Technology

5 പ്രത്യേകതകളുമായ്ആന്‍ഡ്രോയ്ഡ് നൂഗ ഏത്തുന്നു

          ഗൂഗിളിന്‍റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ നൂഗാ ഉപയോക്താക്കളിലേക്ക് എത്തുന്നു. ഗൂഗിളിന്‍റെ നെക്‌സസ് ഫോണുകളിലൂടെയാണ് നൂഗാ ആദ്യം ഉപയോക്താക്കളില്‍ എത്തുക. നെക്‌സസ് 6, നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി, നെക്‌സസ് 9, നെക്‌സസ് പ്ലേയര്‍, പിക്‌സല്‍ സി, ജനറല്‍ മൊബൈല്‍ ഫോര്‍ ജി(ആന്‍ഡ്രോയിഡ് വണ്‍) എന്നീ ഫോണുകളിലാണ് ആദ്യമായി ഗൂഗിള്‍ എന്‍ അപ്ഡേഷന്‍ ലഭിക്കുക. എല്‍ജിയുടെ വി20 ആയിരിക്കും നൂഗാ അപ്‌ഡേഷന്‍ ലഭിക്കുന്ന ആദ്യ ഗൂഗിള്‍ ഇതര സ്മാര്‍ട്ട്‌ഫോണ്‍. സെപ്തംബര്‍ ആറിനാണ് എല്‍ജി വി20യുടെ ലോഞ്ചിങ്ങ്.         ...

Read More »

കളി മാറുന്നു…..എല്ലാ 4ജി ഫോണുകള്‍ക്കും ഫ്രീ ഡാറ്റയുമായി ജിയോ?

4ജി തരംഗമുയര്‍ത്തി ഇന്ത്യന്‍ മൊബൈല്‍ വിപണി കയ്യടക്കാനായി എത്തുന്ന റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ 4ജി സൗകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു. സാംസങ്ങിന്‍റെ കൂടുതല്‍ മോഡലുകളിലേക്കും തെരഞ്ഞെടുത്ത എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫ്രീ 4ജി സിം ഓഫര്‍ വ്യപിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.ആദ്യഘട്ടത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്കും, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും മാത്രമായിരുന്നു റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍ ലഭിച്ചിരുന്നുത്. പിന്നീട് റിലയന്‍സ് ബ്രാന്‍റ് ഫോണ്‍ വാങ്ങുന്നവര്‍ക്കും ജിയോ സേവനം ലഭിക്കാന്‍ തുടങ്ങി. ജിയോ സിം ആക്ടിവേറ്റ് ആയ ദിനം മുതല്‍ 90 ദിവസത്തേക്ക് പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ്/വോയ്‌സ് ...

Read More »

ആരാധകരെ ആകാംക്ഷയിലാക്കിയ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഓഗസ്റ്റ് 22-ന് ലഭിക്കുമോ?

          ഗൂഗിളിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിന്റെ വരവും കാത്ത് കാലം കുറച്ചായി ലോകമെമ്പാടുമുള്ള  ആരാധകര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. ഓഗസ്റ്റ് 22-ഓടെ പുതിയ പതിപ്പായ ന്യൂഗട്ടിന്റെ അപ്‌ഡേറ്റഡ് അപ്‌ഡേറ്റഡ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലേക്ക് എത്തുമെന്ന പുതിയ വാര്‍ത്ത ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കുകയാണ്. 9to5Google ആണ് കാനേഡിയന്‍ കാരിയറായ ടെലസ്സില്‍ നിന്നും ന്യൂഗട്ടിന്റെ അപ്‌ഡേറ്റ് ഷെഡ്യൂള്‍ ചോര്‍ത്തി,ഓഗസ്റ്റ് 22 ന് ലോകമെമ്പാടും ന്യൂഗട്ട് ലഭിച്ചു തുടങ്ങും എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലസ്സിന്‍റെ അപ്‌ഡേറ്റ് ഷെഡ്യൂള്‍ പ്രകാരമായിരുന്നു ...

