Technology

ജിയോ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ തിരിച്ചടി; ഫോണില്‍ ഇനി വാട്സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല…!

ഉപഭോക്താക്കള്‍ക്ക് അപ്രീയമായി ജിയോ. ഇന്ത്യയിലെ ആദ്യ സൗജന്യ ഫോണായ ജിയോ സ്മാര്‍ട്ഫോണില്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. വാട്സ് ആപ്പ് പിന്നീട് ഉള്‍പ്പെടുത്തുമെന്ന് കമ്ബനി പറയുന്നുണ്ടെങ്കിലും ജിയോ ചാറ്റ് അപ്ലിക്കേഷന്‍ ജനപ്രിയമാക്കാനാണ് കമ്ബനിയുടെ ഈ നിലപാടെന്നാണ് ലഭിക്കുന്ന വിവരം. ദിലീപിനെതിരെ വ്യാജവാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച്‌ നടി ജ്യോതികൃഷ്ണ…! പുതുതായി തുടങ്ങുന്ന ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയ്സ് കോളുകളും മെസേജും ആഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഫോണിന്റെ ബുക്കിംഗ് സൗകര്യം ആഗസ്റ്റ് 24 മുതല്‍ വെബ്സൈറ്റില്‍ ...

Read More »

യൂട്യൂബില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു……

യൂട്യൂബില്‍  മാറ്റങ്ങള്‍ വരുന്നു…… ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭിച്ചുവരുന്ന രണ്ട് ഫീച്ചറുകള്‍ ഒഴിവാക്കുന്നു. വീഡിയോ എഡിറ്റര്‍, ഫോട്ടോ സ്ലൈഡ് ഷോ ഫീച്ചറുകളാണ് യൂട്യൂബ് ഒഴിവാക്കുന്നത്. ഈ സേവനങ്ങള്‍ സെപ്റ്റംബര്‍ 20ന് ശേഷം ലഭിക്കില്ല. ഇവയുടെ മികച്ച പരിഷ്കരിച്ച പതിപ്പ് പകരമായി യൂട്യൂബില്‍ വരും. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ ഫീച്ചര്‍ നിര്‍ത്തലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ മാനേജറിലുള്ള മറ്റു സൗകര്യങ്ങള്‍ തുടര്‍ന്നും ലഭ്യമാവും. ട്രിമ്മിംഗ്, ബ്ലറിംഗ്, ഫില്‍ട്ടറുകള്‍ മുതലായവ തുടര്‍ന്നും ഉപയോഗിക്കാം. ഓണ്‍ലൈന്‍ വീഡിയോ മേക്കിംഗിന് സഹായകരമാകുന്നവീഡിയോ എഡിറ്റര്‍, ഫോട്ടോ സ്ലൈഡ് ഷോ  ഫീച്ചറുകള്‍ പ്രതീക്ഷിച്ച രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് യൂട്യൂബ് അധികൃതരുടെ ...

Read More »

വീണ്ടും കടത്തിവെട്ടി ഇന്ത്യ; ഇപ്രാവശ്യം കടത്തിവെട്ടിയത് അമേരിക്കയെ!!

ആപ്പ് ഉപയോഗത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇന്ത്യക്കാര്‍ ദിനംപ്രതി ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഡാറ്റ അനലറ്റിക്കല്‍ കമ്ബനിയായ ആപ്പ് ആനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 ല്‍ ഇതേകാലയളവില്‍ രണ്ട് മണിക്കൂറായിരുന്നു ദിനംപ്രതിയുള്ള ആപ്പ് ഉപയോഗം എന്നാല്‍ 2017ലെ ആദ്യമൂന്ന് മാസത്തെ കണക്കനുസരിച്ച്‌ രണ്ടര മണിക്കൂര്‍ ആയി വര്‍ദ്ധിച്ചു. ശരാശരി ഒന്നരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ ആപ്പ് ഉപയോഗിക്കുന്ന യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ ആപ്പ് ഉപയോഗം. ആഗോള വ്യാപകമായി ഒരു ലക്ഷം ...

Read More »

ഫേസ്ബുക്കില്‍ പുതിയ റിയാക്ഷന്‍ മാതൃദിനത്തിന് നന്ദി അറിയിക്കാന്‍!!

