Technology

68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ ഇന്ത്യ സ്വന്തമാക്കി.

അമേരിക്കയില്‍ നിന്നുള്‍പ്പെടെ, 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ ഇന്ത്യ നേടിയെടുത്തു. ഐ.എസ്.ആര്‍.ഒയുടെ വിദേശവാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനാണ് വിവരം അറിയിച്ചത്. ഇതില്‍ 12 ഉപഗ്രഹങ്ങള്‍ യു.എസിലെ കാലാവസ്ഥാ പ്രവചന സ്ഥാപനമായ പ്ലാനെറ്റ് ഐക്യുവിന്റേതാണ്. പരീക്ഷണങ്ങള്‍, ബഹിരാകാശ ചിത്രങ്ങള്‍, സിഗ്നലുകളുടെ സംപ്രേക്ഷണം, റിമോട്ട് സെന്‍സിങ്, ഭൗമനിരീക്ഷണം, കാലാവസ്ഥാപ്രവചനം എന്നിവയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളാണ് ഇന്ത്യന്‍ വിക്ഷേപണ വാഹനം ഉപയോഗിച്ച്‌ വിക്ഷേപിക്കുക. രാജ്യത്തിന്‍റെ  വിവിധ ആവശ്യങ്ങള്‍ക്കായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2500 ഉപഗ്രഹങ്ങള്‍ നിര്‍മിക്കുമെന്നും ആന്‍ട്രിക്സ് വക്താവ് അറിയിച്ചു. 15 വര്‍ഷത്തിനിടയ്ക്ക്, പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( പി.എസ്.എല്‍.വി.) ഉപയോഗിച്ച്‌ ...

Read More »

നിങ്ങള്‍ രാത്രിയില്‍ ഫോണ്‍ ചാര്‍ജിങ് ചെയ്യുന്നവരാണോ…?

ജോലി കഴിഞ്ഞ് വരുമ്പോഴോ  പുറത്തിറങ്ങി വീട്ടിലെത്തുമ്പോഴോ  സമയം രാത്രിയാകും. രാവിലെ എണീറ്റ് വീണ്ടും പുറപ്പെടണം. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സമയം രാത്രി മാത്രമേയുള്ളൂ. രാത്രി ഉറങ്ങാന്‍ കിടക്കുമ്ബോള്‍ ഫോണ്‍ ചാര്‍ജിലിട്ടു എഴുന്നേറ്റു വരുമ്ബോഴേക്കും ഫുള്‍ ചാര്‍ജ് ആയി കാണുമ്ബോള്‍ സന്തോഷം. എന്നാല്‍ ഒരു കാര്യം അറിയുന്നത് നന്നാകും. ഇങ്ങനെ ചാര്‍ജിലിട്ടു വെയ്ക്കുമ്ബോള്‍ ഫോണിന്‍റെ  ബാറ്ററിക്ക് തകരാര്‍ സംഭവിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫോണിന്റെ ലിഥിയം-അയന്‍ ബാറ്ററിക്ക് കേടുപാടുകള്‍ സംഭവിക്കും. ഫോണുകളുടെ ബാറ്ററികള്‍ക്കും ഒരു പ്രത്യേകതയുണ്ട്. കൂടുതല്‍ വൈദ്യുതി പെട്ടെന്ന് വലിച്ചെടുക്കുന്ന രീതിയിലാണ് മിക്ക ഫോണ്‍ ബാറ്ററികളും ഡിസൈന്‍ ...

Read More »

ഇന്ത്യയ്ക്ക് അഭിമാനാര്‍ഹമായ നേട്ടം

ഞായറാഴ്ച രാവിലെ ആറിനാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് സ്ക്രാം ജെറ്റ് എന്‍ജിന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അഞ്ച് സെക്കന്‍ഡ് മാത്രമാണ് എഞ്ചിന്‍ പ്രവര്‍ത്തിച്ചത്. ഐഎസ്‌ആര്‍ഒയുടെ അഡ്വാന്‍സ്ഡ് ടെക്നോളജി വെഹ്ക്കിള്‍ (എടിവി – സൗണ്ടിങ് റോക്കറ്റ്) ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 3277 കിലോഗ്രാം ഭാരവുമായിട്ടാണ് എടിവി ലിഫ്റ്റ് ഓഫ് ചെയ്തത്.ഇന്ധനം കത്തിക്കുന്നതിനാവശ്യമായ ഓക്സിജന്‍ അന്തരീക്ഷ വായുവില്‍ നിന്ന് സ്വീകരിക്കും എന്നതാണ് സ്ക്രാംജെറ്റ് എഞ്ചിന്റെ പ്രത്യേകത.സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷണ വിജയം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വിജയ കുതിപ്പിന് വേഗത നല്‍കും. ചെലവ് കുറഞ്ഞ ...

