Breaking News

Technology

സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയിലേക്ക്..!!

അപകട മരണങ്ങളില്‍ ആദ്യം നില്‍ക്കുന്ന ഇന്ത്യയില്‍ അപകട സാധ്യത കണ്ടാല്‍ തനിയെ ബ്രേക്കിട്ട് വാഹനം നിയന്ത്രിക്കുന്ന വാഹനങ്ങളെത്തുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണ് ശാസ്ത്രീയമായി ഈ സംവിധാനത്തെ അറിയപ്പെടുന്നത്. റോഡില്‍ അപകടങ്ങള്‍ വരികയാണെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വാഹനം തനിയെ വേഗത കുറച്ച് നില്‍ക്കും. 2022 നകം പരിഷ്‌കാരം നടപ്പാക്കാനാണു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച നടത്തിയിട്ടുണ്ട്. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും പരിഷ്‌കാരം കൊണ്ടു ...

Read More »

ജിയോയുടെ വമ്പന്‍ ഓഫര്‍; ഡയറി മില്‍ക്കിനൊപ്പം സൗജന്യമായി 1 ജിബി ഡാറ്റ..!!

കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റ സൗജന്യം. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്. ചോക്ലേറ്റിന്റെ പൊതിയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാവുന്നതാണ്. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും. സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. ജിയോയുടെ മൈ ജിയോ ആപ്പില്‍ ഓഫര്‍ പ്രദര്‍ശിപ്പിച്ച്‌ വലിയ ബാനര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ‘പാര്‍ട്ടിസിപ്പേറ്റ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ബാര്‍കോഡ് ചെയ്യാനുളള സൗകര്യം ...

Read More »

വൈഫൈയും ഹോട്ട് സ്പോട്ടും നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ..!!

നിലവിൽ റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഓടുന്ന ട്രെയിനിലും ലഭ്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വൃത്തിയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കം നൽകിയായിരിക്കും റെയിൽവേ മാറ്റത്തിന് ഒരുങ്ങുന്നത്. ഉത്തരറെയിൽവേ സ്റ്റേഷനാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനിൽ സിസിടിവി സൗകര്യം ഒരുക്കും. കോച്ചുകൾ നിറം മാറ്റി നവീകരിക്കാനും പദ്ധതിയുണ്ട്. എക്സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്.  ടോയ്ലെറ്റുകളുടെ നവീകരണം, ആധുനിക സീറ്റിംഗ് സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്കൃഷ്ട പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ നവീകരണ പദ്ധതികൾക്ക് റെയിൽവേ ഒരുങ്ങുന്നത്. കോച്ചിന്റെ പ്രവേശന കവാടത്തിൽ ഇന്ത്യൻ പതാകയും മറുവശത്ത് ...

Read More »

ബിഎസ് എൻഎൽ തകരാർ പരിഹരിക്കാൻ ജിയോയുടെ സഹായം..!!

ഇടുക്കി ജില്ലാ കളക്ട്രേറ്റിലും പരിസരപ്രദേശങ്ങളിലും ബിഎസ് എൻഎൽ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് റിലയൻസ് ജിയോയുടെ സഹായം. 100 എം ബി പി എസ് ബാൻഡ് വിഡ്ത്ത് ജിയോ ബിഎസ്എൻഎല്ലിന് നൽകും. ഒരു മാസത്തേക്കാണ് ഈ ആനുകൂല്യം. ഉരുൾപൊട്ടലിനെ തുടർന്ന് ഈ മേഖലയിലെ വാർത്താവിനിമയ ബന്ധത്തിന് തടസ്സങ്ങൾ നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.

Read More »

ആധാറുണ്ടെങ്കിലും കാര്യമില്ല; ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി വേണ്ടത് ഇവയാണ്..!!

ബാങ്കിംഗ് മേഖലയില്‍ വീണ്ടും പുതിയ മാറ്റം.ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനിമുതല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ച് മാത്രമെ അക്കൗണ്ട് തുറക്കാനാകൂ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്വമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തിയാല്‍ ഉത്തരവാദി ബാങ്ക് അധികൃതകരാകും. മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. വോട്ടേഴ്‌സ് ഐഡിയുടെയും റേഷന്‍ കാര്‍ഡിന്റെയും ഉടമ കുറ്റക്കാരനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റവുമായി എസ്ബിഐ; മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് നിര്‍ദേശം..!!

ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന എസ്ബിഐ പുതിയ പദ്ധതി ഒരുക്കുന്നു. ഡെബിറ്റ് കാര്‍ഡുകളില്‍ മാറ്റം വരുത്താനാണ് പുതിയ തീരുമാനം. നിലവില്‍ ഉപയോഗിക്കുന്ന മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. 2018 അവസാനത്തോടെ മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റാതാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് എസ്ബിഐയുടെ തീരുമാനം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാര്‍ഡ് മാറുന്ന വിവരം എസ്ബിഐ അറിയിച്ചത്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതും കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് ചിപ്പ് കാര്‍ഡുകള്‍ എന്നും ...

Read More »

ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റിവാങ്ങണം; ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്..!

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐ എ.ടി.എം കാര്‍ഡില്‍ പരിഷ്കാരം നടപ്പിലാക്കുകയാണ്. ഇതിനു മുന്നോടിയായാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാഗ്നറ്റിക് സ്ട്രിപില്‍ നിന്നും ഇവിഎം ചിപ്പിലേക്കുള്ള മാറ്റമാണ് കാര്‍ഡുകളില്‍ സംഭവിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശപ്രകാരമാണ് മാറ്റം. ഈ വര്‍ഷം ഡിസംബര്‍ 31 നകം എല്ലാവരും കാര്‍ഡുകള്‍ മാറ്റിവാങ്ങണമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിപ്പ്. മാഗ്നറ്റിക് സ്ടിപ് ഡെബിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. ബഹുഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും മാഗ്നറ്റിക് സ്ടിപ് ഡെബിറ്റ് കാര്‍ഡുകളാണ് ഉള്ളത്. ഇന്‍റര്‍നെറ്റ് ബാങ്കിംങ് ...

Read More »

എടിഎമ്മില്‍ പണം നിറയ്ക്കല്‍: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം..!!

എടിഎമ്മില്‍ പണം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നഗരങ്ങളില്‍ രാത്രി ഒമ്പതുമണിക്കുശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ഗ്രാമപ്രദേശങ്ങളില്‍ സമയപരിധി ആറുമണി വരെയാണ്. ഒറ്റ ട്രിപ്പില്‍ വാഹനത്തില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണം. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.  സുരക്ഷ അലാറം ജിഎസ്എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

ഇനിമുതല്‍ അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ പുതിയ ‘ആപ്ലിക്കേഷന്‍’ രംഗത്ത്..!!

അനാവശ്യ ഗര്‍ഭം തടയുന്നതിനായി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗര്‍ഭനിരോധനത്തിനായി അമേരിക്കയിലെ ഫുഡ് ആന്റ് അഡ്മിനിസ്ട്രഷന്‍ കണ്ടെത്തിയ പുതിയ അപ്ലിക്കേഷന്‍ ആണ് ”നാച്ചുറല്‍ സൈക്കിള്‍.” എഫ്.ഡി.എ ഇതിനെ ഗര്‍ഭ നിരോധന ആപ്പ് ആയി അംഗീകരിച്ചിട്ടുണ്ട്. എഫ്.ഡി.എ യുടെ സെന്റര്‍ ഫോര്‍ ഡിവൈസ് ആന്റ് റേഡിയോളജിക്കല്‍ സെന്ററിലെ ആരോഗ്യ വകുപ്പ് ഡയറക്ടറും സ്ത്രീരോഗ വിദഗ്ധയുമായ ഡോ.ടെറി കോര്‍ണലിന്റെ അഭിപ്രായപ്രകാരം ഇത്തരം ആപ്പ് ശ്രദ്ധാപ്പൂര്‍വ്വം ഉപയോഗിക്കുന്നതിലൂടെ അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയില്‍ നടക്കുന്ന ബീജസങ്കലനത്തിന് ശേഷമുള്ള ദിവസങ്ങള്‍, ബീജത്തിന്റെ അതിജീവന നിരക്ക്, ശരീര താപനില, ...

Read More »

മോമോ ഗെയിം; കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി പോലിസ്..!!

തരംഗമാകുന്ന കൊലയാളി ഗെയിം മോമോയ്ക്കെതിരെ കേരള പൊലീസ്. നിരവധി യുവാക്കളുടെ ജീവൻ അപഹരിച്ച ബ്ലൂവെയിൽ ഗെയിമിനു ശേഷമാണ് മോമോ ഗെയിം ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. മോമോ ഗെയിമിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പൊലീസ് അറിയിച്ചു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽ ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഒന്നും സംഭവിക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജില്ലാ സൈബർസെല്ലിലോ സൈബർഡോമിനെയോ ...

Read More »