Technology

62,000 രൂപ മുതല്‍ വിലയുള്ള പുതിയ ഐഫോണ്‍ മോഡലുകള്‍ കേരളത്തില്‍ അവതരിപ്പിച്ചു..

ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ ‘കേരള ബ്ലാസ്‌റ്റേഴ്‌സ്’ താരങ്ങള്‍ കൊച്ചിയില്‍ പുറത്തിറക്കി. ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയാണ് കേരളത്തില്‍ അവതരിപ്പിച്ചത്. ഓബറോണ്‍ മാളിലെ ആപ്പിള്‍ സ്റ്റോറായ ‘ഇവോള്‍വി’ല്‍ നടന്ന ചടങ്ങില്‍ ‘കേരള ബ്ലാസ്റ്റേഴ്‌സ്ട താരങ്ങളായ മൂഹമ്മദ് റാഫി, സി.കെ.വിനിത്, ഹൊസു കൂറ്റിയാസ്, ബ്രൂണേ പെരോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഐഫോണ്‍ മോഡലുകളുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ‘ഇവോള്‍വ്’ മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് ഹമീദ്, ആപ്പിള്‍ കേരളവിഭാഗം മേധാവി ബിജു കുറ്റിക്കാട്ടില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read More »

മിറര്‍ലെസ് ക്യാമറയുമായി കാനണ്‍…

വളരെ വേഗം ജനപ്രതീ നേടിക്കൊണ്ടിരുന്ന ഒന്നാണ് മിറര്‍ലെസ്സ് ക്യാമറകള്‍. സാധാരണ എസ്എല്‍ആര്‍ ക്യാമറകളെ അപേക്ഷിച്ച് വലിപ്പവും ഭാരവും വിലയും കുറവാണ് മിറര്‍ലെസ്സ് ക്യാമറകള്‍ക്ക്. എന്നാല്‍, ലെന്‍സുകള്‍ മാറിമാറി ഉപയോഗിക്കാം. 2013 ല്‍ ആകെ വിറ്റിരുന്ന ക്യമാറകളില്‍ വെറും അഞ്ച് ശതമാനം മാത്രമായിരുന്നു മിറര്‍ലെസ്സ് ക്യാമറകളെങ്കില്‍, 2015 ആയപ്പോഴേക്കും യു.എസിന് വെളിയില്‍ 26 ശതമാനവും യു.എസില്‍ 15 ശതമാനവുമായി മിറര്‍ലെസ്സ് ക്യാമറകളുടെ വിപണി വിഹിതമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.മിറര്‍ലെസ് കാമറ നിരയിലേക്ക് കാനണ്‍ പുതുതായി അവതരിപ്പിച്ച മോഡലാണ് ഇഒഎസ് എം10 ( Canon EOS M10 ). 2013 ...

Read More »

ആപ്പിള്‍ നാണംകെട്ടു ….

മൈക്രോചിപ്പ് സങ്കേതത്തിന്റെ പേറ്റന്റ് ലംഘിച്ചതിന്റെ പേരില്‍ വിസ്‌കോന്‍സിന്‍ സര്‍വകലാശാല-മാഡിസന് ആപ്പിള്‍ കമ്പനി 23.4 കോടി ഡോളര്‍ (ഏതാണ്ട് 1500 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്.ജൂറി വിധിച്ചു.കണ്ടുപിടിത്തങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെയുള്ള സുപ്രധാനമായ വിധിയാണിതെന്ന്, സര്‍വകലാശാലയിലെ പേറ്റന്റ് ലൈസന്‍സിങ് വിഭാഗമായ വിസ്‌കോന്‍സിന്‍ അലുമിനി റിസേര്‍ച്ച് ഫൗണ്ടേഷന്‍ പറഞ്ഞു. സര്‍വകലാശാലയുടെ അധീനതയിലുള്ള മൈക്രോചിപ്പ് ടെക്‌നോളജി, ആപ്പിള്‍ അതിന്റെ ഐഫോണുകളിലും ഐപാഡുകളിലും അനുവാദമില്ലാതെ ഉപയോഗിച്ചതായി ജൂറി നേരത്തെ കണ്ടെത്തിയിരുന്നു. അതിന്റെ പേരിലാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം വിധിച്ചത്.വിധിക്കെതിരെ അപ്പീല്‍ നല്‍കുമന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദീകരണം നല്‍കാന്‍ ...

