Technology

പുതിയ ബിസിനസ്സ് ആപ്പ് ഒരുക്കി വാട്​സ്​ ആപ്പ് വരുന്നു.!

ബിസിനസ്സ് ആപ്പാണ് കമ്ബനി പുതിയതായി അവതരിപ്പിക്കുന്നത്. ബിസിനസ്സ് അപ്പില്‍ വാട്​സ്​ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും. രണ്ട് നിറത്തിലുള്ള ടിക്ക് ബിസിനസ്​ ആപ്പിലെ പ്രൊഫൈലുകളില്‍ ഉണ്ടാകും. ഗ്രേ,പച്ച എന്നീ നിറങ്ങളിലെ ടിക്കായിരിക്കും ഉണ്ടാവുക. വാട്​സ്​ ആപ്പ് ​സാക്ഷ്യപ്പെടുത്തിയ പ്രൊഫൈലിനാണ് പച്ച നിറത്തിലുള്ള ടിക്ക്. ഗ്രേ ടിക്ക് പ്രൊഫൈല്‍ വാട്​സ്​ ആപ്പ് സാക്ഷ്യപ്പെടുത്താത്ത പ്രൊഫൈലാണ്. വാട്​സ്​ ആപ്പ് പുതിയ ബിസിസനസ്​ ആപ്പ് അവതരിപ്പിക്കുന്നതോടെ കമ്ബനിയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. താമസിക്കാതെ ഈ ആപ്പ് പ്ലേ സ്​റ്റോര്‍ ഉള്‍പടെയുള്ള ...

Read More »

2017 ലെ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഏതാല്ലാം ആണെന്ന് നോക്കാം..!

അസൂസ് AR SoC: Qualcomm Snapdragon 821 RAM: 8GB സ്റ്റോറേജ് : 128GB പിന്‍ ക്യാമെറ : 23MP മുന്‍ ക്യാമെറ : 8MP ബാറ്ററി : 3300mAh OS: Android 7.0  Samsung Galaxy S8 സാംസങ്ങിന്റെ ഗാലക്സി ശ്രേണിയില്‍ അവസാനം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു Samsung Galaxy S8 .6.2 ഇഞ്ചിന്റെ ഡിസ്പ്ലേയിലായിരുന്നു ഇത് നിര്‍മിച്ചിരുന്നത് . 6ജിബിയുടെ റാം ആയിരുന്നു ഇതിനു നല്‍കിയിരുന്നത് .ഇതിന്റെ വിപണിയിലെ വില 64900 രൂപയാണ് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ...

Read More »

ഫേയ്സ്ബുക്ക് വാച്ച്‌ വീഡിയോകളിലും ഇനിമുതല്‍ പരസ്യങ്ങള്‍..!

വീഡിയോകള്‍ക്ക് മാത്രമായി ഫേയ്സ്ബുക്ക് തുടങ്ങിയ സംരംഭമാണ് വാച്ച്‌. ഇതുവഴി ഫേയ്സ്ബുക്ക് ലക്ഷ്യമിടുന്നത് വീഡിയോ ഉള്ളടക്കത്തെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ്. എന്നാല്‍ ഫേയ്സ്ബുക്ക് വാച്ച്‌ യഥാര്‍ത്ഥ വീഡിയോ തുടങ്ങുന്നതിന് മുമ്ബ് കൊമേഷ്യല്‍സ് എന്ന് അറിയപ്പെടുന്ന പ്രീറോള്‍ വീഡിയോകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായി ആഡ് ഏജ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . വീഡിയോ കാണുന്നതിനായി ആളുകള്‍ പരസ്യങ്ങളും കൂടി കാണേണ്ട തരത്തിലല്ല പുതിയ മാതൃക എന്നതിനാല്‍ പ്രീറോളിന്റെ ആവശ്യം ഇല്ല എന്നാണ് ഈ വര്‍ഷം ജൂലൈയില്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുക്കന്‍ബര്‍ഗ് പറഞ്ഞിരുന്നത്. ചെറിയ വീഡിയോ കണ്ടന്റുകള്‍ക്ക് വേണ്ടിയല്ല ...

