Technology

ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ

ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ എന്ന കമ്ബനി പുതിയ വാഗ്ദാനവുമായി രംഗത്ത്. കുറഞ്ഞ വിലയില്‍ കൂടിയ ഡാറ്റ എന്ന വാഗ്ദാനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ സേവനം കേട്ട് ഉപയോക്താക്കളുടെ കണ്ണ് തള്ളിയിരിക്കുകയാണ്. സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. വൈഫൈ ഡബ്ബ തങ്ങളുടെ സേവനം മറ്റു പട്ടണങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നഗര കേന്ദ്രീകൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പരിമിതി ഉണ്ട് ഈ സംവിധാനത്തിനുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമില്ല, സൈന്‍-അപ് ...

Read More »

2020 ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍

2020 ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍.5ജിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും (ഐഒടി) വരുന്നതോടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് വളരെയധികം വര്‍ധിക്കും ഇതോടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതിനുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വരുന്നതോടെ വിവരങ്ങളുടെ സംരക്ഷണം പ്രശ്‌നത്തിലാകുമെന്ന് സൈബര്‍ ട്രന്റ്‌സ് ഇന്‍ 2019 ആന്‍ഡ് പ്രെഡിക്ഷന്‍സ് ഫോര്‍ 2020 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നെ അപേക്ഷിച്ച്‌ 2019 ല്‍ 54 ശതമാനത്തോളമാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള വിവര ചോര്‍ച്ച ഉണ്ടായത്. 2020 ല്‍ ഇത് വര്‍ധിക്കാനാണ് സാധ്യതയെന്നാണ് ...

Read More »

വാട്ട്‌സ്‌ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി

അപ്‌ഡേറ്റുചെയ്‌ത വാട്ട്‌സ്‌ആപ്പ് അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ കോള്‍ വെയിറ്റിങ് അലര്‍ട്ടുകള്‍ ലഭിക്കും. പുതിയ അപ്‌ഡേറ്റില്‍ വാട്ടസ്‌ആപ്പ് കോള്‍ സമയത്ത് ആരെങ്കിലും വിളിച്ചാല്‍ സ്വീകര്‍ത്താവിന് ഒരു അലര്‍ട്ട് ലഭിക്കും. നിലവിലെ കോള്‍ അവസാനിപ്പിക്കാനും ഇന്‍കമിങ് കോള്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള ഓപ്ഷനും ഉണ്ടായിരിക്കും. സാധാരണ കോള്‍ വെയിറ്റിംഗ് അലര്‍ട്ട് പോലെ തന്നെയാണിതും പ്രവര്‍ത്തിക്കുന്നത്. v2.19.352 സ്റ്റേബിള്‍ (APK മിറര്‍), വാട്‌സ്‌ആപ്പ് ബിസിനസ്സ് v2.19.128 (APK മിറര്‍) വേര്‍ഷനുകളില്‍ ഇവ ലഭ്യമാണ്. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് കോള്‍ വെയിറ്റിങ് സൗകര്യം നേരത്തേയുണ്ട്.

Read More »

പുതിയ ഓപ്ഷനുമായി വാട്‌സ് ആപ്പ്

വാട്സ് ആപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇപ്പോള്‍ ഡാര്‍ക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനായി വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തീംസ് എന്ന പേരില്‍ ഒരു പുതിയ സെക്ഷന്‍ വാട്സാപ്പ് സെറ്റിങ്സില്‍ ആരംഭിക്കാനാണ് പോവുന്നത്. അതില്‍ ലൈറ്റ് തീം, ഡാര്‍ക്ക് തീം, ബാറ്ററി സേവര്‍ തീം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും. ബാറ്ററി സേവര്‍ തീം ഫോണിന്‍റെ ബാറ്ററി സെറ്റിങ്സുമായി ബന്ധപ്പെട്ടുള്ളതാണ്. ഫോണിന്‍റെ ബാറ്ററി ചാര്‍ജ് കുറയുമ്ബോള്‍ ആപ്പിലെ ഡാര്‍ക്ക് ...

Read More »

ചന്ദ്രയാന്‍ ദൗത്യം പുനരാരംഭിക്കുന്നു..!!