Read More »

പതിനാറ് ലെന്‍സുള്ള ക്യാമറ

‘ലൈറ്റ്’ ( Light ) കമ്പനി പുറത്തിറക്കുന്ന തികച്ചും വ്യത്യസ്തമായ ക്യാമറയാണ് ‘എല്‍ 16’. ഇതുവരെ കാണാത്ത ക്യാമറ ഡിസൈന്‍. ഈ ക്യാമറ ‘ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവം സൃഷ്ടിക്കു’മെന്ന്, കമ്പനി അവകാശപ്പെടുന്നു. പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണ്,  സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പമേയുള്ളൂ. എന്നാല്‍, 16 ലെന്‍സുണ്ട് അതില്‍. ആ ലെന്‍സുകളെല്ലാം ഏകോപിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ 52 മെഗാപിക്‌സല്‍ ദൃശ്യങ്ങള്‍ ലഭിക്കും! 16 വ്യത്യസ്തക്യാമറകള്‍ ഒറ്റ ബോഡിയിലേക്ക് കുടിയിരുത്തിയാല്‍ എങ്ങനെയാണോ, അതുപോലെയാണ് എല്‍ 16 പ്രവര്‍ത്തിക്കുക! ഡിഎസ്എല്‍ആര്‍ നിലവാരമുള്ള ഫോട്ടോകള്‍, വെറുമൊരു സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പമുള്ള ക്യാമറയുപയോഗിക്കുമ്പോള്‍ ലഭിക്കാനാണ് ‘ലൈറ്റ് എല്‍ 16’ ...

Read More »

ട്വിറ്റര്‍ ഫെയ്‌സ്ബുക്കിനെക്കാള്‍ വലുതോ..??? ‘

ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ 149 കോടിയാണ്. ലോകജനസംഖ്യയുടെ 20 ശതമാനം വരുമിത്. അങ്ങനെയുള്ള ഫെയ്‌സ്ബുക്കിനെക്കാള്‍ വലുതാണ് തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കെന്ന് മറ്റേതെങ്കിലും കമ്പനി അവകാശപ്പെടുമോ? ട്വിറ്റര്‍ ഫെയ്‌സ്ബുക്കിന് തുല്യമാണ്, ഒരുപക്ഷേ അതിലും വലുതാണ് എന്ന് ട്വിറ്ററിന്റെ ചീഫ് ഫിനാഷ്യല്‍ ഓഫീസറാണ് അവകാശപ്പെട്ടത്. ‘നിങ്ങളതെങ്ങനെ അളക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും’ വലിപ്പമെന്ന് അദ്ദേഹം പറഞ്ഞു നൂറുകോടിയിലെറെ യൂസര്‍മാര്‍ ഫെയ്‌സ്ബുക്കിലുള്ള കാര്യം സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടാറുള്ള കാര്യം വിവരിച്ചിട്ടാണ്, ട്വിറ്ററിന്റെ വലിപ്പം നോട്ടോ സൂചിപ്പിച്ചത്.  സുഹൃത്തുക്കളോട്, ട്വിറ്ററിനും അത്രയും പ്രേക്ഷകരുണ്ടെന്നാണ് താന്‍ പറയുകയെന്ന് അദ്ദേഹം അറിയിച്ചു.  ‘140 കോടി പ്രേക്ഷകര്‍ മാത്രമേ ഫെയ്‌സ്ബുക്കിനുള്ളൂ. ...