Read More »

റഷ്യയുടെ വക എട്ടിന്‍റെ പണി ഗൂഗിളിന്

        വെബ് ലോകത്തെ അതികായരായ ഗൂഗിളിന് വന്‍ തുക പിഴ ഈടാക്കിയിരിക്കുകയാണ് റഷ്യ. ഏകദേശം 6.75 മില്യണ്‍ ഡോളര്‍ ഗൂഗിള്‍ പിഴയായി ഒടുക്കണമെന്നാണ് റഷ്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഒ എസ് സ്‌മാര്‍ട്ട് ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ഡ് ആയിട്ടുള്ള ആപ്പുകളുടെ പേരിലാണ് ഗൂഗിളിന് റഷ്യ പിഴ വിധിച്ചത്. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ചെറിയ തുകയാണെന്നും, മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍തുക പിഴ ഈടാക്കുമെന്നും റഷ്യ ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ റഷ്യന്‍ സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. റഷ്യയില്‍ ...

Read More »

ഇന്ത്യന്‍ ഇന്റര്‍നെറ്റിന്‍റെ ജന്മദിനം; ഓഗസ്റ്റ്‌ 15……

ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന് വിപ്ലവം കുറിച്ച ഓഗസ്റ്റ് 15 മറ്റൊരു വന്‍മാറ്റത്തിന് കൂടി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടാകില്ല. എങ്കില്‍ ഇതാ.20 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ വിഎസ്എന്‍എല്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിച്ചത്. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് വിഎസ്എന്‍എല്‍ എന്നത്. വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ചിലയിടങ്ങളില്‍ അതിന് മുന്‍പ് ചില സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും, വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് ആരംഭിച്ചത് അന്നാണ്. ബോംബെ, ദില്ലി, കല്‍ക്കത്ത, ചെന്നൈ എന്നീ നാല് നഗരങ്ങളില്‍ അന്ന് ആരംഭിച്ച ...

Read More »

സ്വകാര്യതകള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനായി…………..?

ജോലിസ്ഥലത്തോ, ബസിലോ വെച്ച് വളരെ സ്വകാര്യമായ ഒരു മെസേജ് വരുമ്പോള്‍, അടുത്തിരിക്കുന്ന ആരെങ്കിലും ആ മെസേജിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ടങ്കില്‍  അങ്ങനെയുള്ള സംശയമുള്ളവര്‍ക്ക് ഒരു അനുഗ്രഹമാവുകയാണ് സെലല്‍ എന്ന ചെറുപ്പക്കാരന്‍റെ   കണ്ടുപിടിത്തം. ഫോണിന്‍റെ  സ്‌ക്രീനിലെ കാര്യങ്ങള്‍, ഉടമസ്ഥന് മാത്രം കാണുന്ന സംവിധാനമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഫോണില്‍ ഈ സ്‌ക്രീനൊട്ടിച്ചാല്‍ പിന്നെയാര്‍ക്കും ഡിസ്‌പ്ലേയിലെ കാര്യങ്ങള്‍ കാണാനാകില്ല. ഈ സ്ക്രീനിനായി ഒരുക്കിയ പ്രത്യേകതരം കണ്ണട ഉപയോഗിച്ച് നോക്കിയാല്‍ മാത്രമേ മൊബൈലിലെന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനാകൂ. തുര്‍ക്കിയിലെ മൊബൈല്‍ ടെക്നീഷ്യനായ സെലാല്‍ ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.സ്വകാര്യതയോടെയുള്ള മൊബൈല്‍ ...

Read More »

ഞെട്ടിപ്പിക്കുന്ന സങ്കല്‍പ്പങ്ങളുമായി ഐ ഫോണ്‍ 7…..