Read More »

മോട്ടോര്‍ സൈക്കിള്‍ മോഡ്, എസ്‌ഒഎസ് അലേര്‍ട്ട്…2017ല്‍ ഗൂഗിള്‍ മാപ്പ് കൊണ്ടുവന്ന 9 ഫീച്ചറുകള്‍..!

വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. യാത്രയില്‍ വഴികാട്ടിയാകുന്നതിനൊപ്പം പോകുന്ന വഴിയിലെ ഗതാഗത വിവരങ്ങളും കൃത്യമായി എത്തിക്കുന്നത് യാത്രികരെ സംബന്ധിച്ചിടത്തോളം വലിയ സഹായമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഗൂഗിള്‍ മാപ്പില്‍ കൊണ്ടുവന്ന നിരവധി പരിഷ്കാരങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ 9എണ്ണം. മോട്ടോര്‍സൈക്കിള്‍ മോഡ് ഇന്ത്യയിക്കായി വളരെ പ്രത്യേകമായി ഗൂഗിള്‍ അവതരിപ്പിച്ചതാണ് ടൂ-വീലര്‍ ഓപ്ഷണ്‍. റോഡ്ട്രിപ്പുകള്‍ക്കും മറ്റുമായി പോകുന്നവര്‍ക്ക് വളരെ പ്രിയങ്കരമായ ഒന്നായിരുന്നു ഈ പുതിയ പരിഷ്കാരം. വഴിയിലെ ഗതാഗത വിവരങ്ങള്‍, യാത്രയ്ക്കെടുക്കുന്ന സമയം, വഴിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ...

Read More »

വാട്സാപ്പ് ഉപയോഗിക്കുമ്പോള്‍ യൂട്യൂബ് വിഡിയോകള്‍കാണാന്‍ പുറത്തുപോകണ്ട: പുത്തന്‍ സാങ്കേതിക വിദ്യയുമായി വാട്സാപ്പ് അവതരിച്ചു..!

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്. ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും. ഡബ്യൂഎ ബീറ്റ ഇന്‍ഫോയിലാണ് ഈ പ്രത്യേകത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. നിങ്ങള്‍ക്ക് ലോക സുന്ദരി മാനുഷിയുടെ ഭര്‍ത്താവാകാം; പക്ഷെ ഈ യോഗ്യതകള്‍ ഉണ്ടായിരിക്കണം എന്ന് മാത്രം… ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കും. ഐഫോണിന്റെ പുതിയ വാട്ട്സ്‌ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ...

Read More »

ഇനി ‘ഭീം ആപ്പിലൂടെ റെയില്‍ വേ ടിക്കറ്റ് ബുക്ക് ചെയ്യാം..!

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ വര്‍ധനവുണ്ടായതോടെ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി റെയില്‍വെ. റെയില്‍വേ ട്രാഫിക് ബോര്‍ഡ് മെമ്ബര്‍ മുഹമ്മദ് ജംഷീദാണ് വിവരം അറിയിച്ചിരിക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ 58 ശതമാനമായിരുന്നത് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ്പാണ് ഭീം. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് അടക്കം നിരവധി ബാങ്കിംഗ് ഇടപാടുകള്‍ ഭീം വഴി സുഗമമായി നടക്കും. റെയില്‍വെ ടിക്കറ്റിനായി പെയ്ടിഎം അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യ ആശ്രയിക്കുന്നത് അഞ്ചു കോടിയോളം ആളുകളാണ്. ...

Read More »

നോക്കിയ പവര്‍ഫുളാണ്, ഒപ്പം സിമ്പിളും… നോക്കാം….

ഏതൊക്കെ ഫോണുകളും എത്രയൊക്കെ ഫീച്ചേഴ്‌സോടുകൂടി വന്നാലും നമ്മള്‍ ഒരിക്കലും മറക്കാത്ത ഒന്നാണ് നോക്കിയ. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ഉയര്‍ന്ന വില സാധാരണക്കാരെ പിന്നിലേയ്ക്ക് വലിക്കും. എന്നാല്‍ അതിന് മാറ്റം വന്നിരിക്കുകയാണ്. കുറഞ്ഞവിലയില്‍ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനാണ് നോക്കിയ 2ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…! സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഈ ഫോണിനെക്കുറിച്ച് പറയുന്നത്. എങ്കിലും സാധാരണ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവിന് എന്തുകൊണ്ടും ഉപകാരപ്രദമായ ഒന്നാണിത്. കുറഞ്ഞ മുതല്‍മുടക്കില്‍ നല്ലൊരു സ്മാര്‍ട്ട് ...