Read More »

ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ ടാക്സി സിംഗപ്പൂരില്‍!

ലോകത്തെ ആദ്യ ഡ്രൈവറില്ലാ ടാക്സി സര്‍വീസിന് സിംഗപ്പൂരില്‍ തുടക്കമായി. നുടോണമി എന്ന സ്റ്റാര്‍ട്ടപ് സോഫ്റ്റ്‍വെയര്‍ കമ്ബനിയാണ് സംരഭത്തിന് പിന്നില്‍.  ഇപ്പോള്‍ നിയന്ത്രിത ആളുകള്‍ക്കേ ഈസേവനം ലഭ്യമാവു. സ്മാര്‍ട്ട്ഫോണ്‍ വഴിയാണ് കാര്‍ നിയന്ത്രിക്കുക. വന്‍കിട കമ്പനികളായ ഗൂഗിളും വോള്‍വോയം ഡ്രൈവറില്ലാ കാറിന്‍റെ അണിയറയിലാണ്. ഇതിനിടെയാണ് വമ്പന്‍മാരെ ഞെട്ടിച്ച്‌ കുഞ്ഞന്‍ കമ്പനി അപ്രതീക്ഷിതമായി ഡ്രൈവര്‍ ഇല്ലാത്ത കാര്‍ നിരത്തിലിറക്കിയത്. ഏതാനും ആഴ്ചയ്ക്കകം എല്ലാവര്‍ക്കും കാറിന്‍റെ സേവനം ലഭ്യമാക്കുമെന്ന് നുടോണമി അധികൃതര്‍ വ്യക്തമാക്കി.  ഇപ്പോള്‍ ആറ് കാറുകളാണ് നിരത്തിലിറക്കിയത്. 2018ഓടെ സിംഗപ്പൂര്‍ ഡ്രൈവറില്ലാ കാറുകള്‍ മാത്രമുള്ള രാജ്യമെന്നതാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. ...

Read More »

കിടിലന്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍ എത്തുന്നു

ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍. ‘എക്സ്പീരിയന്‍സ് ലാന്‍ഡ് ലൈന്‍ 49’ എന്ന പ്രത്യേക പദ്ധതിയാണ് ആരംഭിക്കുന്നത്. ഈ പദ്ധതിയനുസരിച്ച്‌ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഈടാക്കില്ല. പുതിയ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ക്ക് നിശ്ചിത പ്രതിമാസ തുകയായി ആദ്യത്തെ ആറ് മാസം 49 രൂപ മാത്രം നല്‍കിയാല്‍ മതി. ഇന്‍സ്ട്രുമെന്റ് (ടെലഫോണ്‍) ചാര്‍ജ് ആയി 600 രൂപ മാത്രം നല്‍കിയാല്‍ മതി. ഉപഭോക്താക്കള്‍ക്കായി നിരവധി ഇളവുകളാണ് ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചതെന്ന് ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ ...

Read More »

ഇനി വിമാനത്തിലും വൈഫൈ

ഇന്ത്യന്‍ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ഉടന്‍ വൈഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍.എന്‍.ചൗബേ അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ വിമാനങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ല. വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ വൈഫൈ ലഭ്യമാക്കുന്ന കാര്യത്തില്‍ 10 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ചൗബേ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Read More »

