Sports

ഐ എസ് എല്ലില്‍ റെക്കോര്‍ഡിട്ട് കേരള ബ്ലാസ്റ്റേഴ്സ്…!

ഡങ്കന്‍ നാസന്‍റെ വെടിച്ചില്ല് ഗോള്, പിന്നാലെ ക്യാപ്റ്റന്‍ ഹ്യൂസിന്‍റെ ഹെഡര്‍ ഗോള്‍. കേരള ബ്ലാസ്റ്റേഴ്സിന്‍ ഹോം ഗ്രൗണ്ടില്‍ തുടരെ നാലാം ജയം ! ഐ എസ് എല്ലില്‍ റെക്കോര്‍ഡിട്ട് കേരള ബ്ലാസ്റ്റേഴ്സ്.           ഐ എസ് എല്ലില്‍ മറ്റൊരു ടീമിനും സാധ്യമായിട്ടില്ലാത്ത നേട്ടം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് പൂനെ സിറ്റിയെ 2-1ന് തോല്‍പ്പിച്ചു കൊണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സിന്‍റെ സെമി സാധ്യത വര്‍ധിച്ചു.

Read More »

വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം!!

          ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 246 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 405 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 158 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കു വേണ്ടി ജയന്ത് യാദവും ആര്‍.അശ്വിനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. രണ്ടിന് 87 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാനദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയത്. ഇന്നു കളി തുടങ്ങി ഏതാനും ഓവറുകള്‍ക്കുള്ളില്‍തന്നെ ഇംഗ്ലണ്ടിനു മൂന്നാമത്തെ വിക്കറ്റ് ...

Read More »

പി.വി സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍!!

          ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലിലെത്തി. 84 മിനിറ്റ് നീണ്ടു നിന്ന സെമി പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ പരാജയപ്പെടുത്തിയാണ് സിന്ധു കലാശക്കളിക്ക് യോഗ്യത നേടിയത്. ആദ്യ ഗെയിമില്‍ പിന്നിട്ടു നിന്ന ശേഷം തിരിച്ചടിക്കുകയായിരുന്നു സിന്ധു. സ്കോര്‍: 11-21, 23-21, 21-19. ഫൈനലില്‍ ആതിഥേയ താരം സണ്‍ യുവാണ് സിന്ധുവിന്റെ എതിരാളി. ഞായറാഴ്ച്ച വൈകുന്നേരമാണ് ഫൈനല്‍ പോരാട്ടം. റിയോ ഒളിമ്ബിക്സിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം സിന്ധു ...

Read More »

മാസങ്ങളായി ശമ്പളം മുടങ്ങിയ സെക്യൂരിറ്റിക്ക് രക്ഷകനായി മെസി അവതരിച്ചു!!

            അഴിമതിയും ധൂര്‍ത്തും കാരണവും സാമ്ബത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ജോലിക്കാര്‍ക്ക് ശമ്ബളം നല്‍കിയിട്ട് മാസങ്ങളായി. ആറ് മാസങ്ങളായി ശമ്ബളം ലഭിക്കാതെ ജോലിചെയ്യുന്ന അര്‍ജന്റീന ടീം സെക്യൂരിറ്റി ഓഫീസര്‍ക്ക് സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി ലയണല്‍ മെസ്സി. അഴിമതിയും ധൂര്‍ത്തും കാരണവും സാമ്ബത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ജോലിക്കാര്‍ക്ക് ശമ്ബളം നല്‍കിയിട്ട് മാസങ്ങളായി. കഴിഞ്ഞ ആഴ്ച നടന്ന അര്‍ജന്റീന- ബ്രസീല്‍ മത്സരത്തിനിടെയാണ് സംഭവം.           ...

Read More »

ഫോര്‍ലാന്‍ നല്‍കിയ കയ്പേറിയ അനുഭവത്തിനു മധുരപ്രതികാരവുമായ് ആരോണ്‍ ഹ്യൂസ്!!

            അന്ധേരിയില്‍ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്.സി.യും ഏറ്റുമുട്ടുമ്ബോള്‍ ഇരുടീമുകളുടെയും മാര്‍ക്വീ താരങ്ങള്‍ക്ക് ഒരു പഴയകഥ ഓര്‍മയിലുണ്ടാകും. മുംബൈയുടെ ഡീഗോ ഫോര്‍ലാന് അത് മധുരസ്മരണയാണെങ്കില്‍ കേരളത്തിന്‍റെ ആരോണ്‍ ഹ്യൂസിന് കയ്പേറിയ ഓര്‍മയാണ്. 2010 മെയ് 12-ന് ജര്‍മനിയിലെ ഹാംബര്‍ഗ് നോര്‍ദ്ബാങ്ക് അറീനയില്‍ നടന്ന യൂറോപ്പ ലീഗ് ഫൈനല്‍ പോരാട്ടമാണത്.ഫോര്‍ലാന്‍ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ കുപ്പായത്തിലായിരുന്നുവെങ്കില്‍ ഹ്യൂസിറങ്ങിയത് ഇംഗ്ലീഷ് ക്ലബ്ബായ ഫുള്‍ഹാമിനുവേണ്ടിയായിരുന്നു. ഇരുടീമുകളും തമ്മില്‍ അത് ആദ്യത്തെ നേര്‍ക്കുനേര്‍ പോരാട്ടം. ഫുള്‍ഹാമിന് അത് ആദ്യ യൂറോപ്യന്‍ ...

Read More »

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പുറത്ത്, ഫോളോ ഓണ്‍ ഒഴിവാക്കി : അശ്വിന് അഞ്ച് വിക്കറ്റ്!

            ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് 255 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ ഇന്ത്യ 200 റണ്‍സിന്‍റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ഇംഗ്ലണ്ടിനെ ഫോളോ ഓണില്‍ നിന്നും രക്ഷിച്ചത്. കരിയറിലെ ഇരുപത്തിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിന്‍ വിശാഖപട്ടണത്ത് സ്വന്തമാക്കിയത്. 30 ഓവറില്‍ 67 റണ്‍സ് വഴങ്ങിയ ഓഫ് ...

Read More »

ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമത്!!

            ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ മോഹിച്ച്‌ കേരള ബ്ലാസ്റ്റേ്സ് ഇന്ന് മുംബൈ സിറ്റി എഫ്.സി.ക്കെതിരെ കളിക്കാനിറങ്ങും. നാലു മത്സരം ബാക്കിനില്‍ക്കെ മൂന്നാം സ്ഥാനത്തുള്ള കേരള ടീമിനും രണ്ടാം സ്ഥാനത്തുള്ള മുംബൈയ്ക്കും തോല്‍വി താങ്ങാനാകില്ല. ജയം മാത്രം ലക്ഷ്യമിടുന്ന ടീമുകളുടെ പോരാട്ടമായതിനാല്‍ മത്സരത്തിന് വീറും വാശിയുമേറും. രണ്ടു മത്സരങ്ങളില്‍നിന്ന് മൂന്ന് ഗോളടിച്ച സി.കെ.വിനീതിന്‍റെ സാന്നിധ്യവും നായകന്‍ ആരോണ്‍ ഹ്യൂസ് മടങ്ങിയെത്തിയതുമാണ് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്ന ഘടകം.ഇതുവരെ കേരളം അടിച്ച ഒന്‍പത് ഗോളുകളില്‍ എട്ടും പിറന്നത് രണ്ടാം ...

Read More »

ഐഎസ്‌എല്‍ ചരിത്രത്തിലെ നാനൂറാം ഗോള്‍ പിറന്ന ത്രില്ലറില്‍ പൂനെ 4-3ന് ഡല്‍ഹിയെ കീഴടക്കി!

              ഐ എസ് എല്‍ ചരിത്രത്തിലെ ഗംഭീരന്‍ ക്ലാസിക്. ഏഴ് ഗോളുകള്‍ പിറന്ന സൂപ്പര്‍ ക്ലാസിക്കില്‍ ഒന്നാംസ്ഥാനത്ത് കുതിച്ച ഡല്‍ഹി ഡൈനമോസിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി എഫ് സി പൂനെ സിറ്റി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ 1-0ന് മുന്നിലായിരുന്നു ഡല്‍ഹി. രണ്ടാം പകുതിയില്‍ പൂനെയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. അനിബാല്‍ റോഡ്രിഗസ് ഇരട്ടഗോളുകളോടെ കരുത്ത് പകര്‍ന്നപ്പോള്‍ മുഹമ്മദ് സിസോകോയും ലെന റോഡ്രിഗസും നിര്‍ണായക സ്കോറിംഗ് നടത്തി. കീന്‍ ലെവിസ്, എഡ്വോര്‍ഡോ ഫെറേറ, ...

Read More »

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍!!

              ഇംഗ്ലണ്ടിനെതിരായ  രണ്ടാം  ടെസ്റ്റില്‍  ഇന്ത്യ  ഭേദപ്പെട്ട  സ്കോറിലേക്ക്.  രണ്ടാം  ദിനം  ഉച്ചഭക്ഷണത്തിന്  പിരിയുമ്ബോള്‍  ടീം ഇന്ത്യ ഏഴ്  വിക്കറ്റിന്  415  റണ്‍സ്  എന്ന  നിലയിലാണ്.  47  റണ്‍സുമായി   രവിചന്ദ്രന്‍  അശ്വിനും  26  റണ്‍സുമായി  ഉമേശ് യാദവുമാണ്  ക്രീസില്‍.  കോഹ്ലി  167  റണ്‍സെടുത്ത്  പുറത്തായി.  267  പന്തില്‍  18  ബൗണ്ടറികളുടെ  സഹായത്തോടെയാണ് അന്‍പതാം  ടെസ്റ്റിലെ  കോഹ്ലിയുടെ  സെഞ്ച്വറി.  മൊയീന്‍  അലിയുടെ  പന്തില്‍  സ്റ്റോക്കിന്  ക്യാച്ച്‌  സമ്മാനിച്ചാണ്  കോഹ്ലി മടങ്ങിയത്.  തുടര്‍ന്ന്  അതേ  ഓവറില്‍  തന്നെ ...

Read More »

ദശാബ്ദത്തിലെ മികച്ച ഫുട്ബോളര്‍ പട്ടം മെസിക്ക്!!

          കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഫുട്ബോളറായ് അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയെ തിരഞ്ഞെടുത്തു. സ്പോര്‍ട്സ് പ്രസിദ്ധീകരണമായ ഗോള്‍ഡോട്കോം നടത്തിയ വോട്ടെടുപ്പിലാണ് ബാഴ്സലോണ ക്ലബ് താരം കൂടിയായ മെസിയെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുത്തത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബ്രസീല്‍ താരവും ബാഴ്സലോണയിലെ മെസിയുടെ സഹതാരവുമായ നെയ്മര്‍ വോട്ടെടുപ്പില്‍ അഞ്ചാംസ്ഥാനത്താണ്. ആധുനിക ഫുട്ബോളില്‍ മികച്ച താരം ആരാണെന്ന ചോദ്യമാണ് വോട്ടെടുപ്പിന് പരിഗണിച്ചിരുന്നത്. 2700 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ മെസിക്ക് 49%(12800) വോട്ട് ...

Read More »