ലൈക്കും ലൗവും കഴിഞ്ഞ് മൂന്നാമതാണ് പുതിയ റിയാക്ഷന്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്ക് തരംഗമാകുന്നു. മാതൃദിനത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഈ ഫീച്ചര്‍ പുറത്തിറക്കിയത്. നേരത്തേ അമേരിക്കയിലടക്കം ഫേസ്ബുക്കില്‍ അടങ്ങിയിരിക്കുന്ന ഈ റിയാക്ഷന്‍ നമുക്ക് മാതൃദിനത്തിന് ശേഷം ലഭ്യമാകില്ലെന്നാണ് വിവരം. മാതൃദിനത്തിന് ശേഷം റിയാക്ഷന്‍ സൗകര്യം ഇല്ലാതാകുമെങ്കിലും പോസ്റ്റുകളില്‍ ലഭിക്കുന്ന പൂക്കള്‍ ഇഫക്ട് ലൈക്കുകളുടെ കൂട്ടത്തില്‍ കാണും. അത് കൊണ്ട് തന്നെ ഗ്രേറ്റ്ഫുള്‍ റിയാക്ഷന്‍ പരമാവധി ഉപയോഗിച്ച് പൂക്കളം തീര്‍ക്കുകയാണ് സോഷ്യല്‍മീഡിയാ ഉപഭോക്താക്കള്‍.കൂടാതെ പുതിയ റിയാക്ഷനെ വരവേറ്റ് ട്രോളന്‍മാരും രംഗത്തുണ്ട്.  പരീക്ഷണാടിസ്ഥാനത്തില്‍ മറ്റ് ചില റിയാക്ഷനുകളും ഫേസ്ബുക്ക് പുറത്തിറക്കുമെന്നാണ് ...

Read More »

യുഎഇയില്‍ 5ജി പരീക്ഷിച്ചു; ഉടന്‍തന്നെ വ്യാപകമാക്കാന്‍ തീരുമാനം.!!

ഗള്‍ഫ് രാജ്യങ്ങളില്‍ 5ജി പരീക്ഷിച്ചുകഴിഞ്ഞു. മാത്രമല്ല അടുത്ത കൊല്ലത്തോടെ 5ജി ഇന്ത്യയിലെത്താനും സാധ്യതയുണ്ട്. യുഎഇയില്‍ 5ജി പരീക്ഷിച്ചപ്പോള്‍ നിലവിലെ 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ 20 മടങ്ങ് വേഗതയാണ് ലഭിച്ചത്. ഇത്രയും വേഗത്തില്‍ ഡേറ്റ വ്യാവസായിക അടിസ്ഥാനത്തില്‍ കൈമാറാന്‍ സാധിക്കുന്നത് വിപ്ലവം സൃഷ്ടിക്കും. എറിക്‌സണ്‍ നല്‍കിയ സാങ്കേതിക പിന്തുണയോടെ എത്തിസലാറ്റാണ് 5ജി പരീക്ഷിച്ചത്. 24 ജിബി ഒരു സെക്കന്‍ഡില്‍ എന്ന രീതിയില്‍ ഡേറ്റ കൈമാറ്റം നടക്കും എന്നാണ് പരീക്ഷണം സൂചിപ്പിക്കുന്നത്. വരും കാലത്തെ ഡേറ്റ കൈമാറ്റം ഇങ്ങനെയായിരിക്കുമെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ 5ജി കൊണ്ടുവരുന്നതും ...

Read More »

മോശം വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കില്‍ 3000 പേര്‍,നിങ്ങളുണ്ടോ…

അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കുകയാണ്. 3000പേരെയാണ് പുതിയതായി നിയമിക്കുന്നത്. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് തീരുമാനം.പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം ആരംഭിച്ചതുമുതല്‍ നിരവധി പരാതികളാണ് കമ്ബനിക്കെതിരെ ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ കൊലപാതകം വരെ ലൈവായി ചിത്രീകരിക്കുന്ന സംഭവങ്ങള്‍വരെയുണ്ടായി. ഇതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

Read More »

വിദ്യാര്‍ത്ഥികള്‍ക്ക്കിടിലന്‍ ലാപ്ടോപ്പുമായി മൈക്രോസോഫ്റ്റ്

പഠനാവശ്യങ്ങള്‍ക്കായി കിടിലന്‍ ലാപ്ടോപ്പ് പുറത്തിറക്കി മൈക്രോസോഫ്റ്റ്. 14.5 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയോടു കൂടിയ സര്‍ഫേസ് ലാപ്ടോപ്പ് ആണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. 13.5 ഇഞ്ച് ടച്ച്‌ സ്ക്രീന്‍ ഡിസ്പ്ലേ, ഇന്റല്‍ കോര്‍ ഐ 5/ഐ 7 , 4ജിബി റാം, 28ജിബി എസ് എസ് ഡി സ്റ്റോറേജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പഠനാവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വിന്‍ഡോസ് 10 എസ് ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടി എത്തുന്ന ലാപ്ടോപ്പിന് ഏകദേശം 64,000 രൂപയാണ് വില.