5 പ്രത്യേകതകളുമായ്ആന്‍ഡ്രോയ്ഡ് നൂഗ ഏത്തുന്നു

          ഗൂഗിളിന്‍റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ നൂഗാ ഉപയോക്താക്കളിലേക്ക് എത്തുന്നു. ഗൂഗിളിന്‍റെ നെക്‌സസ് ഫോണുകളിലൂടെയാണ് നൂഗാ ആദ്യം ഉപയോക്താക്കളില്‍ എത്തുക. നെക്‌സസ് 6, നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി, നെക്‌സസ് 9, നെക്‌സസ് പ്ലേയര്‍, പിക്‌സല്‍ സി, ജനറല്‍ മൊബൈല്‍ ഫോര്‍ ജി(ആന്‍ഡ്രോയിഡ് വണ്‍) എന്നീ ഫോണുകളിലാണ് ആദ്യമായി ഗൂഗിള്‍ എന്‍ അപ്ഡേഷന്‍ ലഭിക്കുക. എല്‍ജിയുടെ വി20 ആയിരിക്കും നൂഗാ അപ്‌ഡേഷന്‍ ലഭിക്കുന്ന ആദ്യ ഗൂഗിള്‍ ഇതര സ്മാര്‍ട്ട്‌ഫോണ്‍. സെപ്തംബര്‍ ആറിനാണ് എല്‍ജി വി20യുടെ ലോഞ്ചിങ്ങ്.         ...

Read More »

കളി മാറുന്നു…..എല്ലാ 4ജി ഫോണുകള്‍ക്കും ഫ്രീ ഡാറ്റയുമായി ജിയോ?

4ജി തരംഗമുയര്‍ത്തി ഇന്ത്യന്‍ മൊബൈല്‍ വിപണി കയ്യടക്കാനായി എത്തുന്ന റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ 4ജി സൗകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു. സാംസങ്ങിന്‍റെ കൂടുതല്‍ മോഡലുകളിലേക്കും തെരഞ്ഞെടുത്ത എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫ്രീ 4ജി സിം ഓഫര്‍ വ്യപിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.ആദ്യഘട്ടത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്കും, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും മാത്രമായിരുന്നു റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍ ലഭിച്ചിരുന്നുത്. പിന്നീട് റിലയന്‍സ് ബ്രാന്‍റ് ഫോണ്‍ വാങ്ങുന്നവര്‍ക്കും ജിയോ സേവനം ലഭിക്കാന്‍ തുടങ്ങി. ജിയോ സിം ആക്ടിവേറ്റ് ആയ ദിനം മുതല്‍ 90 ദിവസത്തേക്ക് പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ്/വോയ്‌സ് ...

Read More »

ആരാധകരെ ആകാംക്ഷയിലാക്കിയ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഓഗസ്റ്റ് 22-ന് ലഭിക്കുമോ?

          ഗൂഗിളിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിന്റെ വരവും കാത്ത് കാലം കുറച്ചായി ലോകമെമ്പാടുമുള്ള  ആരാധകര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. ഓഗസ്റ്റ് 22-ഓടെ പുതിയ പതിപ്പായ ന്യൂഗട്ടിന്റെ അപ്‌ഡേറ്റഡ് അപ്‌ഡേറ്റഡ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലേക്ക് എത്തുമെന്ന പുതിയ വാര്‍ത്ത ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കുകയാണ്. 9to5Google ആണ് കാനേഡിയന്‍ കാരിയറായ ടെലസ്സില്‍ നിന്നും ന്യൂഗട്ടിന്റെ അപ്‌ഡേറ്റ് ഷെഡ്യൂള്‍ ചോര്‍ത്തി,ഓഗസ്റ്റ് 22 ന് ലോകമെമ്പാടും ന്യൂഗട്ട് ലഭിച്ചു തുടങ്ങും എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലസ്സിന്‍റെ അപ്‌ഡേറ്റ് ഷെഡ്യൂള്‍ പ്രകാരമായിരുന്നു ...

Read More »

റഷ്യയുടെ വക എട്ടിന്‍റെ പണി ഗൂഗിളിന്

        വെബ് ലോകത്തെ അതികായരായ ഗൂഗിളിന് വന്‍ തുക പിഴ ഈടാക്കിയിരിക്കുകയാണ് റഷ്യ. ഏകദേശം 6.75 മില്യണ്‍ ഡോളര്‍ ഗൂഗിള്‍ പിഴയായി ഒടുക്കണമെന്നാണ് റഷ്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഒ എസ് സ്‌മാര്‍ട്ട് ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ഡ് ആയിട്ടുള്ള ആപ്പുകളുടെ പേരിലാണ് ഗൂഗിളിന് റഷ്യ പിഴ വിധിച്ചത്. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ചെറിയ തുകയാണെന്നും, മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍തുക പിഴ ഈടാക്കുമെന്നും റഷ്യ ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ റഷ്യന്‍ സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. റഷ്യയില്‍ ...

Read More »