Read More »

ഫേസ്‌ബുക്ക്‌ വഴി വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവയ്‌ക്കാം, വീഡിയോ നിര്‍മിക്കാം

പുതിയ ആപ്പ് വഴി സുഹൃത്തുക്കളുമായി എളുപ്പത്തില്‍ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്നതിന്‌ ഫേസ്‌ബുക്ക്‌  .മൊമെന്റ്‌സ്’ എന്ന്‌ പേരിട്ടിരിക്കുന്ന ഈ   ആപ്പ് സ്‌മാര്‍ട്‌ഫോണിലെ ചിത്രങ്ങളെ അവയുടെ സ്വഭാവമനുസരിച്ച്‌ ക്രമീകരിക്കുന്നതിനും ഇതുവഴി ചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും അവകാശപ്പെടുന്നു. നിരവധി ചിത്രങ്ങള്‍ക്കിടയില്‍നിന്നും ആവശ്യമുള്ള ചിത്രങ്ങളെ എള്പ്പത്തില്‍ തിരഞ്ഞെടുക്കുന്നതിനും  ഫലപ്രഥമാണ്.  കൂടാതെ മൊമെന്റ്‌സില്‍നിന്നും ചിത്രങ്ങളെ ഫേസ്‌ബുക്ക്‌, ഇന്റസ്‌റ്റാഗ്രം എന്നിവയിലേക്ക്‌ നേരിട്ട്‌ അപ്‌ലോഡ്‌ ചെയ്യുന്നതിനും സൗകര്യമുണ്ട്‌. ഒപ്പം കോണ്‍ടാക്‌ട് ലിസ്‌റ്റിലുള്ള സുഹൃത്തിന്‌ മെസെഞ്ചര്‍ ആപ്‌സിലൂടെ ഗ്യാലറിയിലുള്ള ചിത്രം നേരിട്ടയക്കാം. മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച്‌ വീഡിയോ ദൃശ്യം നിര്‍മിക്കുന്നതിനും മൊമെന്റ്‌സില്‍ സൗകര്യമുണ്ട്‌. മൊമെന്റ്‌സ് ഗൂഗിള്‍ പ്ലേയില്‍ ...

Read More »

ഇനി റൊബോട്ടുകള്‍ പ്രസവിക്കും ..!!!!

ഇനി റൊബോട്ടുകള്‍ പ്രസവിക്കും.അതെ മനുഷ്യന്റെ നിര്‍ദേശങ്ങള്‍ ആവശ്യമില്ലാതെ സ്വന്തം പകര്‍പ്പുകളെ സൃഷ്‌ടിക്കാന്‍ കഴിയുന്ന റൊബോട്ടുകള്‍ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ യാഥാര്‍ഥ്യമായി.എന്നാല്‍ ജീവികള്‍ പെറ്റുപെരുകുന്നതുപോലെ പുതുതലമുറ റൊബോട്ടുകള്‍ക്കു പടരാന്‍ കഴിയില്ല. അസംസ്‌കൃത വസ്‌തുക്കളും വൈദ്യുതി അടക്കമുള്ള സൗകര്യം നല്‍കിയാല്‍ മാത്രമേ പ്രത്യുല്‍പാദനം യാഥാര്‍ഥ്യമാകൂ.അഞ്ച്‌ പ്ലാസ്‌റ്റിക്‌ ക്യൂബും മോട്ടോറും അടങ്ങിയതാണു മക്കള്‍ റൊബോട്ടുകള്‍. മക്കളെ പരിശോധിച്ചശേഷമാകും അമ്മ റൊബോട്ട്‌ ഇവയെ പുറത്തുവിടുക. മക്കളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സ്വയം ക്രമീകരണം വരുത്താനും റൊബോട്ടിനു കഴിയും.ഓരോ തലമുറ പിന്നിടുമ്പോള്‍ ഈ റൊബോട്ട്‌ മക്കളുടെ പ്രവര്‍ത്തനവും മെച്ചപ്പെടും.ജീവികളില്‍ ജീന്‍ ചെയ്യുന്ന ജോലി റൊബോട്ടില്‍ ...