Read More »

പെട്രോളിനോടും ഡീസലിനോടും വിട പറയാം ; രാജ്യത്തെങ്ങും സമ്പൂര്‍ണ്ണ ഇലക്‌ട്രിക് കാര്‍!

സമ്ബൂര്‍ണ്ണ ഇലക്‌ട്രിക് കാര്‍ രാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഇലക്‌ട്രിക് കാറുകളിലെ ഇലക്‌ട്രിക് വത്കരണം വഴി ഇന്ധന ഇറക്കുമതിയും വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവും കുറയ്ക്കാനാകും. 2030ഓടെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തുടക്കത്തില്‍ ഇലക്‌ട്രിക് വാഹന വ്യവസായത്തെ ആദ്യ രണ്ടോ മൂന്നോ വര്‍ഷം സര്‍ക്കാര്‍ തന്നെ നേരിട്ട് നിയന്ത്രിക്കും. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളെ പ്രാരംഭഘട്ടത്തില്‍ സര്‍ക്കാര്‍ ...

Read More »

വിക്കിപീഡിയക്ക്​ വെല്ലുവിളിയായി ചൈനീസ് ബദല്‍..!

വിക്കിപീഡിയക്ക്​ വെല്ലുവിളി ഉയര്‍ത്താന്‍ ചൈന സ്വന്തം എന്‍സൈക്ലോപീഡിയ നിര്‍മ്മിക്കുന്നു. വിക്കിപീഡിയക്ക്​ സമാനമായി വിവിധ വിഷയങ്ങളില്‍ അറിവ്​ നല്‍കുന്നതായിരിക്കും ചൈനയുടെ പുതിയ സൈറ്റ്​. എന്നാല്‍ രാഷ്​ട്രീയപരമായി എതിര്‍പ്പ്​ നിലനില്‍ക്കുന്ന ചില വിഷയങ്ങള്‍ ചൈനയുടെ എന്‍സൈക്ലോപീഡിയയില്‍ ഉണ്ടാവില്ലെന്നാണ്​ റിപ്പോര്‍ട്ട്​. ചൈനീസ്​ എന്‍സൈ​​ക്ലോപീഡിയയുടെ മൂന്നാം പതിപ്പാവും പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക്​ മാറുക. 20,000 ഗവേഷകരെ ചൈന ഇതി​െന്‍റ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്​. 100ലധികം വിഷയങ്ങളെ സംബന്ധിച്ച​ വിവരങ്ങള്‍ പുതിയ എന്‍സൈക്ലോപിഡീയയില്‍ കൂട്ടി​േചര്‍ക്കും. 30,000 എന്‍ട്രികളാവും ചൈനയുടെ എന്‍സൈക്ലോപീഡിയയില്‍ ഉണ്ടാവുക. ഏകദേശം 1000 വാക്ക്​ ദൈര്‍ഘ്യമുള്ളതാവും ഇൗ ഒാരോ എന്‍ട്രിയും. വിക്കിപീഡിയയുടെ ...

Read More »

വാട്ട്സ്‌ ആപ്പില്‍ ഇനി കള്ളം പറഞ്ഞാല്‍ വിവരമറിയും; പുതിയ പതിപ്പ് ഉടന്‍.!

ആശയവിനിമയ സൗകര്യങ്ങള്‍ കൂടിയതോടെ മനുഷ്യന് കള്ളം പറയാനുള്ള വാസനയും കൂടിയെന്നാണ് വിലയിരുത്തല്‍. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്ബോള്‍ യാതൊരു ഭാവഭേദവുമില്ലാതെ കള്ളം പറയുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ എവിടെയാണുള്ളതെന്ന് മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയുന്ന കാലം അതിവിദൂരമല്ല. നിങ്ങള്‍ ഓരോ സമയത്തും എവിടെയുണ്ടെന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളുമായി വാട്സാപ്പ് പുതുക്കുകയാണ്. ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് എന്നാണ് ഇതിന് പേര്. വാട്സാപ്പിന്റെ ബീറ്റ വേര്‍ഷനില്‍ ഇത് നിലവില്‍ വന്നുകഴിഞ്ഞു. ഉടന്‍തന്നെ എല്ലാ വാട്സാപ്പുകളും ഇതേ രീതിയിലേക്ക് മാറും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പുതിയ സംവിധാനം പ്രവര്‍ത്തിക്കും. ഗ്രൂപ്പ് ...

Read More »