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലിറങ്ങാനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിനു പകരം പുതിയത് നിര്‍മിക്കാനാണ് തീരുമാനം. ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍-2ല്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകളെല്ലാം തന്നെ വിജയകരമായിരുന്നതിനാല്‍ ഇനി പുതിയ ലാന്‍ഡര്‍ നിര്‍മ്മിക്കാനുള്ള സമയം മാത്രമാണ് ആവശ്യമായിട്ടുള്ളത്. പുതിയ ലാന്‍ഡര്‍ മാത്രമായോ ഓര്‍ബിറ്ററും ലാന്‍ഡറും ഒരുമിച്ചോ നിര്‍മിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇതുസംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ രൂപരേഖ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന് 300 മീറ്റര്‍ മാത്രം അകലെ വിക്രം ലാന്‍ഡറിന് നിയന്ത്രണം നഷ്ടമായിരുന്നു. ...

Read More »

ടെലിഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

മെസേജിംഗ് ആപ്പ് ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ടെലിഗ്രാമിനെ ദുരുപയോഗിക്കുന്നു. തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലഗ്രാമിനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 2013 ല്‍ റഷ്യയില്‍ ലോഞ്ച് ചെയ്ത ടെലിഗ്രാമില്‍ വ്യക്തിയാരാണെന്നത് ...

Read More »

മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ കേരളത്തിലും.

മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയുടെ വൈദ്യുത ത്രിചക്ര വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു. 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വാഹനങ്ങളുടെ വില. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ടു മോഡലുകളും എത്തുന്നത്. മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനങ്ങളുടെ ഹൃദയം.  ഇതിന്‍റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ ഭാരമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം സുരക്ഷയ്ക്ക് പ്രഥമ പരിഗണനയും മഹീന്ദ്ര വാഹന ശ്രേണികളില്‍ ഉറപ്പുവരുത്തുന്നു. മഹീന്ദ്രയുടെ ട്രിയോയും ...

Read More »

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കാന്‍ നടപടി

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുന്ന കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനങ്ങളുടെ അഭിപ്രായം തേടി. മൊബൈല്‍ കണക്ഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലക്ഷ്യമിട്ടാണ് നടപടി. 2050 ഓടെ രാജ്യത്തെ ആവശ്യം നിറവേറ്റാന്‍ 260 കോടി അധികം മൊബൈല്‍ നമ്ബറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഇതിനായി നമ്ബരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. മൈാബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്ബരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍.

Read More »

വമ്പന്‍ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍.

ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി. ബി.എസ്.എന്‍.എല്ലിന്റെ 4ജി സേവനം ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. അതേസമയം എല്ലാ സ്ഥലത്തും ബിഎസ്എന്‍എല്ലിന് 4ജി സര്‍വീസ് ഇല്ല എന്നത് തിരിച്ചടിയാണ്. ഈ ഓഫറില്‍ ഫോണ്‍കോള്‍, എസ്.എം.എസ് എന്നിവ സൗജന്യമായി ലഭിക്കില്ല. അതിനായി മറ്റു പ്ലാനുകള്‍ സ്വീകരിക്കേണ്ടിവരും. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഉള്ളവരെ പിടിച്ചുനിര്‍ത്താനുമാണ് പുതിയ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍ എത്തുന്നത്. ഇത്രയും ...

Read More »

വൈറല്‍ മെസ്സേജുകള്‍ക്ക് പരിഹാരവുമായി വാട്‌സാപ്പ്..!!

വൈറല്‍ മെസ്സേജുകള്‍ക്ക് പരിഹാരവുമായി വാട്‌സാപ്പ് പുതിയ സംവിധാനമൊരുക്കുന്നു. പുതിയ സംവിധാനം അടുത്ത അപ്‌ഡേറ്റോടെ ലഭ്യമാകും. സത്യമാണോ എന്നറിയാത്ത മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹികപ്രതിസന്ധിക്കു പരിഹാരമായാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കു മുകളില്‍ Forwarded എന്ന ടാഗ് നല്‍കിയത് സന്ദേശങ്ങളെ വേര്‍തിരിച്ചറിയാനും വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതില്‍ വലിയ സഹായമായിരുന്നു. ഇവയില്‍ മാരക വൈറലായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ നാം വീണ്ടും ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കും. അനാവശ്യമായ ഫോര്‍വേഡുകള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നു വാട്‌സാപ് കരുതുന്നു.

Read More »