യാജ ലിങ്കുകള്‍ ഏറ്റവും കൂടുതല്‍ യുവാക്കളെ അപേക്ഷിച്ച് ഷെയര്‍ ചെയ്യുന്നത് വൃദ്ധരാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ 65 വയസിന് മുകളിലുള്ളവരാണ് കൂടുതലും എന്നും കണ്ടെത്തിയിട്ടുണ്ട്. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ വോട്ടര്‍മാരുടെ മനസ് തിരുത്തിയെന്ന ...

Read More »

2021 ല്‍ ഗഗന്‍യാന്‍ വിക്ഷേപണം നടത്തും..!!!

2021 ല്‍ ഗഗന്‍യാന്‍ വിക്ഷേപണം നടത്തും. 10,000 കോടി രൂപ ചെലവിൽ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പദ്ധതിക്കുള്ള തയ്യാറെടുപ്പ് അതിന്റെ നിർണായക ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ഡയറക്ടർ കെ. ശിവൻ അറിയിച്ചു. 2020 ഡിസംബറിലും 2021 ജൂലൈയിലുമായി രണ്ട് തവണ മനുഷ്യരില്ലാത്ത വിക്ഷേപണങ്ങൾ നടത്തും. തുടർന്ന് 2021 ഡിസംബറിൽ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കും.   ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഏഴു ദിവസം ബഹിരാകാശത്തു തങ്ങാവുന്ന ...

Read More »

നിങ്ങള്‍ ട്രൂ കോളര്‍ ഉപയോഗിക്കുന്നവരാണോ..? അടുത്ത ഇര നിങ്ങളാകം;  പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ഇന്ത്യയില്‍ പിടിമുറുക്കുന്നു..!!

സംസ്ഥാനത്ത് എ.ടി.എം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായി തുടരുന്നു. തട്ടിപ്പുകള്‍ തടയാന്‍ പൊലീസ് കിണഞ്ഞു പരിശ്രമിക്കുമ്ബോഴും പുതിയ വഴികള്‍ കണ്ടെത്തി തട്ടിപ്പ് നടത്തുകയാണ് ഉത്തരേന്ത്യന്‍ ലോബി. സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പുതിയ തട്ടിപ്പിന് കളമൊരുക്കിയിരിക്കുന്നത്. കൈയിലുള്ള നമ്ബര്‍ ട്രൂ കോളറില്‍ ഡയല്‍ ചെയ്ത് പേര് മനസിലാക്കിയാണ് തട്ടിപ്പ്. ആ പേരുകാരനെ വിളിച്ച്‌ ഇപ്പോഴത്തെ എടിഎം ചിപ്പ് എ.ടി.എം കാര്‍ഡിലേക്ക് ഉടന്‍ മാറണമെന്നും അല്ലെങ്കില്‍ പിഴയടയ്ക്കേണ്ടി വരുമെന്നും കാര്‍ഡ് ബ്ലോക്കാക്കും എന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇത്തരം ...

Read More »

48 മെഗാപിക്‌സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7, വില നിങ്ങളെ അതിശയിപ്പിക്കും..!!

വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിന്റ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്‌പ്ലേ. 3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനാണ് (ഏകദേശം 10,300). 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 1199 യുവാനാണ് (ഏകദേശം 12400 രൂപ) വില. എന്നാൽ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1399 യുവാനാണ് (ഏകദേശം 14,500 രൂപ). ജനുവരി 15 ...

Read More »

ഡി.എസ്.എല്‍ ആറിനെ വെല്ലുന്ന ക്യാമറയുമായ് ഹോണര്‍വ്യൂ 20; ഇന്ത്യയിലെത്തുന്നത് ജനുവരി അവസാനം..!

ലോകത്ത് തന്നെ ആദ്യമായ് 48 എം.പി ക്യാമറയുമായ് എത്തിയ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍വ്യൂ 20 ജനുവരി അവസാനം ഇന്ത്യയിലേക്കും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍വ്യൂ 20 യെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. ജനുവരി 22ന് പാരീസില്‍ വച്ച് ആഗോളതലത്തില്‍ തന്നെ ഹോണര്‍വ്യൂ 20 യെ പരിചയപ്പെടുത്തിയ ശേഷം ഇത് ആമസോണ്‍ ഇന്ത്യ വഴി ഇന്ത്യയിലേക്കും എത്തും. സോണി IMX586 സെന്‍സറോട് കൂടിയ 48 എം പി ക്യാമറയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒപ്പം 25എം.പി സെല്‍ഫി ക്യാമറയുമുണ്ട്.  6.4 ...

Read More »

ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍..!!

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇത് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. പഞ്ചാബില്‍ നടക്കുന്ന 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന നിയമം പെട്ടെന്നുതന്നെ കൊണ്ടുവരും’ -രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് നടപടി. അപകടമുണ്ടാക്കിയവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ഇതുവഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയാല്‍ ...

Read More »