ഓഗസ്റ്റ് എന്നാല്‍ പുതിയ ഐഫോണിന്റെ വരവ് കുറിക്കുന്ന കാലമാണെന്ന് ആപ്പിളിന്റെ ആരാധകര്‍ മറക്കാനിടിയില്ലാത്ത വസ്തുതയാണ്. എന്നാല്‍ ഐഫോണ് 7 ന്റെ വരവ് 2017 ഓടെ മാത്രമേ സംഭവിക്കുകയുള്ളു എന്നും, അടുത്ത മാസത്തോടെ ഡിസൈനില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഐഫോണ്‍ 6നെ ആപ്പിള്‍ വീണ്ടും വിപണിയില്‍ ഇറക്കും എന്നൊരു വാദവും ടെക്കികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ഇതിനോടകം ഐഫോണ്‍ 7 എന്ന പേരില്‍, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളെയും ടെക്ക് ലോകത്ത് നിലനില്‍ക്കുന്ന വാദങ്ങളെയും ചേര്‍ത്തു ഐഫോണ്‍ 7 നെ  ഒന്ന് സങ്കല്‍പിച്ച് നോക്കിയാലോ? ഓരോ തലമുറയിലും ഡിസൈനില്‍ വിപ്ലവകരമായ ...

Read More »

ചരിത്രനിമിഷത്തെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍……..

രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒപ്പം പങ്ക് ചേരുകയാണ് ഗൂഗിള്‍ ഡൂഡിലും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1947-ലെ ഓഗസ്റ്റ് 15-ല്‍ പാര്‍ലമെന്റില്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തെ ആദരിച്ചാണ് ഗൂഗിളിന്റെ ഡൂഡില്‍.കാലങ്ങള്‍ക്ക് മുമ്പെ നമ്മുടെ വിധിയെ നാം നിശ്ചയിച്ചതാണ്. പ്രതിജ്ഞ നിറവേറ്റാന്‍ ഇപ്പോള്‍ സമയമെത്തിയിരിക്കുകയാണ്. ‘ദൃഢതയോടെയാണ് പ്രതിജ്ഞ നാം നിറവേറ്റണ്ടത്. ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’-ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ ഓഗസ്റ്റ് 15-ന് പറയുന്ന രംഗം ഒരോ ഭാരതീയന്റെയും മനസ്സില്‍ ഉണര്‍ത്തുന്നതാണ് പുതിയ ഡൂഡില്‍.ഇന്ത്യയോടൊപ്പം, സ്വാതന്ത്യദിനം ആഘോഷിക്കുന്ന ദക്ഷിണ കൊറിയയ്ക്കും ഡൂഡിലുകള്‍ ...

Read More »

ഹൈടെക് എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കുന്നു….

ഹൈടെക് എടിഎം കവര്‍ച്ച തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കുന്നു. രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും ക്യാമറ ദൃശ്യങ്ങള്‍ 24മണിക്കൂറും നിരീക്ഷിക്കുമെന്നും എസ്ബിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ എടിഎമ്മുകളിലും കൃത്യമായ ഇടവേകളില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷ പരിശോധന നടത്തുമെന്നും എസ്ബിഐ സിഒഒ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.എടിഎമ്മുകള്‍ നിരീക്ഷണവലയത്തിലാക്കും. എടിഎം കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഡെസ്ക് മുഴുവന്‍ സമയവും പരിശോധിക്കും. സംശയകരമായി എന്തെങ്കിലും എടിഎമ്മുകളില്‍ നടന്നാന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം കൈമാറും.ഒരു ചാനല്‍ മാനേജര്‍ക്ക് ...

Read More »

ഹൈടെക് എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കുന്നു…..

ഹൈടെക് എടിഎം കവര്‍ച്ച തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കുന്നു. രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും ക്യാമറ ദൃശ്യങ്ങള്‍ 24മണിക്കൂറും നിരീക്ഷിക്കുമെന്നും എസ്ബിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ എടിഎമ്മുകളിലും കൃത്യമായ ഇടവേകളില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷ പരിശോധന നടത്തുമെന്നും എസ്ബിഐ സിഒഒ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.എടിഎമ്മുകള്‍ നിരീക്ഷണവലയത്തിലാക്കും. എടിഎം കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഡെസ്ക് മുഴുവന്‍ സമയവും പരിശോധിക്കും. സംശയകരമായി എന്തെങ്കിലും എടിഎമ്മുകളില്‍ നടന്നാന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം കൈമാറും.ഒരു ചാനല്‍ മാനേജര്‍ക്ക് ...

Read More »