Read More »

മക്കളുടെ ഫോണിലെ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം ഇനി മാതാപിതാക്കള്‍ക്കു നിയന്ത്രിക്കാം.. ആപ്ലിക്കേഷനുമായി ഗൂഗിള്‍…!

ഇപ്പോഴത്തെ കുട്ടികള്‍ പലവിധത്തിലും ഫോണ്‍ ദുരുപയോകം ചെയ്യുന്നുണ്ട്.  മക്കളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനുമായി ഗൂഗിള്‍ രംഗത്ത്‌.  ഫാമിലി ലിങ്ക് എന്ന പേരില്‍ അമേരിക്കയിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഫോണ്‍ ഐഒഎസ്9 ന് ശേഷമുള്ള പതിപ്പുകളിലും ഫാമിലി ലിങ്ക് ലഭ്യമാകും. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പിനെക്കുറിച്ച്‌ വ്യക്തമാക്കിയത്. ഈ പറഞ്ഞ  ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച്‌ മാതാപിതാക്കള്‍ക്ക് മക്കളുടെ ഫോണുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും മറ്റെന്തൊക്കെ മാറ്റങ്ങള്‍ ...

Read More »

അയച്ച മെസ്സേജുകള്‍ ഏഴുമിനിറ്റിനകം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ നിലവില്‍വന്നു…വാട്സാപ്പിലെ പുതിയ ഫീച്ചര്‍…

ഗ്രൂപ്പുകള്‍ കൊണ്ടുള്ള കളിയാണ് വാട്സാപ്പില്‍. മൂന്നുപേര്‍ ഒരുമിച്ചുകൂടിയാല്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കുന്നതിനെച്ചൊല്ലിയാകും. ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും മറ്റും ഫോര്‍വേഡ് ചെയ്യുമ്ബോള്‍ അബദ്ധം പറ്റുന്നതും സ്വാഭാവികമായിരുന്നു. അയച്ച മെസ്സേജ് തിരിച്ചുപിടിക്കാന്‍ പറ്റാത്തതിനാല്‍, കുഴപ്പത്തില്‍ച്ചെന്ന് ചാടിയവരും നിരവധി. സൂപ്പര്‍സ്റ്റാര്‍ ചിത്രം ഒടിയന്‍റെ ചിത്രീകരണം വീണ്ടും നിര്‍ത്തിവച്ചു… കാരണം… വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം. അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്സാപ്പില്‍ നിലവില്‍ വന്നു. ഡിലീറ്ററ് ഫോര്‍ എവരിവണ്‍ എന്ന പുതിയ ഫീച്ചറാണ് പുതുതായി എത്തിയിട്ടുള്ളത്. മെസ്സേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ സന്ദേശം ...

Read More »

മാധ്യമങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ട് ഫേസ്ബുക്കിന്‍റെ പുതിയ പരീക്ഷണം…!

ഫേസ്ബുക്കിന്റെ  പുതിയ പരീക്ഷണം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി  ഫേസ്ബുക്ക്. സാധാരണമായി ഫേസ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫേസ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ ഒട്ടുമിക്ക മാധ്യമ വെബ്സൈറ്റുകളിലേയ്ക്കും വായനക്കാരെ ഉണ്ടാക്കുന്നത് ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ്. ഉപയോക്താക്കളുടെ ഫെയ്സ്ബുക്ക് ന്യൂസ് ഫീഡില്‍ തെളിയാറുള്ള മാധ്യമ വാര്‍ത്തകളുടെ പോസ്റ്റുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. പകരം അവയെ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലാത്ത മറ്റൊരു ...

Read More »