Read More »

അതിഥികളെ സ്വീകരിക്കുവന്‍ റോബോട്ട് സുന്ദരി

ജപ്പാനിലെ നാഗസാക്കിയിലെ  പ്രശസ്തമായ ഒരു ഫൈവ് സ്റ്റാര്‍  ഹോട്ടലിൽ അതിഥികളെ സ്വീകരിക്കുന്നത്  സുന്ദരി റോബോട്ടുകളാണ്. ചെക്ക് ഇൻ കൗണ്ടറിൽ അതിഥികളെ സ്വീകരിക്കുന്നതു മുതൽ റോബോട്ടുകൾ ഇവിടെ സജീവമായി കര്‍മനിരതരാണ്.

Read More »

ഫേസ്‌ബുക്കില്‍ വൈകാതെ പാട്ടും കേള്‍ക്കാം……

 വീഡിയോ മാര്‍ക്കറ്റിങ്‌ രംഗത്ത്‌ മുന്‍നിരയില്‍ നില്‍ക്കുന്ന യൂട്യൂബിന്‌ വെല്ലുവിളി തീര്‍ക്കാനായി പുത്തന്‍ പരീക്ഷണങ്ങളുമായി ഫേസ്ബുക്ക്‌ .  യുട്യൂബ്‌ മ്യൂസിക്‌ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന നിലവിലെ സാഹചര്യത്തിന്‌ പകരം ഫേസ്‌ബുക്ക്‌ വീഡിയോകള്‍ സൃഷ്‌ടിക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി. ന്യൂസ്‌ ഫീഡുകള്‍ക്കൊപ്പം ഫേസ്‌ബുക്കിന്‌ സ്വന്തമായി മ്യൂസിക്‌ വീഡിയോകള്‍ ഷെയര്‍ ചെയ്യാനുള്ള അവസരം ലഭിച്ചാല്‍, ഇത്തരം വീഡിേേയാകള്‍ക്ക്‌ യുട്യൂബ്‌ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രചാരം നല്‍കാന്‍ ഫേസ്‌ബുക്കിന്‌ ആകുമെന്നാണ്‌ വിലയിരുത്തല്‍.എന്നാല്‍ ഈ വാര്‍ത്തകളോട്‌ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്‌ബുക്ക്‌ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.മ്യൂസിക്‌ വീഡിയോകള്‍ക്ക്‌ പുറമെ വാട്‌സ്ആപ്പിന്‌ സമമായി ഓഡിയോ സന്ദേശങ്ങള്‍ ഷെയര്‍ ...

Read More »

ഇന്റർനെറ്റ് സൗജന്യമാക്കും:ടെലികോം മന്ത്രാലയം

സോഷ്യല്‍ മീഡിയ വഴിയുള്ള വലിയ പ്രതിഷേധം.ഫലിച്ചു.ഏറെ ചർച്ചാ വിഷയമായ ഇന്റർനെറ്റ് സമത്വത്തെ (നെറ്റ് ന്യൂട്രാലിറ്റി) പിന്തുണച്ച് ടെലികോം മന്ത്രാലയം. രാജ്യത്ത് ഇന്റർനെറ്റ് പരിപൂര്‍ണമായും സൗജന്യമാക്കുക ലക്ഷ്യങ്ങളിലൊന്നാണ്. സേവനദാതാക്കൾക്കുള്ള ലൈസൻസ് നിബന്ധനകളിൽ നെറ്റ് സമത്വവും ഉൾപ്പെടുത്തണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളും, വാട്‌സ് ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാനായി കൂടുതല്‍ ചാര്‍ജ് തരണമെന്നാണ് ഇന്റര്‍നെറ്റ് സേവനദാദാക്കളുടെ ആവശ്യം.ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ ...

Read More »